മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അന്തരിച്ചു

തൃശൂര്‍∙ മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ അന്തരിച്ചു. 73 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്‌എഫ്‌ഇ ഉദ്യോഗസ്ഥ), മക്കള്‍: രഞ്ജിത്ത് ബാലന്‍ (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ (ദുബായ്), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ് യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്)

ബൊലേറോ വിപണിയിലേക്ക് കുതിക്കാൻ പുതിയ ബൊലേറോ നിയോ; നിയോ ജൂലൈ 15ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മോഡലായ ബൊലേറോയെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൊലേറോ നിയോ എന്ന പേരിട്ടിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ടിയുവി 300 സബ് കോംപാക്ട് എസ് യുവിയുടെ പുതുക്കിയ മോഡലാണിത്. ഔദ്യോഗിക ലോഞ്ചിങ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോംപാക്ട് എസ്യുവി ഈ മാസം 15 ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പതിപ്പിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എഞ്ചിന്‍ സജ്ജീകരണം പഴയ മോഡലിനു സമാനമായിരിക്കും. ഒപ്പം ബിഎസ്-വിഐ നിലവാരത്തിലുള്ളതുമായിരിക്കും. എന്‍4, എന്‍8, എന്‍10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും കോംപാക്ട് എസ്യുവി വിപണിയിലെത്തുക. ടിയുവി300 പതിപ്പില്‍ കണ്ട അതേ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബൊലേറോ നിയോയ്ക്കുമുണ്ട്. കൂടാതെ ബിഎസ്-വിഐ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ഓയില്‍ ബര്‍ണര്‍ യൂണിറ്റ് പരമാവധി 100 ബിഎച്ച്പി കരുത്തില്‍ 240 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍…

പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കണ്ണൂര്‍: പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും അജ്ഞാത സംഘം മര്‍ദിച്ചു. ഇരുപത് ദിവസം മുന്‍പാണ് സംഭവം. നാല്‍പതുകാരി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ജൂണ്‍ 19നാണ് മലയാളികളായ ദമ്ബതികള്‍ പഴനിയിലെത്തിയത്. ഭാര്യയെ റോഡരികില്‍ നിര്‍ത്തി സമീപത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഭര്‍ത്താവ്. ഈ സമയം മൂന്നംഗ സംഘം നാല്‍പതുകാരിയുടെ വായ പൊത്തിപ്പിടിച്ച്‌ സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച്‌ രാത്രിമുഴുവന്‍ പീഡനത്തിനിരയാക്കി. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദിക്കുകയും, മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു. അടുത്തുള്ള പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്ന് ദമ്ബതികള്‍ പറയുന്നു. പിറ്റേന്ന് രാവിലെ അജ്ഞാത സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടുകയും, കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു. ഭയം മൂലം സംഭവത്തെക്കുറിച്ച്‌ ആരോടും പറഞ്ഞിരുന്നില്ല.…

മാതാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് നിഗമനം.

കോഴിക്കോട് | പയ്യാനക്കലില്‍ മാതാവ് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. മാതാവിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ മാതാവ് കഴുത്തുഞ്ഞെരിച്ച്‌ കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് മാതാവ് സമീറ കൊലപെടുത്തത്.സംഭവമുണ്ടാകുമ്ബോള്‍ അയ്ഷയും സമീറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് സമീറയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.

മല്ലപ്പള്ളി : കല്ലൂപ്പാറയിൽ ആൾത്താമസമില്ലാത്ത വീടിന് സമീപം എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് പാണൻതറ മാമ്ബള്ളിൽ വീട്ടിൽ അ‌ജു തോമസിന്റെ മകൻ ജോർജിയാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ ജോർജിയെ കാണാനില്ലായിരുന്നു. പൊലീസ് പറയുന്നത് : ഇരവിപേരൂരിൽ ജേക്കബ് സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് ജോർജിയുടെ പിതാവ് അജുതോമസ്. വ്യാഴാഴ്ച രാവിലെ പത്തരയോടെ പിതാവിനെ കാറിൽ കടയിൽ എത്തിച്ച്‌ വീട്ടിലേക്ക് മടങ്ങി. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജോർജിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മല്ലപ്പള്ളി പരിയാരമാണെന്ന് കണ്ടെത്തി. മല്ലപ്പള്ളി – കോമളം റോഡരികിൽ കല്ലൂപ്പാറ തുരുത്തിക്കാട് ഇട്ടിക്കൽപടിയിലുള്ള പ്രവാസിയായ റെജിയുടെ അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റിന് മുന്നിൽ ഏറെനേരമായി കാർ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെട്രോൾ ഒഴിച്ച്‌ കത്തിച്ചനിലയിൽ മൃതദേഹം കണ്ടത്.…

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം…

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്ബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.ഒമാന്‍ തീരം, ആമ്ബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്ബര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്ബോള്‍ ഇവ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്.അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും തിമിംഗല ഛര്‍ദ്ദി പിടികൂടിയിട്ടുണ്ട്.ഇപ്പോള്‍ കേരളത്തിലും പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന്…