തിരുവനന്തപുരം: അവധി നിഷേധിച്ച ഇന്‍സ്‌പെക്ടറെ വനിതാ കണ്ടക്ടര്‍ പരസ്യമായി തല്ലിയാതായി പരാതി. അതേസമയം, മര്‍ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ വനിതാ കണ്ടക്ടര്‍ നിലതെറ്റി താഴെ വീണതായും റിപ്പോര്‍ട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി തൃശ്ശൂര്‍ ഡിപ്പോയിലാണ് സംഭവം. മേലുദ്യോഗസ്ഥനെ പരസ്യമായി ആക്രമിച്ചുവെന്ന കുറ്റത്തിന് വനിതാ കണ്ടക്ടറേയും, കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കേസുണ്ട്. ഇരുവരെയും സ്ഥലം മാറ്റുകയും ചെയ്തു. മേലുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതില്‍ സൂപ്പര്‍വൈസറി വിഭാഗത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്.
Month: July 2021
പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു
അമൃത്സർ: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചടങ്ങില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദര്‍ ചടങ്ങിലേക്കെത്താന്‍ കാരണമെന്നാണ് വിവരം. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നാഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. പുതിയ പി സി സി പ്രസിഡന്റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി സി സി അധ്യക്ഷനാക്കി നിയമിച്ചത്. അമരീന്ദര്‍ സിങ് ആദ്യം ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. പിന്നീട് അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്.
കേരളം പത്തു ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂദല്‍ഹി: കേരളത്തിന് നല്‍കിയ പത്തു ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നിവേദനം നല്‍കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപിമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സിന്‍ ഡോസുകളുടെ കണക്കുകള്‍ എംപിമാരെ കേന്ദ്രമന്ത്രി കാണിച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിന്‍ നല്‍കാന്‍ തയാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കി. കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെന്നും എന്നിട്ടും രോഗ വ്യാപനത്തിന് ശമനമില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്ന് കേന്ദ്രമന്ത്രി ചോദിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. വാക്സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി…
കോവിഡ് മുക്തരായവരുടെ കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
സ്റ്റിറോയ്ഡ് ഉപയോഗിച്ച് രോഗമുക്തരായ പലരുടേയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തിയെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയാണ് പറഞ്ഞത്. കോവിഡ് മുക്തരായി 22 ദിവസത്തിനുള്ളില്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കണ്ടെത്തുകയായിരുന്നു. രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഏതാണ്ട് 14 കോവിഡ് മുക്തരായ രോഗികളാണ് സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതില്‍ 28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളുെയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ രോഗികള്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു അതിനാല്‍ കറുത്ത നിറത്തിലായിരുന്നു ഇവര്‍ക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്‍കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ്…
സ്ത്രീകള്‍ ജീന്‍സ് ഇട്ടാല്‍ കുഴപ്പമാണോ? ജീന്‍സ് ധരിക്കാന്‍ വാശിപിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഉദ്ഘാടന ഓഫറിൽ പുലിവാലു പിടിച്ച ഉടമകൾക്ക് ആദ്യ ദിനം തന്നെ കടക്ക് ഷട്ടറിടേണ്ടിവന്നു.
ചെന്നെ: ഉദ്ഘാടനം അൽപ്പംവ്യത്യസ്തമാക്കാൻ തമിഴ്നാട്ടിലെ ബിരിയാണി സ്റ്റാൾ നൽകിയ ‘ഓഫർ’ കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നു. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫർ നൽകി പണി കിട്ടിയത്.കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. വ്യത്യസ്തമായൊരു ഓഫറാണ്ഉദ്ഘാടന ദിവസം ഉടമകൾ നൽകിയത്. അഞ്ച് പൈസ നാണയവുമായി വരുന്നവർക്കെല്ലാംബിരിയാണി നൽകും. തുടക്കം ഉഷാറാക്കാൻവേണ്ടിയായിരുന്നു ഇത്തരമൊരു അഞ്ച് പൈസ ഓഫർ. അഞ്ച് പൈസ ഇപ്പോൾഉപയോഗത്തിലില്ലാത്തതാണല്ലോ, അഞ്ചോ പത്തോ പേർ വന്നാലായി എന്നായിരുന്നുഉടമകൾ കരുതിയത്. എന്നാൽ, പ്രതീക്ഷകൾക്ക്നേരെ വിപരീതമാണ് സംഭവിച്ചത്. അഞ്ച്പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്. പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി. ഒരു ഘട്ടത്തിൽ 300ഓളം പേർ കടക്ക് മുന്നിൽ അഞ്ച് പൈസയും കൊണ്ട് കൂടിനിൽക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേയായിരുന്നു ഈ കൂട്ടംചേരൽ. ഇതോടെ പൊലീസ് ഇടപെട്ടു. മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി…
അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്‌ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചു.
ലന്‍ഡന്‍: ( 15.07.2021) അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ വിപണിയിലിറക്കിയ രണ്ട് സണ്‍സ്‌ക്രീന്‍ സ്‌പ്രേകള്‍ തിരിച്ചുവിളിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍. ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്‌ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. ന്യൂട്രോജെന ബീച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്‌പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്‌ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊടെക്‌ട് + റീഫ്രഷ് എന്നീ സണ്‍സ്‌ക്രീനുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. ചില സാമ്ബിളുകളില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്ബനിയുടെ നടപടി. സാമ്ബിളുകളില്‍ കുറഞ്ഞ അളവിലുള്ള ബെന്‍സെനിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെന്‍സെന്‍. ഒരു സണ്‍സ്‌ക്രീനിലും ബെന്‍സെന്‍ സാധാരണയായി ഉപയോഗിക്കാറില്ല. മുന്‍കരുതലിന്റെ ഭാഗമായി നിരവധി അരേസോള്‍ സണ്‍സ്‌ക്രീനുകള്‍ തിരികെ വിളിക്കാനാണ് കമ്ബനിയുടെ പദ്ധതി
ഇവരുടെ വിവാഹ ആലോചന വന്നത് നടി രേഖ രതീഷ് വഴിയായിരുന്നു. എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല: നടി രേഖ
സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു. അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവർ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാർക്കും താൽപര്യം വന്നതോടെ വിവാഹനിശ്ചയത്തിൽ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാൾ ദിവസമായിരുന്നു. ഇതേ കുറിച്ചെല്ലാം വ്യക്തമായി താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ ഒരു ചടങ്ങിൽ പോലും നടി രേഖയെ കണ്ടില്ല. ഇതോടെ ചോദ്യവുമായി പ്രേക്ഷകരും…
റിലീസ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക് ചോര്‍ന്നു
കൊച്ചി: ആമസോണ്‍ ആമസോണ്‍പ്രൈം വഴി ഒടിടി റിലീസ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക് ചോര്‍ന്നു. ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രത്യക്ഷപെട്ടു. 27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതേസമയം, ചിത്രം ചോര്‍ന്നതിന് പിന്നാലെ സംവിധായകന് മഹേഷ് നാരായണന് പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും ഇത്തരം പ്രവണതകള്‍ സിനിമകള്‍ക്കു ബുദ്ധിമുട്ടാണെന്നും അദേഹം പറഞ്ഞു.
ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് എതിർപ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു. ടി പി ആർ കുറഞ്ഞ ശേഷം ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിൻറെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന…