മരണ നിരക്ക് കുത്തനെ ഉയരുന്നു; ഇന്ന് 213 മരണങ്ങള്‍; 19,661 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3; നിരീക്ഷണത്തില്‍ 7,42,157പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,00,55,047 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

‘പൈസ ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം…’ -കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം

കണ്ണൂര്‍: കൊടകര കുഴല്‍പണത്തിന്​ പുറമെ ബി.ജെ.പി നേതൃത്വത്തില്‍ നിരവധി അനധികൃത പണമിടപാട്​ നടന്നതായി സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കാന്‍ ആദിവാസി നേതാവ്​ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍​ പത്ത്​ ലക്ഷം രൂപ നല്‍കിയതായാണ്​ പുതിയ ആരോപണം. സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാര്‍ട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോടാണ്​ ആരോപണം ഉന്നയിച്ചത്​. ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രന്‍ തിരുരവനന്തപുരത്ത്​ വെച്ച്‌​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നല്‍കുകയായിരുന്നുവെന്ന്​ പ്രസീത ആരോപിച്ചു. ഇതിനുവേണ്ടി കെ.സുരേന്ദ്രനുമായി താന്‍ സംഭാഷണം നടത്തിയെന്നും കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന്‌ പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത പറഞ്ഞു. കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം: പ്രസീത: ഹലോ.. കെ. സുരേന്ദ്രന്‍: ആ… പ്രസീത: ആ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്‌. കെ.സുരേന്ദ്രന്‍: ആ……

‘ഇസ്ലാമിക ലോകം വരാന്‍ തീവ്രവാദികള്‍ കൊന്നു കൂട്ടിയത് മുസ്ലിങ്ങങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബര്‍

ഇസ്ലാമിക ലോകം വരാനായി തീവ്രവാദികള്‍ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതല്‍ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പോസ്റ്റ്. തീവ്ര ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇപ്പോള്‍ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിര്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി കേരള മിഷന്‍ എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുസ്ലിം ജനവിഭാഗം വേറെ, തീവ്രവാദം വേറെ എന്ന വസ്തുത എല്ലാവരെയും പറഞ്ഞ് മനസിലാക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കര്‍ക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. അലി അക്ബര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ…

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ; 239 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. പകുതിയോളം ജില്ലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായെന്നും റിപ്പോര്‍ട്ട്. ‘രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച്‌ ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10…

ശനിയാഴ്ച വരെ മധ്യകേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യകേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം; പ്രതിയെ കണ്ടെത്തി

ചെന്നൈ: തമിഴ്​ നടന്‍ അജിത്തിന്റെ വീട്ടില്‍ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കണ്‍ട്രോള്‍ റൂമിലേക്കാണ്​ അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോണ്‍ ചെയ്​തതെന്ന്​ പൊലീസ്​ വ്യക്തമാക്കി. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ്​ അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിയുകയായിരുന്നു. അതേസമയം, രജനീകാന്തിന്റെയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ​ഫോണ്‍ കോളുകള്‍ ചെയ്​തിരുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ്​ മാതാപിതാക്കളെ താക്കീത്​ ചെയ്​തു.നേരത്തെ ദി​നേഷിന്​ ഫോണ്‍ നല്‍കരുതെന്ന്​ പൊലീസുകാര്‍ മാതാപിതാക്കളെ ഉപ​ദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ്​ കൈക്കലാക്കുകയായിരുന്നു.

സാലഡ് വിളമ്ബാന്‍ വൈകി; ദേഷ്യത്തില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്

സാലഡ് നല്‍കാന്‍ അല്‍പം വൈകിയതിന്റെ പേരില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ശമീല്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരളി(45) ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധേഷ് എന്ന സ്ത്രീയാണ് ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. രാത്രി ഭക്ഷണ സമയത്ത് ഭാര്യയോട് മുരളി സാലഡ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലായിരുന്നതിനാല്‍ സാലഡ് നല്‍കാന്‍ അല്‍പം വൈകി. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടയില്‍ മുരളി കൈക്കോടെടുത്ത് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ ഇരുപത് വയസ്സുള്ള മകനും പരിക്കേറ്റു. സംഭവശേഷം മുരളി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍…

Covid Vaccine | ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമായേക്കും; തടസങ്ങള്‍ നീങ്ങിയതായി സൂചന

ന്യൂഡല്‍ഹി: അമേരിക്കയിലെ കോവിഡ് 19 വാക്സിനുകളായ ഫൈസര്‍, മോഡേണ എന്നിവ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയില്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും വാക്സിന്‍ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ ഈ രണ്ട് വാക്സിനുകള്‍ക്കും അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വാക്സിനുകളും നല്‍കുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നല്‍കുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടിയില്‍ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതാണ്. ഈ രണ്ടു…

സത്യൻ അന്തിക്കാടിനെ പരിചയപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വിനോദ് കോവൂർ.

എം ഐ ടി മൂസ, മറിമായം, രസികരാജാ നമ്പർ വൺ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂർ ഹാപ്പി വെഡിങ്, പുതിയ തീരങ്ങൾ സിനിമകളിൽ അഭിനയിച്ചു . ഇപ്പോൾ സത്യൻ അന്തിക്കാടിനെ പുതിയ തീരങ്ങൾ സിനിമയിൽ അഭിനയിച്ച ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് വിനോദ് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മകൾ പങ്കു വച്ചത് കുറുപ്പിൻറെ പൂർണ്ണരൂപം. പുതിയ തീരങ്ങളിലെ വിക്കൻ ചന്ദ്രൻ . എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട കഥാപാത്രം. സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് വലിയ ഒരു മോഹമായിരുന്നു. അവസരം ചോദിച്ച് ഒരേയൊരു സംവിധായകനെ മാത്രമേ ഞാൻ കാണാൻ ചെന്നുള്ളു. അത് സത്യൻ സാറാ . അന്തിക്കാട്ടെ വീട്ടിൽ മൂന്ന് തവണ ചെന്നിട്ടും സത്യൻ സാർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് മടങ്ങി പോരേണ്ടി വന്നു. പിന്നെ പോവാൻ വലിയ മടിയുമായ്. എന്നിലെ കലാകാരനെ ഇഷ്ട്ടപ്പെട്ട പലരും…

ഒരുപാടു സന്തോഷം നന്ദി … ഇരട്ട പുരസ്കാരം നിറവിൽ സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച് അനീഷ് രവി.

മലയാളികള്ക്ക് ഏറെ സുപരിചിതമായ നടനാണ് അനീഷ് രവി. മെഗാ സീരിയലിലും കോമഡി സീരിയലിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം നാടക നടൻ, മിമിക്രി കലാകാരൻ, സീരിയൽ സിനിമ താരം, അവതാരകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും ശോഭിച്ചു. സതി ലീലാവതി, ചക്കര ഭരണി, ഒരിടത്തൊരിടത്ത്, കാര്യം നിസ്സാരം, സകുടുംബം ശ്യാമള, അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, ലേഡീസ് ഹോസ്റ്റൽ തുടങ്ങിയ ഹാസ്യം മേമ്പൊടിയായ പരമ്പരകളിലും മോഹനം, മരുഭൂമിയിൽ പൂക്കാലം, മനസ്സറിയാതെ, എൻറെ പെണ്ണ്, മൂന്ന് പെണ്ണുങ്ങൾ, മിന്നുകെട്ട് തുടങ്ങിയ മെഗാ സീരിയലുകളിലും അദ്ദേഹം തിളങ്ങി ഇതുകൂടാതെ പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ് തുടങ്ങിയ സിനിമയിലും അഭിനയിച്ചു. ഇപ്പോൾ നിലവിൽ കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ്, സ്വന്തം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന അതല്ലേ ഇത് തുടങ്ങിയ പരമ്പരകളും…