കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂർ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂർ 619, പത്തനംതിട്ട 545, കാസർഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ…
Day: June 9, 2021
ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ് ,കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ നികുതിയിളവ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നികുതി ആംനസ്റ്റി നവംബര്‍ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതല്‍ പണം എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്കും സ്‌റ്റേജ്, കോണ്‍ട്രാക്‌ട് വാഹനങ്ങള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. നികുതി ആംനസ്റ്റി കാലാവധി നീട്ടിയതിന് പുറമേ ടേണ്‍ ഓവര്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ടേണ്‍ ഓവര്‍ ടാക്‌സ്…
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരീസിൽ തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചെന്നൈ: ഫാമിലി മാൻ സീസൺ ടു വെബ് സീരീസ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ് സംവിധായകൻ ഭാരതി രാജ. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സീരീസിൽ തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയുൾപ്പടെയുള്ള തമിഴർ ആവശ്യപ്പെട്ടിട്ടും സീരീസിൻറെ സ്ട്രീമിംഗ് നിർത്തുവാൻ കേന്ദ്ര സർക്കാർ ഉത്തരവ് നൽകാത്തതിൽ വിഷമമുണ്ട്. തമിഴ് ഈഴത്തിനു വേണ്ടിയുള്ള പോരാളികളുടെ ചരിത്രം അറിഞ്ഞു കൂടാത്തവരാണ് അണിയറപ്രവർത്തകർ. ഈഴത്തിൻറെ വീരവും ത്യാഗവും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താൻ ശക്തമായി അപലപിക്കുകയാണെന്നും ഭാരതിരാജ ട്വിറ്ററിൽ കുറിച്ചു. ഉടൻ തന്നെ സീരീസിൻറെ സ്ട്രീമിംഗ് നിർത്തണമെന്ന് പ്രസ്താവന മുഖേന ഭാരതിരാജ കേന്ദ്ര വാർത്ത പ്രേക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിനോടും ആവശ്യപ്പെട്ടു. സീരീസ് തുടർന്നും സ്ട്രീം ചെയ്താൽ, ലോകമെമ്ബാടുമുള്ള തമിഴർ ആമസോണിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്നും കമ്ബനിയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്സുകളും സേവനങ്ങളും…
മാർട്ടിൻ മുണ്ടൂരിലെത്തിയതായി വിവരം മുൻപ് മാർട്ടിൻ കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പോലീസ്
തൃശൂർ: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിയായ മാർട്ടിൻ ജോസഫ് തന്റെ സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായി.എന്നാൽ, സ്വന്തം വീട്ടിലെത്തിയിട്ടില്ല. മാർട്ടിൻ മുൻപു കഞ്ചാവു കേസിലടക്കം പ്രതിയാണെന്ന നിർണായക വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ 2 ദിവസമായി മുണ്ടൂർ മേഖലയിൽ ക്യാംപ് ചെയ്തു തിരച്ചിൽ നടത്തിയെങ്കിലും മാർട്ടിനെ കണ്ടെത്താനായിട്ടില്ല. കൂട്ടാളികളുടെ സഹായത്തോടെ മാർട്ടിൻ ഒളിവിൽ കഴിയാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ഏതാനും വർഷങ്ങളായി കൊച്ചിയിലാണു താമസം. വീട്ടുകാരുമായി അത്ര അടുപ്പത്തിലല്ല എന്നു ലോക്കൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവു കേസിൽപ്പെട്ടതിനു ശേഷം വീട്ടുകാരുടെ പിന്തുണയില്ലാതെയാണു ജീവിതമെന്നു സൂചനയുണ്ട്. കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണെന്നാണു നാട്ടുകാരെ മാർട്ടിൻ ധരിപ്പിച്ചിരുന്നത്. ആഡംബരക്കാറുകളിൽ വല്ലപ്പോഴും മുണ്ടൂരിലെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ മാർട്ടിൻ ഇടപെട്ടിരുന്നതായി നാട്ടിലെ സുഹൃത്തുക്കളിൽ…
വെള്ളപ്പൊക്കഭീതിയിൽ മുംബൈ നഗരം
മുംബൈ: മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാൻ മൺസൂൺ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിൽ മുംബൈ നഗരം. കനത്ത മഴയിൽ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെയിൻ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. മുംബൈയിൽ മൺസൂൺ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സർക്കാർ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു. ഇവിടെ ജൂൺ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാർക്ക് ഉൾപ്പെടെ യാത്ര ദുഷ്‌കരമായി. ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മൺസൂൺ മഹാരാഷ്്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളിൽ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്ബിൽ കാണാതായ 18കാരിയെ 10 വർഷത്തിന് ശേഷം കണ്ടെത്തി.
നെന്മാറ: പാലക്കാട് അയിലൂർ കാരക്കാട്ട്പറമ്ബിൽ കാണാതായ 18കാരിയെ 10 വർഷത്തിന് ശേഷം കണ്ടെത്തി. കണ്ടെത്തിയതിന് പിന്നാലെ ഒരുപോലെ അമ്ബരപ്പിലാണ് നാട്ടുകാരും പൊലീസും. കാരണം പെൺകുട്ടി ഒളിച്ചിരുന്നത് അയൽപക്കത്തെ യുവാവിന്റെ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻപോലും ഇടമില്ലാത്ത മുറിയിൽ എന്നതാണ് യാഥാർത്ഥ്യം. 2010 ഫെബ്രുവരി രണ്ടു മുതൽ യുവതിയെ കാണാനില്ലെന്നു വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ വിവരം പുറത്തു വന്നത് യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായതിന് പിന്നാലെയാണ്. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു കഥ നാടറിഞ്ഞത്. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിപ്പുണ്ടായിരുന്നു എന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.മൂന്നു മാസം മുൻപു വരെ യുവാവിന്റെ ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു പെൺകുട്ടിയുടെ ഒളി ജീവിതം. യുവാവ് വീട്ടുകാർ…
ചൈനയിലെ സിനോവാക്, സിനോഫാം എന്നീ വാകസിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
ചൈനീസ് വാക്‌സിൻ എടുത്തവർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ചൈനയിലെ സിനോവാക്, സിനോഫാം എന്നീ വാകസിനുകൾ എടുത്തവർക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ വാക്‌സിൻ സ്വീകരിച്ച പാക്കിസ്താനികളെയാണ് സൗദിയുടെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.തീരുമാനം പുനപരിശോധിക്കണമെന്നും ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാകസിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഫൈസർ, മോഡേണ, ഡോൺസൺ ആൻഡ് ജോൺസൺ, അസ്ട്രസെനെക്ക എന്നി വാകസിനുകളാണ് സൗദി അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിനീഷ് കോടിയേരി ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ജയിലിൽ തന്നെ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റി വച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂർത്തിയായി. മീനും പച്ചക്കറിയും വിറ്റ പണമാണ് അക്കൗണ്ടിലെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇഡി ഇതു തള്ളി. നാർകോട്ടികസ് കൺട്രോൾ ബ്യൂറോ രജിസറ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ സാമ്ബത്തിക സഹായം നൽകിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽ നിന്ന് ലഭിച്ചതായുമാണ എൻഫോഴസമെന്റെ് ഡയറകടറേറ്റിന്റെ വാദം. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു കൊവിഡ്…