തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടര്‍ ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിജിപിയോട് വിവരങ്ങള്‍ തേടി. ഡോക്ടര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ഉള്‍ക്കൊള്ളുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാജിവയ്ക്കുകയാണെന്നും മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മേയ് 14നാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്മെന്റ്…
Day: June 24, 2021
ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കട്ടപ്പന: ( 24.06.2021) ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജനല്‍കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴിയിലെ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അമല്‍ ബാബു(27) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച് 29നു പുലര്‍ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിലെ മുറിയിലെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി മാതമാറ്റിക്സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറഞ്ഞു. മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്നു നേരിട്ടു ചെന്ന്…
ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്. 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍
ദക്ഷിണാഫ്രിക: ( 23.06.2021) ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെ ദക്ഷിണാഫ്രികക്കാരി ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത അന്തര്‍ദേശീയ തലത്തില്‍ വൈറലായതോടെ ഗര്‍ഭിണി ആയിരുന്നെന്ന 37കാരിയുടെ വാദം പോലും തെറ്റാണെന്ന് കണ്ടെത്തല്‍. ഗോസിയാമേ താമര സിത്തോളെ എന്ന 37 കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദമാണ് പരിശോധനയില്‍ പൊളിഞ്ഞത്. ജൂണ്‍ 8നായിരുന്നു ഗൗടേങ് പ്രവിശ്യയിലെ 37കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നത്. പ്രാദേശിക മേയര്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്ത ചര്‍ച്ചയായി. വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദമ്ബതികള്‍ക്ക് ധനസഹായം എത്തിയിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഗോസിയാമേ താമര സിത്തോളെക്ക് പിറന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത ഗിന്നസ് റെകോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രികയിലെ…
കര്‍ണാടകയില്‍ ദുരഭിമാനക്കൊല
യുവാവിനെയും യുവതിയെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. വിജയപുര ജില്ലയില്‍ സാലഡഹള്ളിയിലാണ് സംഭവം. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസ്‌വരാജ് ബഡിഗേരി (19) എന്ന യുവാവും 16 കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചോരപുരണ്ട കല്ലുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മതക്കാരായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണം. ഇരുവരുടെയും വീട്ടുകാര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. കല്‍ക്കേരി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
‘ഓര്‍മയില്‍” എന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍.
കണ്ണൂര്‍: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍. ‘ഓര്‍മയില്‍” എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവുമായി പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവര്‍ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്രവാര്‍ത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബന്‍ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്…
ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു.
മാവേലിക്കര: ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു ആണ് ഫെയ്‌സ്ബുക്കിലൂടെ രാജിവെയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെയ് 14നാണ് കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ അമ്മയ്ക്ക് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് അമ്മയുടെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ്…
പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍, സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി.
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ ഐ.ടി നിയമ പ്രകാരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിര്‍ദേശം സമൂഹമാധ്യമ കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
മലപ്പുറം: ( 24.06.2021) പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് (21) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 17നാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ 21കാരി ദൃശ്യയെ പ്രതിയായ വിനീഷ് വിനോദ് കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റിരുന്നു. വീടിന്റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ഓടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.