അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്‌ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചു.

ലന്‍ഡന്‍: ( 15.07.2021) അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ വിപണിയിലിറക്കിയ രണ്ട് സണ്‍സ്‌ക്രീന്‍ സ്‌പ്രേകള്‍ തിരിച്ചുവിളിച്ച്‌ ജോണ്‍സണ്‍ & ജോണ്‍സണ്‍. ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്‌ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. ന്യൂട്രോജെന ബീച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്‌പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്‌ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊടെക്‌ട് + റീഫ്രഷ് എന്നീ സണ്‍സ്‌ക്രീനുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. ചില സാമ്ബിളുകളില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്ബനിയുടെ നടപടി. സാമ്ബിളുകളില്‍ കുറഞ്ഞ അളവിലുള്ള ബെന്‍സെനിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെന്‍സെന്‍. ഒരു സണ്‍സ്‌ക്രീനിലും ബെന്‍സെന്‍ സാധാരണയായി ഉപയോഗിക്കാറില്ല. മുന്‍കരുതലിന്റെ ഭാഗമായി നിരവധി അരേസോള്‍ സണ്‍സ്‌ക്രീനുകള്‍ തിരികെ വിളിക്കാനാണ് കമ്ബനിയുടെ പദ്ധതി

ഇവരുടെ വിവാഹ ആലോചന വന്നത് നടി രേഖ രതീഷ് വഴിയായിരുന്നു. എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല: നടി രേഖ

സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങൾ എത്തിയിരുന്നു. അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവർ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാർക്കും താൽപര്യം വന്നതോടെ വിവാഹനിശ്ചയത്തിൽ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാൾ ദിവസമായിരുന്നു. ഇതേ കുറിച്ചെല്ലാം വ്യക്തമായി താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ ഒരു ചടങ്ങിൽ പോലും നടി രേഖയെ കണ്ടില്ല. ഇതോടെ ചോദ്യവുമായി പ്രേക്ഷകരും…

റി​ലീസ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു

കൊ​ച്ചി: ആമസോണ്‍ ആ​മ​സോ​ണ്‍​പ്രൈം വ​ഴി ഒ​ടി​ടി റി​ലീസ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു. ടെ​ല​ഗ്രാ​മി​ലെ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പു​ക​ള്‍ പ്ര​ത്യ​ക്ഷ​പെട്ടു. 27 കോ​ടി​യോ​ളം മു​ത​ല്‍​മു​ട​ക്കി​ല്‍ ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്ബ​നി​യാ​ണ് ചിത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. അതേസമയം, ചി​ത്രം ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ മ​ഹേ​ഷ് നാ​രായ​ണ​ന്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​മ​സോ​ണി​ലൂ​ടെ ചി​ത്രം കാ​ണ​ണം. ത​ന്‍റെ എ​ന്ന​ല്ല ഏ​ത് സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യാ​യാ​ലും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ സി​നി​മ​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് എതിർപ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു. ടി പി ആർ കുറഞ്ഞ ശേഷം ഇക്കാര്യത്തിൽ ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിൻറെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന…

ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്.

ന്യൂ‌ഡൽഹി: ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീർഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ വേളയിലാണ് എലോൺ മസ്ക് ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഐ എസ് ആർ ഒയുടെ ട്വിറ്റർ പേജിലാണ് എലോൺ മസ്കിന്റെ സന്ദേശം വന്നത്. ഗഗൻയാൻ പദ്ധതിക്കു വേണ്ട യോഗ്യതകൾ പുതിയ എഞ്ചിൻ കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി കൂടിയാണ് ഐ എസ് ആർ ഒ എഞ്ചിൻ പരീക്ഷണം നടത്തിയത്. തമിഴ്നാട്ടിലുള്ള മഹേന്ദ്രഗിരിയിലെ ഐ എസ് ആ‌ർ ഒ കേന്ദ്രത്തിൽ വച്ച്‌ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 240 സെക്കൻഡുകളോളം എഞ്ചിൻ പ്രവർത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും മുൻകൂട്ടി കണക്കാക്കിയിരുന്ന ലക്ഷ്യങ്ങളെല്ലാം എഞ്ചിൻ പ്രവർത്തനത്തിൽ കൈവരിച്ചുവെന്നും ഐ എസ് ആർ ഒ പത്രകുറിപ്പിൽ അറിയിച്ചു.…