ന്യൂഡൽഹി: ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീർഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ വേളയിലാണ് എലോൺ മസ്ക് ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഐ എസ് ആർ ഒയുടെ ട്വിറ്റർ പേജിലാണ് എലോൺ മസ്കിന്റെ സന്ദേശം വന്നത്. ഗഗൻയാൻ പദ്ധതിക്കു വേണ്ട യോഗ്യതകൾ പുതിയ എഞ്ചിൻ കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി കൂടിയാണ് ഐ എസ് ആർ ഒ എഞ്ചിൻ പരീക്ഷണം നടത്തിയത്. തമിഴ്നാട്ടിലുള്ള മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഒ കേന്ദ്രത്തിൽ വച്ച് നടത്തിയ പരീക്ഷണത്തിൽ ഏകദേശം 240 സെക്കൻഡുകളോളം എഞ്ചിൻ പ്രവർത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും മുൻകൂട്ടി കണക്കാക്കിയിരുന്ന ലക്ഷ്യങ്ങളെല്ലാം എഞ്ചിൻ പ്രവർത്തനത്തിൽ കൈവരിച്ചുവെന്നും ഐ എസ് ആർ ഒ പത്രകുറിപ്പിൽ അറിയിച്ചു.…
Month: July 2021
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യയായ അനിത എന്ന 32കാരിയെയാണ് ജീവനറ്റ നിലയില്‍ കണ്ടെത്തി.
ആലപ്പുഴ: പള്ളാത്തുരുത്തില്‍ കാമുകനും കാമുകിയും ചേര്‍ന്ന് ഇല്ലാതാക്കിയ യുവതി ഭര്‍തൃമതി. ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് കാമുകനൊപ്പം യുവതിയ പോയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യയായ അനിത എന്ന 32കാരിയെയാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. അനിതയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രബീഷിനെ(36)യും മറ്റൊരു കാമുകിയായ രജിനി(38)യെയും പിടികൂടിത്. പ്രബീഷിനൊപ്പമാണ് അനിത ഇറങ്ങി പോയത്. രജിനി പ്രബീഷിന്റെ മറ്റൊരു കാമുകിയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനിത തടസം ആകുമെന്ന് മനസിലാക്കിയതോടെ പ്രബീഷും രജിനിയും ചേര്‍ന്ന് അനിതയെ കഴുത്ത് ഞെരിച്ച് കൊന്ന് ആറ്റില്‍ തള്ളുകയായിരുന്നു. കായംകുളം താമരക്കുളം പമ്പിനു സമീപമുള്ള അഗ്രികള്‍ച്ചറല്‍ ഫാമില്‍ ജോലി ചെയ്യവെയാണ് അനിതയും പ്രബീഷും പരിചയത്തിലാകുന്നതും അടുക്കുന്നതും. ഒടുവില്‍ കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം പോയി. രണ്ട് വര്‍ഷം കോഴിക്കോടും തൃശ്ശൂരും പാലക്കാടുമായി…
തിരുവനന്തപുരം നഗരസഭയിലെ ഒമ്ബത് വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തി.
തിരുവനന്തപുരം നഗരസഭയിലെ ഒമ്ബത് വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തി. കൊതുക് നശീകരണത്തില്‍ പോരായ്മയുണ്ടായെന്ന് കേന്ദ്ര സംഘം കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. നഗരസഭാ പരിധിയിലുള്ള 23 പേര്‍ക്കാണ് ഇതുവരെ സിക സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കരിക്കകം, കന്നുകുഴി, പട്ടം തുടങ്ങി കിംസ് ആശുപത്രിയ്ക്ക് സമീപത്തെ ഒമ്ബത് വാര്‍ഡുകള്‍ വൈറസ് ബാധിത മേഖലയായി കണ്ടെത്തി. ഈ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം കേന്ദ്ര സംഘം കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിസരമലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചു. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് ഉറപ്പുവരുന്നത് വരെ കേന്ദ്ര സംഘം തിരുവനന്തപുരത്ത് തുടരും
എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. കൈറ്റിന്‍റെ പോര്‍ട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in എസ്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in ടി.എച്ച്.എസ്.എല്‍.സി.…
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം.
ജയ്പൂർ: ഒരാൾക്ക് ഒരു ദിവസം എത്ര നേരം കിടന്നുറങ്ങാൻ സാധിക്കും. ആരോഗ്യകരമായ ഉറക്കം ആറ് മുതൽ എട്ട് വരെ മണിക്കൂറാണ്. ഉറക്കം അതിനേക്കാൾ കൂടിയാൽ ക്ഷീണം കൂടിയേക്കാം…. എന്നാൽ വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം. ഭദ്വ ഗ്രാമത്തിലുള്ള ഇയാളുടെ ഉറക്കത്തിന് കാരണം ആക്‌സിസ് ഹൈപ്പർസോംനിയ എന്ന പ്രത്യേക രോഗമാണ്. രാമയണ കഥകളിൽ ആറ് മാസം ഉറങ്ങുന്ന കുംഭകർണനെ കുറിച്ച് പലരും വായിച്ചുകാണും. രാവണന്റെ സഹോദകനായ കുംഭകർണൻ ഒരു വർഷത്തിൽ ആറ് മാസമാണ് ഉറങ്ങുക. പുർഖരത്തിന് കഴിഞ്ഞ 23 വർഷമായി ഈ രോഗമുണ്ട്. വീടിനടുത്ത് ഒരു കട നടത്തുകയാണ് ഇയാൾ. ഉറക്കം കാരണം മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് കട തുറക്കാറുള്ളത്. ഉറക്കം തുടങ്ങിയാൽ പിന്നെ ആർക്കും ഉണർത്താൻ സാധിക്കില്ല. പലവിധ ചികിൽസകളും നടത്തി. ഇപ്പോഴും…
മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അന്തരിച്ചു
തൃശൂര്‍∙ മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ അന്തരിച്ചു. 73 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്‌എഫ്‌ഇ ഉദ്യോഗസ്ഥ), മക്കള്‍: രഞ്ജിത്ത് ബാലന്‍ (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്)
ബൊലേറോ വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; നിയോ ജൂലൈ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മോഡലായ ബൊലേറോയെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൊലേറോ നിയോ എന്ന പേരിട്ടിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ടിയുവി 300 സബ് കോംപാക്ട് എസ് യുവിയുടെ പുതുക്കിയ മോഡലാണിത്. ഔദ്യോഗിക ലോഞ്ചിങ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോംപാക്ട് എസ്യുവി ഈ മാസം 15 ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പതിപ്പിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എഞ്ചിന്‍ സജ്ജീകരണം പഴയ മോഡലിനു സമാനമായിരിക്കും. ഒപ്പം ബിഎസ്-വിഐ നിലവാരത്തിലുള്ളതുമായിരിക്കും. എന്‍4, എന്‍8, എന്‍10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും കോംപാക്ട് എസ്യുവി വിപണിയിലെത്തുക. ടിയുവി300 പതിപ്പില്‍ കണ്ട അതേ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബൊലേറോ നിയോയ്ക്കുമുണ്ട്. കൂടാതെ ബിഎസ്-വിഐ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ഓയില്‍ ബര്‍ണര്‍ യൂണിറ്റ് പരമാവധി 100 ബിഎച്ച്പി കരുത്തില്‍ 240 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍…
പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കണ്ണൂര്‍: പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും അജ്ഞാത സംഘം മര്‍ദിച്ചു. ഇരുപത് ദിവസം മുന്‍പാണ് സംഭവം. നാല്‍പതുകാരി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ 19നാണ് മലയാളികളായ ദമ്ബതികള്‍ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഭര്‍ത്താവ്. ഈ സമയം മൂന്നംഗ സംഘം നാല്‍പതുകാരിയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കി. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദിക്കുകയും, മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്ബതികള്‍ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടുകയും, കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല.…
മാതാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് നിഗമനം.
കോഴിക്കോട് | പയ്യാനക്കലില്‍ മാതാവ് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. മാതാവിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ മാതാവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് മാതാവ് സമീറ കൊലപെടുത്തത്.സംഭവമുണ്ടാകുമ്ബോള്‍ അയ്ഷയും സമീറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് സമീറയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.
മല്ലപ്പള്ളി : കല്ലൂപ്പാറയിൽ ആൾത്താമസമില്ലാത്ത വീടിന് സമീപം എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് പാണൻതറ മാമ്ബള്ളിൽ വീട്ടിൽ അജു തോമസിന്റെ മകൻ ജോർജിയാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ ജോർജിയെ കാണാനില്ലായിരുന്നു. പൊലീസ് പറയുന്നത് : ഇരവിപേരൂരിൽ ജേക്കബ് സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് ജോർജിയുടെ പിതാവ് അജുതോമസ്. വ്യാഴാഴ്ച രാവിലെ പത്തരയോടെ പിതാവിനെ കാറിൽ കടയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങി. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജോർജിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മല്ലപ്പള്ളി പരിയാരമാണെന്ന് കണ്ടെത്തി. മല്ലപ്പള്ളി – കോമളം റോഡരികിൽ കല്ലൂപ്പാറ തുരുത്തിക്കാട് ഇട്ടിക്കൽപടിയിലുള്ള പ്രവാസിയായ റെജിയുടെ അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റിന് മുന്നിൽ ഏറെനേരമായി കാർ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെട്രോൾ ഒഴിച്ച് കത്തിച്ചനിലയിൽ മൃതദേഹം കണ്ടത്.…