മലപ്പുറം: എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല-വിനീഷ് ഇങ്ങനെയാണ് പൊലീസിനോട് കുറ്റ സമ്മതം നടത്തിയത്. നിയമ വിദ്യാര്‍ത്ഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമില്‍ ഉറങ്ങുക ആയിരുന്നു. പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി…
Day: June 18, 2021
മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത് നാലു കാവൽക്കാരെയും ആറു നായ്ക്കളെയും.
ഭോപാൽ: വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും? എന്തായാലും കാവൽക്കാരെ നിയോഗിക്കില്ല. എന്നാൽ, മധ്യപ്രദേശിലെ ദമ്ബതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത് നാലു കാവൽക്കാരെയും ആറു നായ്ക്കളെയും. കാരണം മറ്റൊന്നല്ല, ഇവരുടെ പൂന്തോട്ടത്തിലുണ്ടായത് ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ് അതിൻറെ കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ് ജപ്പാനിലെ മിയാസക്കി മാങ്ങകൾ. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക് ലക്ഷങ്ങൾ വരെ വിലവരും. ജബൽപുർ സ്വദേശിയായ സങ്കൽപ്പ് പരിഹാസിന് ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ് ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന് വീട്ടുമുറ്റത്തെ പൂേന്താട്ടത്തിൽ മാവിൻ തൈകൾ നട്ട് സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, മരം വളർന്നതോടെ സാധാരണപോലെ ഇലകൾ പച്ചയോ മഞ്ഞയോ ആയിരുന്നില്ല. ഇളം…
മീന്‍കറിയെ ചൊല്ലി തര്‍ക്കം: ഹോട്ടലിലെ ചില്ലുമേശ കൈകൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു.
പാലക്കാട് : ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്താണ്(25) മരിച്ചത്. അഞ്ചോളം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് വ്യാഴാഴ്ച രാത്രിയില്‍ ഹോട്ടലില്‍ എത്തിയത. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ല് മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നു. കൈയ്യിന് മുറിവേറ്റ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതാണ് ഈ ഭക്ഷണശാല. തര്‍ക്കത്തിന് പിന്നാലെ കസബ പോലീസെത്തി കട പൂട്ടിച്ചു.
ലക്ഷങ്ങൾ സമ്ബാദിക്കുന്ന യൂട്യൂബർ പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: യൂട്യൂബ് ചാനൽ വഴി അശ്ലീലം പറഞ്ഞ് ലക്ഷങ്ങൾ സമ്ബാദിക്കുന്ന യൂട്യൂബർ പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമപുരിയിൽ ഒളിവിൽ കഴിയവെ ഇന്ന് രാവിലെയാണ് അറസ്റ്റ്. ഭാര്യ കൃതികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 159 സ്ത്രീകളാണ് മദനും ചാനലിനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്. പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാൻ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദൻ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബിൽ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ ‘ടോക്സിക് മദൻ 18…
64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികള്‍ കുടിച്ച് തീര്‍ത്തത്.
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നത്. ആദ്യ ദിനം നീണ്ട ക്യൂ ആയിരുന്നു എല്ലായിടങ്ങളിലും. 64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികൾ കുടിച്ച് തീർത്തത്. സംസ്ഥാനത്ത് 64 കോടി രൂപയുടെ മദ്യവിൽപ്പന നടന്നുവെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ ഒമ്ബത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവിൽപ്പന ശാലകളിൽ ഉണ്ടായത്. ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവർക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 90…
സി.എഫ്.എല്‍.ടി.സിയിലെ കുളിമുറിയില്‍ മദ്യവാറ്റ് നാട്ടുകാര്‍ കെണ്ടത്തി.
വെള്ളറട: പൊന്നമ്ബിയിലെ ഒരു സ്വകാര്യ ആശുപത്രി പഞ്ചായത്തിന് സി.എഫ്.എല്‍.ടി.സി നടത്താന്‍ വിട്ടുനല്‍കിയ ഹാളിനോടു ചേര്‍ന്ന ബാത്ത് റൂമിലാണ് വളന്‍റിയര്‍മാര്‍ ചേര്‍ന്ന് മദ്യം വാറ്റിയതായി പരാതിയുയര്‍ന്നത്.ദിവസങ്ങളായി തുടര്‍ന്നുവരികയായിരുന്ന മദ്യവാറ്റ് രോഗികളിലാരോ കണ്ടെത്തി പുറത്തറിയിക്കുകയായിരുന്നു. വൈകുന്നേരങ്ങളില്‍ ഇവര്‍ക്കൊപ്പം പുറത്തുനിന്ന് കൂടുതല്‍ പേര്‍ ഇവിടെ എത്തിച്ചേരാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. സംഭവം പുറത്തായതോടെ ചില പൊലീസുകാരുടെ സഹായത്തോടെ ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകര്‍ സി.എഫ്.എല്‍.ടി.സിയിലെത്തുകയും വാറ്റുപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പറയപ്പെടുന്നു. ഗ്യാസ് അടുപ്പും ബക്കറ്റും വെള്ളറട സി.എച്ച്.സിയിലെ ആരോഗ്യവകുപ്പ് വാനിലും മറ്റുചില പാത്രങ്ങള്‍ സി.എച്ച്.സിയുടെതന്നെ സ്‌റ്റോര്‍ റൂമിലുമായി നാട്ടുകാര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാറിെന്‍റ കോവിഡ് ദുരിതാശ്വാസ ജാഗ്രതാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള മനഃപൂര്‍വമായ നടപടികളാണ് വെള്ളറട പഞ്ചായത്തില്‍ അരങ്ങേറുന്നതെന്ന് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി സി.കെ. ശശി പറഞ്ഞു. കോവിഡ് രോഗികളെ കരുതലോടെ സംരക്ഷിക്കേണ്ട ശുശ്രൂഷ കേന്ദ്രത്തില്‍ മദ്യം വാറ്റിയ സംഭവം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്.…