ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന് കൊവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നൽകാത്ത കൊവാക്സിൻ ഇപ്പോഴത്തെ ഈ അംഗീകാരം മുതൽക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) ആണ് കൊവാക്സിൻ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയിൽ കൊവാക്സിനെ ലോകത്തിൽ സ്വീകാര്യത നേടാൻ സഹായിച്ചേക്കും. കൊവാക്സിൻ ഉപയോഗിക്കുമ്ബോൾ കൊവിഡിനെ ചെറുക്കുന്നതിനുള്ള ആന്റി ബോഡി എത്രത്തോളം ശരീരത്തിൽ നിർമ്മിക്കുന്നു എന്നത് അനുസരിച്ചാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുന്നത്. കൊവാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ സി എം ആർ, എൻ ഐവി എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. കൊവിഡ് രോഗങ്ങളുടെ…
Month: June 2021
വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ്
കൊല്ലം | സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ്. ഇതോടെ അന്വേഷണ സംഘം ഇയാളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്ബര്‍ക്കമുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറും. ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതി നിരീക്ഷണത്തിലേക്ക് പോകുന്നതോടെ കേസിലെ തെളിവെടുപ്പുകളെല്ലാം വൈകും. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ കിരണിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ്
കൊച്ചി: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ് അഭ്യര്‍ത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതിനു ശേഷം എല്ലാവരും ചേര്‍ന്ന് കിറ്റക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ നിയമ വിരുദ്ധ തുടരന്‍ പരിശോധനകള്‍ക്കു പിന്നില്‍ കുന്നത്തുനാട് എം.എല്‍.എ. പി. വി. ശ്രീനിജനാണ്. കാല്‍ ലക്ഷത്തോളം ജീവനക്കാരുടെ അന്നം മുട്ടിക്കാനാണ് ഇടത് എം എല്‍.എയുടെ ശ്രമം. കമ്ബനിയില്‍ പരിശോധനകളുടെ പേരില്‍ നിയമ വിരുദ്ധ നടപടികളാണ് നടക്കുന്നത്. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്ബറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്ബനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍…
സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചു. മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട്ടില്‍ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം…
ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും
തൃശൂർ: ഡ്രൈവിങ്ങിന് ഇടയിൽ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാലും ലൈസെൻസ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാൻ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്. ഡ്രൈവിങ്ങിന് ഇടയിൽ ഇതുവരെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസ് എടുത്തിരിന്നുള്ളൂ. ഇനി ബ്ലൂടൂത്ത് വഴിയാണ് സംസാരിക്കുന്നതെങ്കിലും പിടി വീഴും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകൾ തെളിവ്‌സഹിതം ആർടിഒയ്ക്ക് റിപ്പോർട്ട് ചെയ്യും. അതിനൊപ്പം ലൈസെൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശമുണ്ട്.
തലച്ചിറ വൈദ്യശാല ജംഗ്ഷനിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി
വെട്ടിക്കവല പഞ്ചായത്തിലെ കടുവാപ്പാറ വാർഡിൽ തലച്ചിറ വൈദ്യശാല ജംഗ്ഷനിൽ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ പി രാമചന്ദ്രൻ നായർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിതരണം നടത്തി ട്രസ്റ്റ് ചെയർമാൻ പദ്മഗിരീഷ് .പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സജയകുമാർ ,വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ,ചിരട്ടക്കോണം ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ എം റെജി ,ചിരട്ടക്കോണം വാർഡ് മെമ്പർ പി സുരേന്ദ്രൻ ,ഡോ സന്തോഷ് ഉണ്ണിത്താൻ ,സുനാജ് ജോസ് ,നൗഷാദ് ,സാജൻ ,അജിത് ,തുടങ്ങിയവർ പങ്കെടുത്തു .
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദത്തിൽ.
മൂന്നാര്‍: കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ അകറ്റി നിര്‍ത്തിയത്. അവിടേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദമായത്. കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യൂടൂബറുടെയും നടപടിയെന്നാണ് സാമൂഹിക- ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ…
ജോസഫൈനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍.
കൊച്ചി: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് എം സി ജോസഫൈന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. ഇപ്പോഴിതാ, വിഷയത്തില്‍ ജോസഫൈനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളും വിവാദങ്ങളും പുതിയതല്ലെന്നും പണ്ടുമുതല്‍ക്കേ ഇതെല്ലാമുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. ഒരാള്‍ പരാതി പറയുമ്ബോള്‍ അതിനെ ആക്ഷേപിച്ച് പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ അലന്‍സിയര്‍ ജോസഫൈനെ പോലെ രാജിവെയ്ക്കാന്‍ യോഗമുള്ള ആളുകള്‍ ഇനിയുമുണ്ടെന്ന് പരിഹസിച്ചു. എല്ലാ കാലത്തും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനകളും പ്രശ്നങ്ങളും വലുതാണെന്നും അലന്‍സിയര്‍ പറയുന്നു. ‘വിവാദങ്ങള്‍ വേദനിപ്പിക്കാറുണ്ട്. എനിക്ക് തിരിച്ച് ചീത്ത വിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അറിവില്ലാത്തവരോട് ചുമ്മാ എന്തിനാ എന്ന് കരുതിയിട്ടാ. ജീവിതം കെട്ടിപ്പെടുക്കണമെന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍. സ്ത്രീധന വിഷയങ്ങളൊക്കെ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മുന്‍…
നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍
നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍ ആവശ്യപ്പെടുന്നത്. വസ്‍ത്രങ്ങള്‍, ആക്‌സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ പറയുന്നു.ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്ബതാം നൂറ്റാണ്ടില്‍ നമ്ബൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്ബൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്. https://www.facebook.com/AnumolOnline/photos/a.432702246840089/3909070589203220/
മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്ബ് കടിയേറ്റ് മരിച്ചു.
കൊട്ടാരക്കര : കൊട്ടാരക്കര പള്ളിയ്ക്കല്‍ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്ബതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന്‍ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്ബ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.