കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി യുവതി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അതേസമയം നുണ പരിശോധനയ്‌ക്ക് സന്നദ്ധത അറിയിച്ച് ആരോപണ വിധേയനായ എന്‍സിപി നേതാവ് പത്മാകരനും എത്തിയിട്ടുണ്ട്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്‌ക്കും തയ്യാറാണെന്ന് പത്മാകരന്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയായ പത്മാകരന്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി. ബ്രെയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ, പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നിണ പരിശോധനയക്കും തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ സംസാരിച്ചിട്ടില്ല. രാഷ്‌ട്രീയ വിരോധമാണ്…
Day: July 23, 2021
അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യുടെ വിയോഗത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.…
അവധി നിഷേധിച്ചു, ഇന്‍സ്‌പെക്ടറെ വനിതാ കണ്ടക്ടര്‍ പരസ്യമായി തല്ലി; ഒഴിഞ്ഞുമാറിയതോടെ കണ്ടക്ടര്‍ നിലതെറ്റി താഴെ വീണു; ഇരുവര്‍ക്കുമെതിരെ കേസ്.
തിരുവനന്തപുരം: അവധി നിഷേധിച്ച ഇന്‍സ്‌പെക്ടറെ വനിതാ കണ്ടക്ടര്‍ പരസ്യമായി തല്ലിയാതായി പരാതി. അതേസമയം, മര്‍ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ വനിതാ കണ്ടക്ടര്‍ നിലതെറ്റി താഴെ വീണതായും റിപ്പോര്‍ട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി തൃശ്ശൂര്‍ ഡിപ്പോയിലാണ് സംഭവം. മേലുദ്യോഗസ്ഥനെ പരസ്യമായി ആക്രമിച്ചുവെന്ന കുറ്റത്തിന് വനിതാ കണ്ടക്ടറേയും, കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കേസുണ്ട്. ഇരുവരെയും സ്ഥലം മാറ്റുകയും ചെയ്തു. മേലുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതില്‍ സൂപ്പര്‍വൈസറി വിഭാഗത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്.
പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു
അമൃത്സർ: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചടങ്ങില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദര്‍ ചടങ്ങിലേക്കെത്താന്‍ കാരണമെന്നാണ് വിവരം. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നാഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. പുതിയ പി സി സി പ്രസിഡന്റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി സി സി അധ്യക്ഷനാക്കി നിയമിച്ചത്. അമരീന്ദര്‍ സിങ് ആദ്യം ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. പിന്നീട് അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്.
കേരളം പത്തു ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂദല്‍ഹി: കേരളത്തിന് നല്‍കിയ പത്തു ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നിവേദനം നല്‍കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപിമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സിന്‍ ഡോസുകളുടെ കണക്കുകള്‍ എംപിമാരെ കേന്ദ്രമന്ത്രി കാണിച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിന്‍ നല്‍കാന്‍ തയാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കി. കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെന്നും എന്നിട്ടും രോഗ വ്യാപനത്തിന് ശമനമില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്ന് കേന്ദ്രമന്ത്രി ചോദിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. വാക്സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി…
കോവിഡ് മുക്തരായവരുടെ കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
സ്റ്റിറോയ്ഡ് ഉപയോഗിച്ച് രോഗമുക്തരായ പലരുടേയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തിയെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയാണ് പറഞ്ഞത്. കോവിഡ് മുക്തരായി 22 ദിവസത്തിനുള്ളില്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കണ്ടെത്തുകയായിരുന്നു. രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഏതാണ്ട് 14 കോവിഡ് മുക്തരായ രോഗികളാണ് സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതില്‍ 28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളുെയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ രോഗികള്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു അതിനാല്‍ കറുത്ത നിറത്തിലായിരുന്നു ഇവര്‍ക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്‍കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ്…
സ്ത്രീകള്‍ ജീന്‍സ് ഇട്ടാല്‍ കുഴപ്പമാണോ? ജീന്‍സ് ധരിക്കാന്‍ വാശിപിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഉദ്ഘാടന ഓഫറിൽ പുലിവാലു പിടിച്ച ഉടമകൾക്ക് ആദ്യ ദിനം തന്നെ കടക്ക് ഷട്ടറിടേണ്ടിവന്നു.
ചെന്നെ: ഉദ്ഘാടനം അൽപ്പംവ്യത്യസ്തമാക്കാൻ തമിഴ്നാട്ടിലെ ബിരിയാണി സ്റ്റാൾ നൽകിയ ‘ഓഫർ’ കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നു. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫർ നൽകി പണി കിട്ടിയത്.കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. വ്യത്യസ്തമായൊരു ഓഫറാണ്ഉദ്ഘാടന ദിവസം ഉടമകൾ നൽകിയത്. അഞ്ച് പൈസ നാണയവുമായി വരുന്നവർക്കെല്ലാംബിരിയാണി നൽകും. തുടക്കം ഉഷാറാക്കാൻവേണ്ടിയായിരുന്നു ഇത്തരമൊരു അഞ്ച് പൈസ ഓഫർ. അഞ്ച് പൈസ ഇപ്പോൾഉപയോഗത്തിലില്ലാത്തതാണല്ലോ, അഞ്ചോ പത്തോ പേർ വന്നാലായി എന്നായിരുന്നുഉടമകൾ കരുതിയത്. എന്നാൽ, പ്രതീക്ഷകൾക്ക്നേരെ വിപരീതമാണ് സംഭവിച്ചത്. അഞ്ച്പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്. പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി. ഒരു ഘട്ടത്തിൽ 300ഓളം പേർ കടക്ക് മുന്നിൽ അഞ്ച് പൈസയും കൊണ്ട് കൂടിനിൽക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേയായിരുന്നു ഈ കൂട്ടംചേരൽ. ഇതോടെ പൊലീസ് ഇടപെട്ടു. മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി…