കുറയാതെ മരണ നിരക്ക്! സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89; 209 മരണം

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക…

സുരേഷ് ഗോപിയും ഹെലികോപ്ടറില്‍ അല്ലേ വന്നതും പോയതും; അതിലും പൈസ കടത്തിയിരുന്നോവെന്ന് സംശയിക്കുന്നു; തെരഞ്ഞെടുപ്പു ചെലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? കുഴല്‍പ്പണ അന്വേഷണം കെ സുരേന്ദ്രനെതിരെ മാത്രം പോരാ, ആക്ഷന്‍ ഹീറോക്കെതിരെയും വേണമെന്ന് പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനോടൊപ്പം തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയും ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തൃശ്ശൂരിലെത്തി പ്രചരണം നടത്തിയതെന്ന കാര്യമാണ് പത്മജ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം അവര്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. കെ. സുരേന്ദ്രനെപ്പോലെ സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് തൃശ്ശൂരില്‍ പ്രചരണത്തിനായി എത്തിയതെന്നും ആ സമയത്ത് പണം കടത്തിയോ എന്ന് സംശയമുയരുന്നുണ്ടെന്നും പത്മജ പറഞ്ഞു. ഇതെല്ലാം അന്വേഷണ വിധേയമാക്കണമെന്നും പത്മജ ഫേസ്‌ബുക്ക് പോസ്റ്റിലെഴുതി. ‘കെ.സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു .തെരഞ്ഞെടുപ്പ് ചെലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?,’ പത്മജ പറഞ്ഞു. കൊടകര കുഴല്‍പ്പണ…

കൊറോണ ബാധിച്ചവര്‍ക്ക് 10 മാസം വരെ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവ്

ലണ്ടന്‍ : കൊറോണ ബാധിച്ചവര്‍ക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണ ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടായിരിക്കുമെന്ന് പഠനത്തില്‍ തെളിയുന്നു. ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരെയും ജീവനക്കാരെയും വിധേയരാക്കിയാണ് വിദഗ്ധര്‍ പഠനം നടത്തിയത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. കെയര്‍ ഹോമിലെ താമസക്കാരില്‍ ഒരിക്കല്‍ കൊറോണ ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച്‌ 85 ശതമാനം കുറവാണെന്നാണ് കണ്ടെത്തല്‍. 1,429 ജീവനക്കാരിലും പഠനം നടത്തിയിരുന്നു. ജീവനക്കാരുടെ കാര്യത്തില്‍ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി. ഇത് കൂടുതല്‍…

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടി കടന്ന് വാക്‌സിനേഷന്‍; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും…

“തെളിവുണ്ടോ സാറെ..”; കുഴല്‍പ്പണകേസ്, അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനിലേക്കും എന്ന് സൂചനകള്‍

കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ . കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും എന്ന് വ്യക്തമാക്കി. കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചു. പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും, ആര്‍എസ്‌എസ് നേതാവുമായ ധര്‍മ്മരാജന്‍റെ ഫോണ്‍രേഖകള്‍ അന്വേഷണസംഘം നേരെത്തെ പരിശോധിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കളെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍റെ സെക്രട്ടറി ദീപിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കെ.സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത.

ട്രംപിന്റെ ഫെയ്സ്ബുക് വിലക്ക് രണ്ട് വര്‍ഷത്തേക്ക് നീട്ടി; പരിശോധന അതിനു ശേഷം മാത്രം

വാഷിങ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്ക് നീട്ടി. ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്സ്ബുക്കിനെക്കൂടാതെ ട്വിറ്ററും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകള്‍ വിലക്കിയിരുന്നു. ട്രംപിന്റെ വാക്കുകള്‍ അക്രമത്തിന് പിന്തുണയേകിയെന്നതാണ് വിലക്കിന് കാരണമായി സമൂഹമാധ്യമങ്ങള്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. നിങ്ങള്‍ വളരെ പ്രത്യേകത നിറഞ്ഞവരാണ്’ എന്ന് കലാപകാരികളോട് വിഡിയോ സന്ദേശത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമില്‍നിന്നും ഫെയ്‌സ്ബുക്കില്‍നിന്നും ട്രംപിനെ താല്‍ക്കാലികമായി നീക്കം ചെയ്‌തത്‌. ട്രംപ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍. ജനുവരി 6ന് ആയിരുന്നു യുഎസ് ക്യാപിറ്റലിലെ അക്രമം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ കൃത്രിമം…

കാത്തിരുന്ന് ഭാഗ്യം എത്തി; 10 കോടിയുടെ ‘തിമിംഗല ഛര്‍ദ്ദി’; ഇനി കോടിപതികള്‍

മീന്‍ തേടിയിറങ്ങിയ മല്‍സ്യത്തൊഴിലാളികളെ കടല്‍ കാത്തിരുന്നത് വമ്ബന്‍ നിധിയുമായി. യെമനിലെ പാവപ്പെട്ട 35 മല്‍സ്യത്തൊഴിലാളികളെയാണ് ഭാഗ്യം അറിഞ്ഞ് കനിഞ്ഞത്. ഏദെന്‍ കടലിടുക്കില്‍ നിന്നാണ് ഇതുവരെ ലഭിച്ചതില്‍ വച്ചേറ്റവും വലിയതെന്ന് കരുതുന്ന തിമിംഗല ഛര്‍ദ്ദി കിട്ടിയത്. 127 കിലോ തൂക്കം ഇതിനുണ്ടെന്നാണ് കണക്ക്. ഏദെന്‍ കടലിടുക്കില്‍ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആംബര്‍ഗ്രിസ് ലഭിച്ചത്. മീന്‍ പിടിക്കാനിറങ്ങിയ ഇവര്‍ കടലിടുക്കിന് സമീപത്ത് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തി. അത് അഴുകിത്തുടങ്ങിയിരുന്നുവെങ്കിലും ഉള്ളില്‍ നിന്ന് സുഗന്ധം വരുന്നെന്ന് തോന്നിയതോടെ കെട്ടിവലിച്ച്‌ കരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വയര്‍ കീറി മുറിച്ചപ്പോഴാണ് കൂറ്റന്‍ ആംബര്‍ഗ്രിസ് കണ്ടെത്തിയത്. വിവരമറിഞ്ഞ യുഎഇയിലെ മൊത്തവ്യാപാരിമാരില്‍ ഒരാള്‍ 11 കോടിയോളം രൂപ നല്‍കി ഇത് സ്വന്തമാക്കുകയായിരുന്നു. 10 കോടി 96 ലക്ഷം രൂപ 35 പേരും പങ്കിട്ടെടുത്തു. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ…

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താര്‍ ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച്‌ നഴ്സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഇന്നു മുതല്‍ അഞ്ചു ദിവസം പൂര്‍ണ അടച്ചിടല്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ച വരെ കര്‍ശന നിയന്ത്രണം. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ​ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണങ്ങള്‍ക്കു പുറമേയാണിത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവ‍ര്‍ത്താനുമതി. നിലവില്‍ പ്രവര്‍‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍‌ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. റേഷന്‍കടകള്‍ 9 മുതല്‍ 7.30 വരെ തുറക്കാം. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാവും. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം…