ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന് കൊവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നൽകാത്ത കൊവാക്സിൻ ഇപ്പോഴത്തെ ഈ അംഗീകാരം മുതൽക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) ആണ് കൊവാക്സിൻ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയിൽ കൊവാക്സിനെ ലോകത്തിൽ സ്വീകാര്യത നേടാൻ സഹായിച്ചേക്കും. കൊവാക്സിൻ ഉപയോഗിക്കുമ്ബോൾ കൊവിഡിനെ ചെറുക്കുന്നതിനുള്ള ആന്റി ബോഡി എത്രത്തോളം ശരീരത്തിൽ നിർമ്മിക്കുന്നു എന്നത് അനുസരിച്ചാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുന്നത്. കൊവാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ സി എം ആർ, എൻ ഐവി എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. കൊവിഡ് രോഗങ്ങളുടെ…
Day: June 30, 2021
വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ്
കൊല്ലം | സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ്. ഇതോടെ അന്വേഷണ സംഘം ഇയാളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്ബര്‍ക്കമുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറും. ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതി നിരീക്ഷണത്തിലേക്ക് പോകുന്നതോടെ കേസിലെ തെളിവെടുപ്പുകളെല്ലാം വൈകും. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ കിരണിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ്
കൊച്ചി: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ് അഭ്യര്‍ത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതിനു ശേഷം എല്ലാവരും ചേര്‍ന്ന് കിറ്റക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ നിയമ വിരുദ്ധ തുടരന്‍ പരിശോധനകള്‍ക്കു പിന്നില്‍ കുന്നത്തുനാട് എം.എല്‍.എ. പി. വി. ശ്രീനിജനാണ്. കാല്‍ ലക്ഷത്തോളം ജീവനക്കാരുടെ അന്നം മുട്ടിക്കാനാണ് ഇടത് എം എല്‍.എയുടെ ശ്രമം. കമ്ബനിയില്‍ പരിശോധനകളുടെ പേരില്‍ നിയമ വിരുദ്ധ നടപടികളാണ് നടക്കുന്നത്. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്ബറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്ബനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍…
സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചു. മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം…
ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും
തൃശൂർ: ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്. ഡ്രൈവിങ്ങിന് ഇടയിൽ ഇതുവരെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസ് എടുത്തിരിന്നുള്ളൂ. ഇനി ബ്ലൂടൂത്ത് വഴിയാണ് സംസാരിക്കുന്നതെങ്കിലും പിടി വീഴും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകൾ തെളിവ്‌സഹിതം ആർടിഒയ്ക്ക് റിപ്പോർട്ട് ചെയ്യും. അതിനൊപ്പം ലൈസെൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശമുണ്ട്.
തലച്ചിറ വൈദ്യശാല ജംഗ്ഷനിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി
വെട്ടിക്കവല പഞ്ചായത്തിലെ കടുവാപ്പാറ വാർഡിൽ തലച്ചിറ വൈദ്യശാല ജംഗ്ഷനിൽ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ പി രാമചന്ദ്രൻ നായർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിതരണം നടത്തി ട്രസ്റ്റ് ചെയർമാൻ പദ്മഗിരീഷ് .പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സജയകുമാർ ,വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ,ചിരട്ടക്കോണം ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ എം റെജി ,ചിരട്ടക്കോണം വാർഡ് മെമ്പർ പി സുരേന്ദ്രൻ ,ഡോ സന്തോഷ് ഉണ്ണിത്താൻ ,സുനാജ് ജോസ് ,നൗഷാദ് ,സാജൻ ,അജിത് ,തുടങ്ങിയവർ പങ്കെടുത്തു .