മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് നിയമനം. 36 വർഷത്തെ പൊലീസ് സേനയിലെ സേവനത്തിന് ശേഷം 2021 ജൂൺ 30-നാണ് ബെഹ്റ വിരമിച്ചത്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും വഹിച്ചിട്ടുള്ള ഏക വ്യക്തിയുമാണ് ലോക്നാഥ് ബെഹ്‌റ. യോഗത്തിലെ മറ്റു തീരുമാനങ്ങൾ ഇങ്ങനെ …* സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റീ-സര്‍വെ പദ്ധതി നടപ്പാക്കും. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി റീ-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി. * ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കും *സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം,…
Day: August 18, 2021
എജ്ജാതി ഹോട്ട്… വെള്ള ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ചു കങ്കണ റണാവത്… ഫോട്ടോകൾ പൊളി എന്ന് ആരാധകർ….
അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശസ്തയായ ഇന്ത്യൻ ചലചിത്ര അഭിനേത്രി ആണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ഓരോ വർഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് താരത്തിനെ ചലച്ചിത്രമേഖലയിൽ ആരാധകർ ഒരുപാട് ഉണ്ടാവാനുള്ള കാരണം. ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് താരം കലാജീവിതം ആരംഭിക്കുന്നത്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് 2006ലാണ്. ആദ്യ ഹിന്ദി ഭാഷയിൽ ആയിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.താരത്തിന്റെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ആദ്യം ചിത്രം തന്നെ നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ തുറക്കപ്പെടുകയും…
അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലിൽ മലയാളി താരം ടീമിൽ അബ്ദുൽ റസാക്കും
അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡ് സമയത്തോടെ ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ ടീം. ഹീറ്റ്‌സില്‍ 3.23.36 എന്ന സമയമാണ് ഇന്ത്യന്‍ ടീം കണ്ടെത്തിയത്. മലയാളി താരം അബ്ദുല്‍ റസാക്ക് ഉള്‍പ്പെട്ട ടീമിന്റേതാണ് നേട്ടം. ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് സമയത്തോടെയാണ് ഹീറ്റ് 1ല്‍ ഇന്ത്യ ഒന്നാമത് എത്തിയത്. എന്നാല്‍ രണ്ടാമത്തെ ഹീറ്റില്‍ ഒന്നാമത് എത്തിയ നൈജീരിയന്‍ സംഘം ഇന്ത്യന്‍ സംഘത്തിന്റെ ഈ റെക്കോര്‍ഡ് മറികടന്നു. ഇത് ആദ്യമായാണ് അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് 4*400 മീറ്ററില്‍ ഇന്ത്യ മത്സരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, ജമൈക്ക, പോളണ്ട്, ശ്രീലങ്ക താരങ്ങളെ പിന്നിലാക്കിയാണ് ഇവിടെ ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം. India 🇮🇳 kicks off #WorldAthleticsU20 in style and takes the victory in heat 1 of the Mixed 4x400m Relay…
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഇന്നേക്ക് 13 വര്‍ഷം
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2008 ആഗസ്റ്റ് 18 ന് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 12 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കുലശേഖരയുടെ പന്തിലാണ് കോഹ്ലി പുറത്തായത്. 14ആം മത്സരത്തിലാണ് കോഹ്ലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. തന്റെ 13 വര്‍ഷത്തെ കരിയറിനിടെ ഒരുപാട് റെക്കോര്‍ഡുകള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമര്‍ശനങ്ങളും കോഹ്ലി നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കോഹലി വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നു. റണ്‍ ചേസിങ്ങില്‍ അസാമാന്യ പ്രാഗല്‍ഭ്യമാണ് കോഹ്ലിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ധോണിക്ക് ശേഷം വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോഹ്ലിക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും…
സര്‍പ്രൈസുകള്‍ക്ക് വിരാമമിട്ട് ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജ് ചിത്രം ‘കാപ്പ’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും.പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ.മോഷന്‍ പോസ്റ്ററില്‍ നാല് പേരും കടന്നുവരുന്നുണ്ട്. ഗുണ്ടയുടെ രൂപത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ്. കാപ്പ എന്ന ആക്ടും പിണറായി വിജയനുമെല്ലാം മോഷന്‍ പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്ബനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരും പൃഥ്വിരാജും…
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല എന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരാതി. വിധി നടപ്പാക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്തിമ വിധി.
വനിതകള്‍ക്കും എന്‍.ഡി.എ പരീക്ഷയില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ വനിതകള്‍ക്കും പങ്കെടുക്കാമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല വിധിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തിന്‍റെ സായുധസേനകളുടെ ഭാഗമാവാന്‍ കൂടുതല്‍ വനിതകള്‍ക്ക് സാധിക്കും. രാജ്യത്തിന്‍റെ സായുധസേനയിലെ വനിതപ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയുമായി നടക്കുന്നവരെ സുപ്രീംകോടതി വിമര്‍ശിച്ചു. മാനസികാവസ്ഥയുടെ പ്രശ്നമാണിത്. കേസില്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിക്കരുത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്ത്രീ-പുരുഷ വിവേചനം സൃഷ്ടിക്കുന്നതാണ്. നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിേന്റതാണ് സുപ്രധാന നിരീക്ഷണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരം നല്‍കണമെന്ന വിവിധ കോടതി വിധികള്‍ എന്‍.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്റ്റിസുമാര്‍ അതൃപ്തി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അജയ് റാസ്തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന വിധി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായിരുന്നു. ഇതേ രീതിയില്‍…
കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങളുടെ ഉള്ളിലുണ്ട് താലിബാൻ
കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങളുടെ ഉള്ളില്‍ ഒരു ‘ താലിബാനു ‘ണ്ട്. ‘മുസ്ലിം പ്രസ്ഥാന പുരുഷന്‍’, മിക്കവാറും ( തീര്‍ച്ചയായും വളരെയധികം എണ്ണക്കൂടുതലുണ്ട് ഈ ‘ മിക്കവാറും ‘ എന്ന കള്ളിക്ക് ) ഉളളില്‍ താലിബാനെ താലോലിക്കുന്നു. ‘ഇല്ല, ഞാന്‍ താലിബാനെ അംഗീകരിക്കുന്നില്ല ‘എന്ന് ഉറപ്പിച്ചു പറയുന്ന ‘മുസ്ലിം പ്രസ്ഥാന പുരുഷന്‍’ന്മാരുടെ എണ്ണം ഏറെയൊന്നുമുണ്ടാവില്ല. സ്ത്രീക്ക് ഇസ്ലാമില്‍ നല്‍കുന്ന ‘വിശിഷ്ടമായ സ്ഥാനത്തെക്കുറിച്ച് ‘വാചാലരാവുന്ന ഇവരില്‍ പലരും, ‘ മതമൗലികവാദിയും സ്ത്രീ വിരുദ്ധനുമായ ‘ ഒരു പുരുഷ ഇസ്ലാമിസ്റ്റായിരിക്കും. വളരെ ബാലിശമാണ്, ഇവരുടെ ന്യായീകരണങ്ങള്‍: അവിടെ സ്ത്രീ സ്വാതന്ത്ര്യമുണ്ട്. ‘ഹിജാബ്’ ധരിക്കുന്നതാണോ പ്രശ്‌നം? മുസ്ലിം സ്ത്രീകള്‍ ‘ഹിജാബ് ‘ ധരിച്ചാല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം? ‘ഹിജാബ് ‘സ്ത്രീകളുടെ ചോയ്‌സ് അല്ല. പുരുഷന്മാരുടെ ഭരണകൂടം അത് അടിച്ചേല്‍പിക്കുന്നു. മുഖം ‘മറയ്ക്കുക ‘ എന്നത്, ”കണ്ണടച്ചിരുട്ടാക്കുക ‘ എന്നതിന് തുല്യമാണ്. നിങ്ങള്‍, മതപുരുഷന്‍, സ്ത്രീകളെ…
ചിലർക്ക് ബസ് പ്രശ്നത്തിൽ ഇടപെട്ടത് നഷ്ടമുണ്ടാക്കി
കണ്ണൂർ : ഇല്ലാ കഥകൾ പറഞ്ഞു താങ്കളീ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു എന്ന് ഇ-ബുള്‍ജെറ്റ് വ്ലോഗര്‍മാര്‍. അസം ബസ് പ്രശ്നത്തില്‍ ഇടപെട്ടതുമൂലം ചിലര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടായിഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി കുടുക്കിയതിനു പിന്നില്‍ ഇവരാണെന്നും സഹോദരന്മാര്‍ ആരോപിച്ചു. ഈ മാഫിയകളാണ്ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്. കഞ്ചാവ്, ആയുധക്കടത്തിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് എബിനും ലിബിനും പറഞ്ഞു. ‘സാമൂഹ്യപ്രതിബദ്ധതയോടെ ഞങ്ങളെ ഇടപെട്ട വിഷയത്തിന്റെ പേരിലാണ് ഈ വിവാദങ്ങളൊക്കെ. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുണ്ട്. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങള്‍ക്ക് നേരെ നടക്കുന്നത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഞങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷം പേര്‍ക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു എല്ലാം. ഇതൊരു വ്യക്തമായ പ്ലാനിംഗോടെ നടപ്പാക്കിയതാണ്. മാഫിയയാണ് പിന്നില്‍. ഞങ്ങളുടെ അറിവില്ലായ്മ ചിലര്‍ ചൂഷണം ചെയ്തു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്ന മാഫിയക്കെതിരെയാണ് ഞങ്ങളൊരു വീഡിയോ ചെയ്തത്. അതിന്റെ പിറ്റേ…
ഒരു വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു: സര്‍വ്വെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വെവ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെ തിങ്കളാഴ്ച പുറത്തുവിട്ട ‘മൂഡ് ഓഫ് ദ് നേഷന്‍’ സര്‍വേ പ്രകാരം മോദിയുടെ ജനപ്രീതി ഒരു വര്‍ഷത്തിനുള്ളില്‍ 66 ശതമാനത്തില്‍നിന്ന് 24 ശതമാനമായാണു കുറഞ്ഞത്. കോവിഡിന്റെ ആദ്യതരംഗം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 2021 ജനുവരില്‍ 73 ശതമാനമായി ജനപ്രീതി ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ 49 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്നതു തന്നെയാണ് ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയത്. മോദിക്കു ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുന്‍ഗണന. 11 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 10 ശതമാനം പേരുടെ…