ജൂണ്‍ 21നുശേഷം 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കി വാക്‌സിന്‍ എടുക്കാനുള്ള സൗകര്യം തുടരും. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണ്. അധികം വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പരിഷ്‌കരിക്കുകയാണ്. വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കും. വിദേശത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. വാക്‌സിന്‍ സംഭരണം സംബന്ധിച്ച മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും അപകടകാരിയായ മഹാമാരിയാണ് കോവിഡ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുന്‍പ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോയത്.…
Day: June 7, 2021
സംസ്ഥാനത്ത് 9313 ഇന്ന് പേര്‍ക്ക് കോവിഡ്, ആകെ മരണം 10157, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന്…
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ വീണ്ടും നീട്ടി….
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് നീട്ടിയിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്ദ്ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണ് ടി.പി.ആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവുമുയര്‍ന്നു. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണു നിബന്ധനകള്‍ കര്‍ശനമാക്കിയത്.
രാജ്യത്ത് പുതിയ കൊവിഡ് വകഭേദം
രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്.പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്‌തെടുത്തിയിരിക്കുന്നത്ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊവാക്സീനെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്
ഡല്‍ഹി: കൊവാക്സീനെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ടുകള്‍. രണ്ട് ഡോസ് വീതം വാക്സീന്‍ സ്വീകരിച്ച ഡോക്ടര്‍മാരിലും നഴ്സുമാരിലും നടത്തിയ പഠനത്തിന്റേതാണ് പുറത്ത് വന്ന ഫലം. ഡോക്ടര്‍ എ കെ സിങും സംഘവുമാണ് പഠനം നടത്തിയത്. കോവിഡിനെ ചെറുക്കാന്‍ ആദ്യ ഡോസില്‍ തന്നെ കോവിഷീല്‍ഡ് 70 ശതമാനം ഫലപ്രദമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഠന റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 305 പുരുഷന്‍മാരും 210 സ്ത്രീകളും ഉള്‍പ്പടെ 515 ആരോഗ്യപ്രവര്‍ത്തകരെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 425 പേരും കോവിഷീല്‍ഡ് സ്വീകരിച്ചവരും 90 പേര്‍ കൊവാക്സീന്‍ സ്വീകരിച്ചവരുമായിരുന്നു. കോവീഷില്‍ഡ് സ്വീകരിച്ചവരില്‍ 98.1 ശതമാനവും കൊവാക്സീന്‍ സ്വീകരിച്ചവരില്‍ 80 ശതമാനവും ആണ് ആന്റിബോഡികള്‍ ഉണ്ടാകുന്നത്. രണ്ട് ഡോസ് വീതം സ്വീകരിച്ചവരില്‍ നല്ല പ്രതിരോധശേഷി കണ്ടെത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇടുക്കിയില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
ഇടുക്കി: പതിവായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച രണ്ട് യുവാക്കള്‍ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്തു. ചെറുതോണി മണിയാറന്‍ കുടി സ്വദേശി നിധിന്‍, തടിയമ്ബാട് സ്വദേശി ആല്‍ബര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. നിരോധിത അശ്ലീല സൈറ്റുകളില്‍ ഇവര്‍ പതിവായി സന്ദര്‍ശനം നടത്തുന്നത് കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ നിരീക്ഷിച്ചു വരികയായിരുന്നു. പിടിച്ചെടുത്ത ഇവരുടെ മൊബൈലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായ് അയയ്ക്കും. സന്ദര്‍ശിച്ച സൈറ്റുകളില്‍ നിന്നും, ഇവര്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ പോക്‌സോ ചാര്‍ജ് ചെയ്യുമെന്നും സൂചനയുണ്ട്.
ജനശ്രദ്ധ പിടിച്ചു പറ്റി ജര.
ശ്രീവത്സൻ ജെ മേനോൻ സംവിധാനം ചെയ്ത പുതിയൊരു ഹ്രസ്വചിത്രമാണ് ജര ശ്രീവത്സൻ ജെ മേനോനും, രാധിക എസ് നായരും , ചേർന്നാണ് ഇതിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർ വി വാസുദേവൻ, ശാരദ ,ശരത് തുടങ്ങിയവരാണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ഇതിൽ കേന്ദ്രകഥാപാത്രം. മിന്നുകെട്ട്, അമ്മയ്ക്കായി, അല്ലാഹുവിൻറെ അത്ഭുത വിളക്ക്, ശ്രീകൃഷ്ണൻ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ശരത് ദാസ് ആണ് ഈ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക ആക്രമണമാണ് ഈ ചിത്രത്തിലെ പ്രമേയം. തുടക്കം ഒരു ചെറുപ്പക്കാരനെ കഥ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്. എന്നാൽ ഇതിൻറെ പര്യവസാനം കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണത്തെ ചിത്രം വിമർശിക്കുന്നു. തൻറെ കൊച്ചുമകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വ്യക്തിയോട് പ്രതികാരം ചെയ്തു ഒടുവിൽ ആത്മഹത്യ ചെയ്യുന്ന വയസ്സായ സ്ത്രീ ഏവരുടെയും കരളലിയിപ്പിക്കുന്ന…
ഓണ്‍ലൈനിലൂടെ യുവാവിന്റെ ‘ബീജ വിതരണം’, ഗര്‍ഭിണിയായത് നിരവധി പേര്‍, കഴിഞ്ഞ വര്‍ഷം മാത്രം 437 കുഞ്ഞുങ്ങളുടെ പിറവി
കഴിഞ്ഞ വര്‍ഷം മാത്രം 437 കുഞ്ഞുങ്ങളുടെ പിറവിക്ക് പിന്നില്‍ ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ ഇടപെടലുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്. കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്‌ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫെയ്സ്ബുക് ഗ്രൂപ്പിലേക്ക് വരുന്ന പുതിയ അംഗങ്ങളുടെ എണ്ണത്തില്‍ ഇക്കാലത്ത് വലിയ വര്‍ധനവുണ്ടായി. സ്‌പേം ഡൊണേഷന്‍ ഓസ്‌ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫെയ്സ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക ബീജദാന കേന്ദ്രങ്ങളെ കൂടുതല്‍ പേര്‍…
പ്രിയങ്കയെ ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ഉപദ്രവിച്ചത് ഭര്‍ത്തൃമാതാവ്; ശാന്താ രാജന്‍ പി.ദേവിന്റെ അറസ്റ്റ് വൈകുന്നു; ആശങ്കയില്‍ യുവതിയുടെ കുടുംബം
തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് ശാന്താ രാജന്‍ പി.ദേവിന്റെ അറസ്റ്റ് വൈകുന്നു. കോവിഡാണെന്ന പേരിലാണ് കേസിലെ രണ്ടാം പ്രതിയായ ശാന്താ രാജന്‍ പി.ദേവിനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം, അറസ്റ്റ് വൈകിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. അതേസമയം, ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നു. അതിനാല്‍ തന്നെ ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നത് പ്രിയങ്കയുടെ കുടുംബത്തിന് ഇരട്ടിയാഘാതമാവുകയാണ്. ഭര്‍ത്താവ് ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസമായി. ഭര്‍ത്തൃമാതാവിന് കോവിഡാണങ്കില്‍ രോഗമുക്തി നേടേണ്ട സമയമായി, എന്നിട്ടും പോലീസ് ഇടപെടുന്നില്ലെന്നാണ് പ്രിയങ്കയുടെ കുടുംബം പറയുന്നത്. അതേസയമം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് പറയുന്നത്.കഴിഞ്ഞ…