12,300 പേര്‍ക്ക് കൂടി കോവിഡ്; 174 മരണം

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

‘ക്യാമറയ്ക്ക് മുന്നിലെ പത്ത് വര്‍ഷങ്ങള്‍’; വീഡിയോ പങ്കുവച്ച്‌ റബേക്ക സന്തോഷ്

ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്ബരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടിമലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്ബരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത’മിഴി രണ്ടിലും, സ്‌നേഹക്കൂട്’ തുടങ്ങിയ പരമ്ബരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്ബരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ സിനിമകളിലൂടെയും സീരിയലുകളിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെവീഡിയോയാണ് റബേക്ക കഴിഞ്ഞദിവസം പങ്കുവച്ചത്. റബേക്കയുടെ ആരാധികമാര്‍ അയച്ചുതന്നതാണ് വീഡിയോയെന്നും, അവര്‍ ആരാധികമാരല്ല, സ്വന്തം അനിയത്തിമാരാണെന്നും പങ്കുവച്ചവീഡിയോയ്‌ക്കൊപ്പം റബേക്ക കുറിച്ചിട്ടുണ്ട്.  

ബോംബാക്രമണ കേസില്‍ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായിരുന്ന പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേരോട്ടമുള്ള അരൂരിലായിരുന്നു പ്രിയങ്ക മത്സരിച്ചിരുന്നത്. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്ബനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്ബനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവര്‍ക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമാകുന്നെന്നാണ് പോലീസ് കരുതുന്നത്.

സൗമ്യയുടെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് ഇന്‍ഷുറന്‍സ് തുക കൈമാറി

തിരുവനന്തപുരം: ഇസ്രയേലില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് സഹായവുമായി നോര്‍ക്ക റൂട്ട്സ്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി നോര്‍ക്ക റൂട്ട്‌സ് കൈമാറിയത്. വിദേശത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ. ഇസ്രയേലില്‍ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11നാണ് സൗമ്യ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ. ഇസ്രയേലില്‍ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11നാണ് സൗമ്യ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്ബനിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്സ് പ്രവാസി മലയാളികള്‍ക്ക് നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നാണ് സൗമ്യയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി കെ അറിയിച്ചു.

‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാല്‍

കൊവിഡിനു മുന്‍പും അതിനു ശേഷവും, അങ്ങനെയാകും ഭാവിയില്‍ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗണ്‍ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താന്‍ ഒരുപാട് നാളുകളെടുക്കും. ചിലര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്ബോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഡബ്ബിങ് ആര്‍ടിസ്റ്റ് റൂബിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തതു സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരുന്നു. കൊവിഡ് വന്നതോടെ ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയുന്നില്ല. സാമ്ബത്തികമായ ഞെരുക്കമാണ്.’- സാധിക ഫേസ്ബുക്കില്‍ കുറിച്ചു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സാധിക തന്റെ നിലപാട് വ്യക്തമാക്കിയത്. സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഡബ്ബിങ് ആര്‍ട്ടിസ്റ് റൂബിയും ഭര്‍ത്താവ് സുനിലും ആത്മഹത്യ ചെയ്തു ! ജീവിതത്തിലെ സാമ്ബത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ…

കോവിഡ് രോഗിയുടെ മൃതദേഹം മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ് പൊലീസുകാര്‍; യുപിയില്‍ നിന്ന് വീണ്ടും നടുക്കുന്ന കാഴ്ചകള്‍

ലക്‌നൗ: കോവിഡ് ബാധിച്ച്‌ മരിച്ചവരോട് അനാദരവ് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. അത്തരത്തില്‍ അലോസരപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നത്. അന്‍പത് വയസുകാരനായ കോവിഡ് രോഗിയുടെ മൃതദേഹം അന്ത്യകര്‍മ്മത്തിനായി കൊണ്ടുപോകാന്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്‌. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലക്‌നൗവിന് 250 കിലോമീറ്റര്‍ അകലെയുള്ള മഹോബയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മൃതദേഹം രണ്ടു പൊലീസുകാര്‍ ചേര്‍ന്നാണ് മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയുന്നത്. മറ്റൊരു പൊലീസുകാരന്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൂലിത്തൊഴിലാളിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ പറയുന്നു. എന്നാല്‍ ചികിത്സയ്ക്ക് മുന്‍പെ അച്ഛന്‍ മരിച്ചെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചതായും ഇയാളുടെ കുടുംബം ആരോപിച്ചു

ബിഗ്‌ബോസിലെ മണിക്കുട്ടനെവിമർശിച്ച ഒമർ ലുലു വിനു കിട്ടിയ രസകരമായ കമെന്റ്

ബിഗ്‌ബോസ് മൂനാം സീസോണും ഇപ്പോൾ കോവിഡ് കാരണം നിർത്തിവെക്കേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരിക്കുന്നത്. സീസൺ രണ്ടും പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് ആരാധകരെ ഒരുപാട് വിഷമപ്പെടുത്തിയിരുന്നു . എന്നാൽ ഇത്തവണ ബിഗ്‌ബോസ് ആരാധകരെ സങ്കടപെടുത്താതെ തന്നെ ഷോ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ബിഗ്‌ബോസ് . തൊണ്ണൂറു ദിവസങ്ങൾ പൂർത്തിയാക്കിയ എല്ലാ മത്സരാര്ഥികളേയും ഫൈനൽ മത്സരാർത്ഥികൾ ആയി തീരുമാനിച്ച് ഇപ്പോൾ വിജയിയെ തിരഞ്ഞെടുക്കുവാനുള്ള വോട്ടിംഗ് നടത്തുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ. വളരെ ശക്തരായ മത്സരാർത്ഥികൾ തന്നെ ആയൊരുന്നു ബിഗ്‌ബോസ് മൂന്നാം സീസണിൽ പങ്കെടുത്തത് എന്നു നിസംശയം പറയുവാൻ സാധിക്കും . നിരവധി നാടകിയ സംഭവങ്ങളിലൂടെ. കടന്നുപോയ ബിഗ്‌ബോസ് മൂന്നാം സീസോണിന്റെ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു മണിക്കുട്ടൻ ഷോയിൽ നിന്നു പിൻവാങ്ങിയത്. കാരണം അറിയിക്കാതെ മണിക്കൂട്ടനെ തിരികെ ബിഗ്‌ബോസ് വിളിച്ചപ്പോൾ ആരാധകർ ഏവരും ഒന്നടങ്കം ഞെട്ടിയൊരുന്നു, എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും…

ദക്ഷിണ കൊറിയന്‍ സിനിമ വില്‍പന നടത്തിയയാളെ കിം ജോങ്​ ഉന്‍ വധശിക്ഷക്ക്​ വിധിച്ചു

പ്യോങ്​യാങ്​: ദക്ഷിണ കൊറിയന്‍ സിനിമകളുടെ സീഡികള്‍ വില്‍പന നടത്തിയെന്ന കുറ്റത്തിന്​ ഉത്തര കൊറിയക്കാരനായ ചീഫ്​ എന്‍ജിനീയറെ ഉത്തര ​കൊറിയന്‍ ഭരണാധികാരി കിം ജോങ്​ ഉന്‍ വധശിക്ഷക്ക്​ വിധേയനാക്കി. വോണ്‍സന്‍ ഫാര്‍മിങ്​ മാനേജ്‌മെന്‍റ്​ കമ്മീഷനില്‍ ചീഫ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ലീ എന്നയാളെയാണ്​ വെടിവെച്ചുകൊന്നതെന്ന്​ ന്യൂയോര്‍ക്ക്​ പോസ്റ്റ്​ റിപ്പോര്‍ട്ട്​ ചെയ്​തു​. ദക്ഷിണ കൊറിയന്‍ സിനിമ, സംഗീതം തുടങ്ങിയവയുടെ സീഡികളും പെന്‍ഡ്രൈവുകളും രഹസ്യമായി വില്‍പന നടത്തി എന്നതാണ്​ ലീ ചെയ്​ത കുറ്റം. ഇത്​ ഉത്തരകൊറിയയില്‍ നിയമവിരുദ്ധമാണ്​. സിഡികളും യു.എസ്.ബി സ്റ്റിക്കുകളും 5 മുതല്‍ 12 വരെ ഡോളറിന്​ വിറ്റതായി ലീ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ്​ ലീയെ സ്വന്തം കുടുംബം ഉള്‍പ്പെടെ 500 പേരുടെ സാന്നിധ്യത്തില്‍ വെടിവെച്ചുകൊന്നത്​. വിധി ലീയെ വായിച്ചുകള്‍പ്പിച്ച ശേഷം 12 തവണ വെടിയുതിര്‍ത്താണ്​ ശിക്ഷ നടപ്പാക്കിയത്​. പിന്നീട്​ മൃതദേഹം ചാക്കില്‍പൊതിഞ്ഞ്​ വാഹനത്തിലേക്ക്​​…

കശ്‍മീരിനെയും പാലസ്തീനെയും ലക്ഷദ്വീപിനെയും രക്ഷിച്ചെങ്കില്‍ ഇനി കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കാം ; സന്തോഷ് പണ്ഡിറ്റ്

ആലപ്പുഴ: കശ്‌മീരിനും പലസ്തീനും ലക്ഷദ്വീപിനും കൊടുക്കുന്നത്ര പ്രാധാന്യമില്ലെങ്കിലും കുറച്ചെങ്കിലും കരുതല്‍ കുട്ടനാടിനോടും വേണമെന്ന് സന്തോഷ് പണ്ഡിറ്റ്. കുട്ടനാട്ടിലെ പാവങ്ങള്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് മൂന്നു മാസം എങ്കിലും മുങ്ങുന്ന വീടുകളിലാണ് താമസമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മൊത്തമായി മുങ്ങും മുമ്ബേ കണ്ണ് തുറക്കണേ Save Kuttanadu .. കശ്‍മീരിനെയും , പാലസ്തീനെയും , ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാല്‍ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നതിന് കുറിച്ചും ചെറുതായി ചിന്തിച്ചു തുടങ്ങാം . (കേരളത്തിലെ ലക്ഷദ്വീപിലെ save കാരുടെ പ്രതീഷേധം കണ്ടു ‘പേടിച്ചു’ ലക്ഷദ്വീപില്‍ മദ്യ നിരോധനവും , അംഗനവാടി മറ്റു സ്കൂള്‍ കുട്ടികള്‍ക്കും കോഴി കാലും , പോത്തിന്റെയും മൂരിയുടെയും ഇറച്ചി , വലിയ മീന്‍ കഷണങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതാം . ഗുണ്ടാ നിയമവും ഇവിടുത്തെ പ്രതിഷേധക്കാര്‍ക്കു സന്തോഷത്തിനായി പിന്‍വലിക്കും…

ലക്ഷദ്വീപിൽ നടക്കുന്നത് 5000 കോടിയുടെ വികസനം; മറ്റെല്ലാം നുണപ്രചാരണമെന്ന് എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പ്രമേയ അവതരണം ആഭ്യന്തര മന്ത്രാലയത്തെ വെല്ലുവിളിക്കുന്നതാണ്. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ 5000 കോടി രൂപയുടെ വികസന പദ്ധതികളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുന്നതിനാൽ ആളുകളുടെ എണ്ണം കൂടാതിരിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ഇനിമുതൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിയമം നടപ്പാക്കിയത്. ലക്ഷദ്വീപിലെ കുടിവെള്ള പ്രശ്‌ന പരിഹരിച്ചതും റോഡുകൾ നിർമിച്ചതും ബിജെപിയാണ്. അവിടുത്തെ പാരിസ്ഥിതിക- സാംസ്‌കാരിക ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ബിജെപി ലക്ഷദ്വീപിനെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത് എന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ പ്രതികരിച്ചു