വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി

ഒരു ഷൂ ഉയര്‍ത്തിപ്പിടിച്ച ഫോടോ ഇട്ടതുകൊണ്ടുള്ള പുലിവാലേ…സത്യമായും ‘നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല, ചിത്രത്തിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി നടി മീനാക്ഷി. ‘ഇനിമുതല്‍ നീ മീനാക്ഷി അല്ല, ആമീനാ ഖുറേഷി ആണ്.. നിന്നോടാരാ കൊച്ചു രാമാ ഇപ്പൊ ഇവിടെ ഷൂ കൊണ്ട് വരാന്‍ പറഞ്ഞേ…??’ ചിരിക്ക് വക നല്‍കുന്ന കമന്റുകള്‍ ഇങ്ങനെ പോകുന്നു. വിമര്‍ശിച്ചും അപമാനിച്ചും കൊണ്ടുള്ള കമന്റുകള്‍ വേറെയുമുണ്ട്. കാര്യം വളരെ നിസാരമാണ്. നടിയും അവതാരികയുമായ മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും അതിന് കൊടുത്ത തലക്കെട്ടുമാണ് ട്രോളന്‍മാരുടെ ശ്രദ്ധയിലേക്ക് പോസ്റ്റ് എത്തിക്കുന്നത്. പുതിയതായി എടുത്തൊരു ചിത്രത്തില്‍ ഷൂസ് കയ്യിലേന്തി നില്‍ക്കുകയാണ് മീനാക്ഷി. ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി കൊടുത്തു. പിന്നാലെ കമന്റുകളുടെ ബഹളം. ബാക്കി മീനാക്ഷി പറയും. ‘നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്.…

കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 29013, ടിപിആറിലും ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675,കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1)…

മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ സ്ഥിരീകരിച്ചയാള്‍ മരിച്ചു

ലഖ്നോ: ഒരേ സമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാര്‍ സിങ് (59) എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു. രക്തത്തില്‍ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടര്‍ന്നാണ് കുമാര്‍ സിങ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് 24ന് എന്‍ഡോസ്കോപ്പി പരിശോധനയിലാണ് ഇയാളില്‍ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്. മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരു രോഗി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു – ഡോക്ടര്‍ പറയുന്നു. ഗാസിയാബാദില്‍ 65 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തി നേടിയതായും 33 പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു.

ഈ വര്‍ഷം കല്യാണമുണ്ടാവുമോ? മറുപടിയുമായി മണിക്കുട്ടന്‍

ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതോടെ മത്സരാര്‍ത്ഥികളെല്ലാം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ശേഷിക്കുന്ന എട്ടു മത്സരാര്‍ത്ഥികളില്‍ നിന്നും ടൈറ്റില്‍ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു രാത്രി പതിനൊന്നു മണി വരെയാണ് വോട്ടിംഗ് ടൈം. നാട്ടില്‍ തിരിച്ചെത്തിയ ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിട്ടും വോട്ടു ചോദിച്ചുമെല്ലാം സമയം ചെലവഴിക്കുകയാണ്. ഇപ്പോഴിതാ, തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്​ ഇന്‍സ്റ്റഗ്രാമിലൂടെ മണിക്കുട്ടന്‍ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്ന ചോദ്യത്തിന് കണ്‍ഫെഷന്‍ റൂം എന്നായിരുന്നു ഉത്തരം. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മണിക്കുട്ടന്റെ ഉത്തരം ഈ വര്‍ഷം കല്യാണമുണ്ടാവുമോ? ആഗ്രഹം ഉണ്ട്, നോക്കാം നടക്കുമോ എന്ന്. ചേട്ടന്റെ അടുത്ത പരിപാടി എന്താണ്? എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച്‌ ചാന്‍സ് ചോദിക്കണം എന്തിനാണ് കണ്ണട…

വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു

കൊച്ചി: ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ. ഏഷ്യാനെറ്റ് ന്യൂസിലെ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച്‌ ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി.ഇക്കാര്യം എംഎല്‍എ കെ ജെ മാക്‌സി ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ…

‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്‍മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’; പരിഹസിച്ച്‌ അലി അക്ബര്‍

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിനെ പരിഹസിച്ച്‌ സംവിധായകന്‍ അലി അക്ബര്‍. ‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സില്‍മാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’ എന്നാണ് അലി അക്ബര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത് അപകീര്‍ത്തികരമായ പ്രചാരണങ്ങളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവര്‍ കാണിച്ചു. എന്നാല്‍ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.  

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു; വ്യാപക പ്രതിസന്ധി

കവരത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഗണ്യമായ ഇടിവ് അനുഭവപ്പെടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വേഗത കുറഞ്ഞത് പല തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമായി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ചേയ്യേണ്ട എല്ലാ കാര്യങ്ങളിലും ഇത് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ കഴിയാത്തത് യാത്ര ബുദ്ധിമുട്ടാക്കി. ജൂണ്‍ 7ന് സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് ക്ലാസുകളെ ബാധിക്കും. അധ്യാപകരോട് ജോലിക്ക് ഹാജരാവാന്‍ ലക്ഷദ്വീപ് അഡിമിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ടിക്കറ്റില്ലാതെ മറ്റ് ദ്വീപുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്കെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

കോവിഡ് പ്രതിരോധത്തില്‍ പുതിയ വെല്ലുവിളി; വൈറസിന് വീണ്ടും ജനിതകമാറ്റം, അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമില്‍ കണ്ടെത്തി

ഹനോയ്: കോവിഡ് പ്രതിരോധത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇതെന്ന് ​ഗവേഷകര്‍ പറയുന്നു. മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്നാം ആരോഗ്യമന്ത്രി പുതിയ വകഭേദം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്. വിയറ്റ്നാമിലെ 63 മുന്‍സിപ്പാലിറ്റികളും പ്രവിശ്യകളും ഉള്ളതില്‍ 30 ഇടത്തേക്കും ഈ വകഭേദം വ്യാപിച്ചു. മെയ് മാസത്തിന്റെ തുടക്കത്തില്‍ കോവിഡ് കേസുകള്‍ പിടിച്ചുനിര്‍ത്തിയെന്ന് ആശ്വസിച്ചിരിക്കെയാണ് രാജ്യത്ത് പെട്ടെന്ന് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. 6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കോവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ വാക്സീനേഷനും പുരോഗമിക്കുകയാണ്