തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ…
Day: June 10, 2021
ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിന്‍വലിച്ചു.
വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏർപ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകൾ വർദ്ധിപ്പിക്കാൻ മറ്റ് നൂതന സംവിധാനങ്ങൾ ഏർപ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെ ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകൾ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ചൈനീസ് ആപ്പുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. ഓൺലൈൻ ആപ്പ് മേഖലകളെ കർശന നിയന്ത്രണത്തിൽ നിർത്തിയും സുരക്ഷ ഉറപ്പാക്കാമെന്നും ബൈഡൻ പറഞ്ഞു. ചൈനീസ് ആപ്പുകളുടെ നിരോധനം നീക്കിയെങ്കിലും പ്രവർത്ത നാനുമതി എന്നുമുതൽ നൽകുമെന്നതിൽ തീരുമാനം ആക്കിയിട്ടില്ല. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്. കഴിഞ്ഞയാഴ്ചയാണ് 59 ചൈനീസ് കമ്ബനികളിലെ നിക്ഷേപം മരവിപ്പിച്ചുകൊണ്ട് അമേരിക്ക നടപടി എടുത്തത്. ചൈനീസ് സൈന്യത്തിന് നേരിട്ട് ബന്ധമുള്ള പ്രതിരോധരംഗത്തെ സാങ്കേതിക സംവിധാനങ്ങളൊരുക്കുന്ന കമ്ബനികളെയാണ് നിരോധിച്ചത്.…
അഞ്ചലില്‍ കാമുകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി
കൊല്ലം: അഞ്ചലില്‍ കാമുകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. അഞ്ചല്‍ ഇടമുളക്കല്‍ തുമ്ബി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്. തീകൊളുത്തിയ ഷാനവാസിനും പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ അഞ്ചല്‍ തുമ്ബി കുന്നില്‍ ആതിരയുടെ വീട്ടില്‍ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീപടര്‍ന്ന ആതിര വീട്ടില്‍ ഓടുന്ന കാഴ്ചയാണ്. ഒപ്പം താമസിച്ചു വന്ന യുവാവിനെയും പൊള്ളലേറ്റ നിലയില്‍ നാട്ടുരാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പോലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും…
പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും.
തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോൾ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ്.പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക നൽകുന്നത് എല്ലുകൾക്ക് ബലം നൽകും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. പ്രമേഹരോഗികൾക്ക് ചക്ക മിതമായ അളവിൽ കഴിക്കാം. ചക്കയിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകൾക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങൾക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നൽകുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തിൽ വിഘടിച്ച് ശരീരത്തിന് ഊർജം നൽകും. ചർമ്മത്തിന് മൃദുത്വം നൽകാനും സഹായിക്കും. ചർമ്മത്തിനു മൃദുത്വം ഉണ്ടാകുന്നത്…
അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് പൊളിച്ചു.
ന്യൂഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് പൊളിച്ചു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ ഒരു ടിബറ്റുകാരിയെയും മറ്റ് എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വഴി പ്രത്യേക ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വാഗ്ദാനം നല്‍കുന്ന പണം ഇരട്ടിപ്പ് കമ്ബനി വ്യാജ ആപ്പ് വഴി ഇന്ത്യാക്കാരായ നിക്ഷേപകരുടെ പണവും വിവരങ്ങളും മോഷ്ടിക്കുകയായിരുന്നു. പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന ഇവരുടെ ആപ്പ് വഴി ഏകദേശം അഞ്ചു ലക്ഷത്തോളം ഇന്ത്യാക്കാര്‍ വഞ്ചിതരായതായിട്ടാണ് വിവരം.150 കോടിയോളം രൂപയാണ് വെറും രണ്ടുമാസം കൊണ്ട് തട്ടിപ്പുകാരുടെ കയ്യിലെത്തിയതെന്ന് പോലീസ് പറയുന്നു. 11 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളും പേമെന്റ് ഗേറ്റ്‌വേകള്‍ വഴിയും ഇവര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ഇല്ലാത്ത 110 ചൈനീസ് കമ്ബനികളുടെ പേരില്‍ 97 ലക്ഷവും…
കനത്ത മഴ: മുംബൈയിലെ ബഹുനില കെട്ടിടം തകര്‍ന്നുവീണു ഒമ്ബത് മരണം
മുബൈയിലെ കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണു. ഒമ്ബത് മരണം സ്ഥിരീകരിച്ചു. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. പൊലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്