ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാനൊരുങ്ങി എക്സൈസ്. എറണാകുളം ജില്ലയിലാണ് കൂടുതൽ ഷോപ്പുകളുള്ളത് – 18. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണു കൂടുതൽ കെട്ടിടങ്ങളും മാറ്റി സ്ഥാപിക്കുന്നത്. ഗതാഗതക്കുരുക്കിനു കാരണമാകുന്നതാണു മറ്റൊരു പ്രധാന പ്രശ്നം. മാറ്റി സ്ഥാപിക്കുന്ന ഷോപ്പുകൾ: തിരുവനന്തപുരം–7, കൊല്ലം–6, പത്തനംതിട്ട–4, ആലപ്പുഴ–10, കോട്ടയം–9,ഇടുക്കി–4, എറണാകുളം–18,തൃശൂർ–10, പാലക്കാട്–8, മലപ്പുറം–9,കോഴിക്കോട്–4,വയനാട്–2, കണ്ണൂർ–4, കാസർകോട്–1. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ ഓഡിറ്റിലാണ് മാറ്റി സ്ഥാപിക്കേണ്ട ഷോപ്പുകൾ കണ്ടെത്തിയത്. അതേസമയം ആൾക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ മദ്യഷോപ്പുകൾ അടച്ചിടേണ്ടി വരുമെന്നു ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവർക്കു കോവിഡ് വന്നോട്ടെയെന്നു കരുതാനാവില്ലെന്നും വാദത്തിനിടെ പറഞ്ഞു. കടകളിൽ പ്രവേശിക്കാൻ കോവിഡ് പരിശോധനാ ഫലമോ വാക്സീന്റെ ഒരു ഡോസ് എങ്കിലുമോ നിർബന്ധമാക്കിയതു മദ്യ വിൽപന ശാലകൾക്കും ബാധകമാണെന്നു സർക്കാർ അറിയിച്ചു. ബവ്കോ ഔട‌്‌ലെറ്റുകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന മുൻ ഉത്തരവു നടപ്പായില്ലെന്നു കാണിച്ചുള്ള കോടതിയലക്ഷ്യ ഹർജിയാണു…
Day: August 13, 2021
അയ്യോ ! വാക്സീന്റെ പാർശ്വഫലമോ ? തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് 19കാരി മരിച്ചു
തലച്ചോറിൽ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്‌സീൻ എടുത്തതിന്റെ പാർശ്വഫലം മൂലമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ. ഇതോടെ വാക്സിനേഷൻ കാരണമാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി. ഇന്നലെ രാവിലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വീട്ടുകാർ പറയുന്നത് ഇങ്ങനെ:- കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലിനു കമ്പിയിടാൻ പോയപ്പോൾ അവിടെ നിന്ന് കോവിഡ് പ്രതിരോധ വാക്‌സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണം ഉണ്ടാവുകയും പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. ഇവിടെ നിന്ന് മരുന്നും മറ്റും വാങ്ങി…
പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഴയ വാഹനം പൊളിക്കാൻ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ റജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകും. വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. റജിസ്ട്രേഷന് ഏകജാലക സംവിധാനം വരും. വാഹനം പൊളിക്കാൻ 70 പുതിയ കേന്ദ്രങ്ങൾ തുടങ്ങും. ഓട്ടമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ വാഹനങ്ങൾ പൊളിക്കുന്നത്, പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനീകരണത്തിനു കാരണവുമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്കുള്ള നിർണായക…
ഇ ബുള്‍ ജെറ്റ് കേസ്; മോട്ടര്‍ വാഹന വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികളെ സപ്പോർട്ട് ചെയ്തവർക്കും പണി കിട്ടും !
ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1988 ലെ എംവിഡി നിയമനും കേരള മോട്ടര്‍ നികുതി നിയമം ലംഘിച്ചെന്നും കൂടാതെ 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞിരുന്നു. അപ്ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വിസ്റ്റ്. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട്…
തെന്മലയിൽനിന്ന് മടങ്ങുംവഴി എഞ്ചിനിയറിങ് വിദ്യാർഥികൾക്ക് ദാരുണ അന്ത്യം; സംഭവം ഇങ്ങനെ…
കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കേരളപുരം മണ്ഡപം ജംക്‌ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എം. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. ഗോവിന്ദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നു. അവിടെവച്ചാണ് ചൈതന്യ മരിച്ചത്. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ…
‘അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ല പോലും’; വൃദ്ധന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു പേരമകൻ
93കാരന്റെ മൃദേഹം വീട്ടിലെ ഫ്രിഡ്ജിനകത്തു നിന്നും പോലിസ് കണ്ടെടുത്തു. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം. പേരമകനാണ് മുത്തഛന്റെ മൃതദേഹം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചത്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലാത്തതു കാരണമാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് 23കാരനായ നിഖിലിന്റെ മൊഴി. എന്നാല്‍ പോലിസ് ഇത് വിശ്വസിച്ചിട്ടില്ല. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 93കാരനും 24കാരനായ കൊച്ചുമകൻ നിഖിലും വാടകവീട്ടിലായിരുന്നു താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത് എന്നാണ് വിവരം. കുറച്ചു മുന്‍പ് മുത്തശ്ശന്റെ ആരോഗ്യം മോശമായി കിടപ്പിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖില്‍ പോലീസിനോട് പറഞ്ഞത്. മരിച്ചതിനു പിന്നാലെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിയുകയും പിന്നീട് ഫ്രിഡ്ജില്‍ വെക്കുകയുമായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണം ഇല്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.…
‘ജീവനെടുത്ത’ സ്വപ്നം; പഠനം നിർത്തി ഹെലികോപ്റ്റർ ഉണ്ടാക്കി, ഹെലികോപ്റ്ററിന്‍റെ ബ്ലേഡ് തുളച്ചു കയറി ദാരുണ മരണം
സ്വപ്ന സാക്ഷാത്കാരത്തിനായി എല്ലാം ഉപേക്ഷിച്ച യുവാവിന്റെ ജീവനെടുത്ത് അതേ സ്വപ്നം. ജീവിതം മുഴുവന്‍ ഏറെക്കാലമായി മനസില്‍ സൂക്ഷിച്ച സ്വപ്നത്തിന് വേണ്ടി ചെലവിട്ട് അത് നേടിയെടുക്കുന്ന ആളുകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ സാധാരണമാണ്. എന്നാല്‍ പൂര്‍ത്തീകരിച്ച സ്വപ്നം ഒരാളുടെ ജീവനെടുത്തതിനാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമം സാക്ഷിയായത്. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണം എന്നായിരുന്നു 24കാരൻ ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന യുവാവിന്റെ ജീവിതാഭിലാഷം. പക്ഷേ പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തിൽ വീണ് അദ്ദേഹം മരിച്ചു. പലവിധ സാഹചര്യങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു ഷേഖ് ഇസ്മായില്‍ ഷേഖ് ഇബ്രാഹിമിന്. എന്നാല്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് അത് പറത്തണമെന്നത് ഈ ഇരുപത്തിനാലുകാരന്‍ മനസില്‍ ഏറെക്കാലമായ കൊണ്ടുനടന്ന സ്വപ്നമായിരുന്നു. എട്ടാം ക്ലാസിൽവച്ച് പഠനം പോലും ഉപേക്ഷിച്ചാണ് യുവാവ് ഈ സ്വപ്നത്തിന്റെ പിന്നാലെ കൂടിയത്.…
ഡോളർ കത്തുന്നു; ഇന്നും മൗനം വെടിയാതെ മുഖ്യമന്ത്രി, വെറുതെ വിടില്ലെന്ന് പ്രതിപക്ഷം
സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച്, ഡോളർ കടത്ത് കേസ് വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര ഏജൻസികൾ. കേസിലെ പ്രതിയായ സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന മൊഴിയുണ്ടെന്ന പരാമർശമാണ് കേസിനെ ചൂടുപിടിപ്പിച്ചത്. ഇപ്പോഴിതാ ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബാനര്‍ ഉയര്‍ത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു. സഭയ്ക്കകത്തും കവാടത്തിലും…