ഒരു കാലത്ത് മലയാളികൾക്ക് സുപരിചിതയായ നടിയായിരുന്നു രംഭ. വിജയ ലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ പേര്. ആദ്യ കാലങ്ങളിൽ അമൃത എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് മാറിയാണ് രംഭ എന്നാകുന്നത്. 1992ൽ സർഗം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഉടനെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ താരം. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ പ്രകടനം ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ? ഒരു സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്. വിനീത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അതിനു ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ താരത്തിന് അവസരം ലഭിച്ചു. ആ ഒക്കത്തി അടക്കൂ എന്ന ചിത്രമായിരുന്നു അത്. അതിലൂടെ അവസരങ്ങളുടെ വലിയൊരു ജാലകമാണ് രംഭയ്ക്ക് മുന്നിൽ തുറന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എങ്കിലും മലയാള സിനിമയെ താരം പൂർണമായും കഴിഞ്ഞില്ല.…
Day: June 8, 2021
കാണാമറയാത്തിരുന്ന് ആസിഡ് തൂകി രക്ഷപെടുന്ന ഈ ഇത്തിരിക്കുഞ്ഞനെ സൂക്ഷിക്കണേ; പൊള്ളിക്കും വണ്ട്
ആലപ്പുഴ: കൊച്ചിയില്‍ ഉണ്ടായ വണ്ടിന്റെ ആക്രമണം ആലപ്പുഴയിലും. ആലപ്പുഴ ഇന്ദിരാ ജംക്ഷനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തിന് ഇരയായത്. കാലുകള്‍ക്കു പൊള്ളലേറ്റതിനെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്. നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റു. വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. ഡോക്ടറെ കണ്ടപ്പോള്‍ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. അടുത്ത ദിവസമായപ്പോള്‍ കാലില്‍ വലിയ പൊള്ളലായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ വരാന്‍ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയിലെ ത്വക്രോഗ വിഭാഗത്തില്‍ കാണിച്ചു. അപ്പോഴാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു മനസ്സിലായതെന്ന് രഞ്ജിത് രമേശന്‍…