ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്ബിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍ ചാരായം വാറ്റുന്നതിന് ഇടയിലാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് വള്ളിക്കാവ് ശാഖാ മുഖ്യശിക്ഷകനായ ക്ലാപ്പന വള്ളിക്കാവ് സ്വദേശി അരുണ്‍ നിവാസില്‍ അരുണ്‍ ഘോഷിനെയാണ് ഓച്ചിറ പൊലീസ് സംഘം പിടികൂടിയത്. ക്ലാപ്പനയില്‍ ആരംഭിച്ച സേവാഭാരതി ഓഫീസ് കേന്ദ്രതിന്റെ മറവിലും രാത്രി കാലങ്ങളില്‍ ചാരായം വാറ്റ് നടക്കുന്നതായി നാട്ടുകാര്‍ എക്സൈസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Day: June 1, 2021
സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 15.13%
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക…
ഇനി സംസ്ഥാനത്ത് വീട്ടില്‍ പോയും വാക്‌സിനേഷന്‍; കിടപ്പു രോഗികള്‍ക്ക് ആശ്വാസമേകാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ഇനി വീട്ടില്‍ പോയും കേരളത്തില്‍ വാക്‌സിനേഷന്‍. കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദ്ദേശമാണ് വീട്ടിലെ വാക്‌സിനേഷനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇതിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് വാക്സിന്‍ നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ വാക്സിനേഷന് തയ്യാറാണോയെന്ന് കണ്ടെത്തേണ്ടതുമാണ്. ഓരോ രോഗിയില്‍ നിന്നും വാകിസ്നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി…
പൃഥ്വിരാജിനും വ്യാജൻ, ക്ലബ് ഹൗസില്‍ ഇല്ലെന്ന് താരം
താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് നടൻ പൃഥ്വിരാജ് . ഇത് വ്യാജ അക്കൗണ്ട് ആണെന്ന് പൃഥ്വിരാജ് അറിയിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് . ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കല്‍; കേരളത്തിന് വീഴ്ചയുണ്ടായതായി സിഎജി; നഷ്ടപ്പെടുത്തിയത് 195.82 കോടി
കേന്ദ്ര സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം നഷ്ടപ്പെടുത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അനുമതികള്‍ തേടുന്നതിലും വീഴ്ചയുണ്ടായതായി നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി. വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍ ക്രമരഹിതമായി വീട് അനുവദിക്കുന്നതിലും ഗുണഭോക്താക്കള്‍ക്ക്…
ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു
ടൊയോട്ട കൊറോള ക്രോസിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.2021 ജൂണ്‍ 2-ന് മോഡലിനെ കമ്ബനി യുഎസ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് . ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ് കൊറോള ക്രോസ്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്‌ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. കൊറോള ക്രോസ് അമേരിക്കന്‍ വിപണിയിലേക്ക് വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍പുറത്തുവന്നിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ വിപണികളിലെത്തുന്നതിനുമുമ്ബ് കൊറോള ക്രോസ് ആദ്യമായി തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ചു. കൊറോള ക്രോസിന്റെ യുഎസ് അവതരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അന്നുമുതല്‍ നിലവിലുണ്ട്. TNGA-C പ്ലാറ്റ്ഫോം ആണ് ടൊയോട്ട കൊറോള ക്രോസിന് പിന്തുണ ഒരുക്കുന്നത്. കൊറോള ക്രോസിന്കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140 ബിഎച്ച്‌പി പവറവും…
പുകവലിക്കാര്‍ക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍
ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് സുരക്ഷിതമായ താവളം കണ്ടെത്തുന്നു. കൂടാതെ മീററ്റില്‍ കണ്ടതുപോലെ ഗുരുതരമായ രോഗങ്ങളിലേയ്ക്കും മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്കും നയിക്കും. രോഗികളുടെ മരണത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും. പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍…
ലോകത്ത് ആദ്യം.!! പക്ഷിപ്പനിയുടെ വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു
ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2016-17 കാലത്ത് ആയിരുന്നു ഇത്.
“ടൊയോട്ടയുടെ വാഗണാർ” പരീക്ഷണയോട്ടം നടത്തുന്നു. വീഡിയോ പുറത്തു
വാഹനലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകോത്തര വാഹനനിർമാണ കമ്പനികളായ ടോയോട്ടയും മരുതിയുമായുള്ള കൂട്ടുകെട്ടിൽ നിലവിൽ രണ്ടു വാഹനങ്ങൾ ടൊയോട്ട വിപിനിയിൽ എത്തിച്ചിട്ടുണ്ട്. ഇനി മാരുതിയുടെ സിയാസിനെയും എർറ്റിഗയെയും ഉടൻതന്നെ ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായതു മറ്റൊരു ട്വിസ്റ്റാണ്. മാരുതിയുടെ ജനപ്രിയ മോഡൽ ആയ വാഗണ്‍ആറിൽ ടൊയോട്ട ബാഡ്‌ജ് പതിച്ചു കൊണ്ട് പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ പുറത്തുവെന്നിരിക്കുന്നത്. വിഡിയോയിൽ ഉള്ള വാഹനത്തിന്റെ അലോയ് വീലിൽ ആണ് ടൊയോട്ടയുടെ ബാഡ്‌ജിങ് കാണാവുന്നത്. എന്നാൽ ടൊയോട്ടയുടെ ബാഡ്‌ജിങ് മുന്നിൽ പതിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളും പിന്നീട് പുറത്തു വന്നു. വാഹനത്തിന്റെ അടിസ്ഥാന ശൈലി വാഗണ്‍ആറിന്റെ ആണെങ്കിലും ഡിസൈനിൽ പുതുമ കൊണ്ട് വന്നിട്ടുണ്ട്. ഹെഡ്‍ലൈറ്റിലും ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടു. വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി മുന്നിൽ വളരെ നേർത്ത ഗ്രിൽ ആണ്…
വിരമിക്കുന്നതിനു മുന്‍പ് ഒരു ആഗ്രഹമുണ്ട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണം, ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍
വിമരിക്കുന്നതിന് മുമ്ബ് സഹപ്രവര്‍ത്തകയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് സഹപ്രവര്‍ത്തകര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യണം. കാസര്‍കോട് ഡിവൈഎസ്പി പി.പി.സദാനന്ദനോടു കാസര്‍കോട് വനിത സ്റ്റേഷനിലെ സിഐ ഷാജി ഫ്രാന്‍സിസ് അഭ്യര്‍ഥിച്ചു. ഒടുവില്‍ വിരമിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ പ്രതിയെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ പിടികൂടി തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാജി ഫ്രാന്‍സിസ്. മേയ് 31നകം എന്തുവില കൊടുത്തു പിടികൂടണമെന്നും അതു 32 വര്‍ഷത്തെ സര്‍വിസില്‍ നിന്നു വിരമിക്കുന്ന സിഐക്കു പൊലീസ് നല്‍കുന്ന സ്നേഹോപഹാരമാണെന്നും ഡിവൈഎസ്പി പറഞ്ഞതോടെ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങള്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സി.കെ.ബാലകൃഷ്ണന്‍, കെ.നാരായണന്‍ നായര്‍, എഎസ്‌ഐ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവകുമാര്‍ ഉദിനൂര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്ബി,…