മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ 17 വയസുള്ള ആണ്‍കുട്ടിയെ അടിച്ചു കൊന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി. കുടുംബത്തിലെ പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രകോപിതരായ കൗമാരക്കാരന്റെ ബന്ധുക്കള്‍ പ്രതിയുടെ വീടിനു മുന്നില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കാന്തി പോലീസ് സ്റ്റേഷന്‍ ഏരിയയിലെ രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അതേ ഗ്രാമത്തിലെ താമസക്കാരനെ അയല്‍ ഗ്രാമമായ സോര്‍ബറയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാവിന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവനെ നിഷ്കരുണം മര്‍ദ്ദിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സൗരഭ് കുമാറിനെ ഉടന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സംഭവത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കുകയും ചെയ്തു. അതേസമയം, ചികിത്സയ്ക്കിടെ സൗരഭ് രാത്രി മരണത്തിന് കീഴടങ്ങി. കാന്തി പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയും…
Day: July 25, 2021
മിന്നൽ മുരളി’യുടെ ചിത്രീകരണം നിർത്തിവച്ചു, ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ്, പൊലീസെത്തി ഷൂട്ടിംഗ് നിർത്തിച്ചു
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. സൂപ്പർ ഹിറ്റായ ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന്…