നടനും എം.എൽ.എയുമായ മുകേഷുമായുള്ള വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക.

പല കാരണങ്ങളാൽ ഒത്തു പോകാൻ കഴിയാത്തതിനാലാണ് എറണാകുളത്തെ അഭിഭാഷകൻ മുഖേന നോട്ടിസയച്ചത്. ഗാർഹിക പീഡനമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച ദേവിക സൗഹാർദപരമായി പിരിയാനാണ് ആഗ്രഹിക്കുന്നതെന്നും പാലക്കാട് പറഞ്ഞു. പിരിയാൻ ഞാനാണ് തീരുമാനിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. മുകേഷിന് മേൽ ചളി വാരിയെറിയാൻ താല്പര്യമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നത്. ലീഗൽ നോട്ടീസ് നല്കിയിട്ടുണ്ട്. ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ് വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും മേതിൽ ദേവിക പറഞ്ഞു. വിവാദങ്ങൾക്ക് താല്പര്യമില്ല. വിവാഹം എറണാകുളത്ത് രജിസ്‌റ്റർ ചെയ്തതിനാലാണ് അവിടുത്തെ അഭിഭാഷകൻ വഴി നോട്ടിസ് അയച്ചത് .മുകേഷ് നല്ല തിരക്കുള്ള പൊതുപ്രവർത്തകനാണ്. എന്റെ കലാജീവിതവുമായി ഒത്തുപോകാൻ കഴിയില്ലെന്ന് എട്ട് വർഷത്തിനിടെ പല സാഹചര്യങ്ങളിൽ മനസിലാക്കി.മുകേഷിനെ ഒരു വില്ലനായി ചിത്രീകരിക്കേണ്ടതില്ല. രണ്ടു പേരുടേയും ആശയങ്ങൾ വ്യത്യസ്തമാണ്.മുകേഷുമായി സംസാരിക്കാറുണ്ടെന്നും അവർ പറഞ്ഞു. നോട്ടിസിന് മുകേഷ് മറുപടി നൽകിയിട്ടില്ല. കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങാതെ പരിഹാരം…

തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു

ബെം​ഗളുരു> പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ജയന്തി.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന കാമുകന്റെ ലൈംഗികാവയവത്തിൽ വെടിവച്ചു ഭർത്താവ്; ജനനേന്ദ്രിയത്തിൽ മുറിവേറ്റ കാമുകൻ ചികിത്സയിൽ;

ചെങ്ങന്നൂർ: ഭാര്യയെ തട്ടിയെടുത്ത് ഒളിച്ചു താമിസിച്ച ഭാര്യാ കാമുകനോട് വമ്പൻ പ്രതികാരം തീർത്ത് ഭർത്താവ്. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് വിചിത്രമായ വിധത്തിൽ കലിപ്പുതീർത്തത്. ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭാര്യാ കാമുകന്റെ ലൈംഗിക അവയവത്തിൽ വെടിവെക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ വടവാതൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്ങന്നൂരിൽ എത്തിയാണ് യുവാവ് ഭാര്യാ കാമുകനെ വെടിവെച്ചത്. ഭാര്യയും കാമുകനും ഒന്നിച്ച് താമസിക്കുന്ന വീട്ടിലെത്തി വാക്കു തർക്കത്തിന് ഒടുവിലാണ് എയർഗൺ ഉപയോഗിച്ചു വെടിവെച്ചത്. കേസിലെ പ്രതിയും വടവാതൂർ സ്വദേശിയുമായ പ്രദീപിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം വടവാതൂർ സ്വദേശിയായ പ്രദീപാണ് ഭാര്യാ കാമുകന്റെ ലൈംഗികാവയവത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തത്. വടവാതൂരിൽ വർക്ക് ഷോപ്പ് ഉടമയുടെ ഭാര്യ ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇത് അറിഞ്ഞ വടവാതൂർ സ്വദേശി ചെങ്ങന്നൂരിൽ എത്തി. ഭാര്യയുടെ…

കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും

പാലക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായി.മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മഴക്കാലമാണെങ്കിലും നിര്‍മ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.മന്ത്രിമാരായ കെ.രാധാക്യഷ്ണന്‍, കെ.രാജന്‍, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എ കൂടിയായ കെ.രാജന്‍ ഹൈക്കോടിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.

പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ അസം സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കോലഞ്ചേരി: അസം സ്വദേശിയെ കൊന്ന് ചാക്കിലാക്കി മണലില്‍ ഒളിപ്പിച്ച നിലയില്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന നിരത്ത് കട്ടകള്‍ ഉണ്ടാക്കുന്ന കമ്ബനിയില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിനടുത്ത് രക്തക്കറകള്‍ കണ്ടെത്തിയത്. യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് യൂണിറ്റ് ഉടമയായ ഡോ: എല്‍ദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി.എ. അജയ് നാഥ് , സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ഭാസിനായി (26) പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍, ലേബര്‍ ക്യാമ്ബുകള്‍ എന്നീ സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി അജയ് നാഥ് പറഞ്ഞു.

സിപിഎം കൊല്ലം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക.

പരസ്ത്രീബന്ധം; ഒപ്പം മദ്യപാനവും തെറിവിളിയും പീഡനവും പതിവ്; സിപിഎം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മേതില്‍ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിതയുടെ ചോദ്യം ഉന്നയിച്ചിരുന്നു. കോവിഡ് കാലത്തും പോലു കുടുംബത്തിലെ…

കാമുകിയുടെ വീട്ടിലെത്തിയ 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ അടിച്ചു കൊന്നു, ജനനേന്ദ്രിയം അറുത്തുമാറ്റി

മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ 17 വയസുള്ള ആണ്‍കുട്ടിയെ അടിച്ചു കൊന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി. കുടുംബത്തിലെ പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്ന്‌ പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രകോപിതരായ കൗമാരക്കാരന്റെ ബന്ധുക്കള്‍ പ്രതിയുടെ വീടിനു മുന്നില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കാന്തി പോലീസ് സ്റ്റേഷന്‍ ഏരിയയിലെ രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അതേ ഗ്രാമത്തിലെ താമസക്കാരനെ അയല്‍ ഗ്രാമമായ സോര്‍ബറയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാവിന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവനെ നിഷ്കരുണം മര്‍ദ്ദിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സൗരഭ് കുമാറിനെ ഉടന്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സംഭവത്തെക്കുറിച്ച്‌ കുടുംബത്തെ അറിയിക്കുകയും ചെയ്തു. അതേസമയം, ചികിത്സയ്ക്കിടെ സൗരഭ് രാത്രി മരണത്തിന് കീഴടങ്ങി. കാന്തി പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ച്‌ അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച്‌ ജനനേന്ദ്രിയും…

മിന്നൽ മുരളി’യുടെ ചിത്രീകരണം നിർത്തിവച്ചു, ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ്, പൊലീസെത്തി ഷൂട്ടിംഗ് നിർത്തിച്ചു

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. സൂപ്പർ ഹിറ്റായ ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന്…

കുണ്ടറ സ്ത്രീപീഡനം: ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, നുണ പരിശോധനയ്‌ക്ക് തയ്യാറെന്ന് എന്‍സിപി നേതാവ്

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി യുവതി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അതേസമയം നുണ പരിശോധനയ്‌ക്ക് സന്നദ്ധത അറിയിച്ച്‌ ആരോപണ വിധേയനായ എന്‍സിപി നേതാവ് പത്മാകരനും എത്തിയിട്ടുണ്ട്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്‌ക്കും തയ്യാറാണെന്ന് പത്മാകരന്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയായ പത്മാകരന്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി. ബ്രെയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ, പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നിണ പരിശോധനയക്കും തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ സംസാരിച്ചിട്ടില്ല. രാഷ്‌ട്രീയ വിരോധമാണ്…

അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യുടെ വിയോഗത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.…