തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷ കടകള്‍ തുറക്കാം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചില ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച്‌ ഇളവുകള്‍ ഇപ്രകാരം: ടെക്സൈറ്റില്‍സ്, സ്വര്‍ണം, പാദരക്ഷ കടകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്സൈറ്റില്‍സ്, സ്വര്‍ണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വ്യവസായ സ്ഥാപനങ്ങള്‍ കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍, ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍…

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 23,513 പേർക്ക് കൊവിഡ്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂർ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസർഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക…

‘എന്നെ പഞ്ഞിക്കിടാനല്ലേ’ സഞ്ജുവിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി വൈറല്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഒരു കമന്‍റ് വൈറല്‍ ആകുകയാണ്. കമന്‍റ് എന്ന് പറഞ്ഞാല്‍ പോര, ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനുമായ സഞ്ജു വി സാംസന് ചാക്കോച്ചന്‍ നല്‍കിയ ഒരു മറുപടിയാണ് വൈറലായത്. ആ കഥ ഇങ്ങനെ, പൊതുവെ സ്പോര്‍ട്സില്‍ അതീവ തല്‍പരനാണ് നമ്മുടെ നായകന്‍. അതുകൊണ്ടുതന്നെ ലോക്ക്ഡൗണിനിടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പങ്കുവെക്കാന്‍ ഒരു വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കു ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റു ചെയ്തത്. സ്റ്റംപ് കുത്തിയാണ് താരത്തിന്റെ കളി. വിക്കറ്റ് തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. വിക്കറ്റിന് പിന്നില്‍ ക്യാമറ വെച്ച്‌ ഇത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പകര്‍ത്തിയത്. പതിവുപോലെ ഈ വീഡിയോ വൈറലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. നൂറുകണക്കിന് ആരാധകര്‍ ചാക്കോച്ചന്‍റെ വീഡിയോ ലൈക് ചെയ്തു.…

‘നായകനൊപ്പം കിടക്കാന്‍ ആവശ്യപ്പെട്ടു’; സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി കിഷ്വെര്‍ മര്‍ച്ചന്‍റ്

പ്രമുഖ സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി. നായകനൊപ്പം കിടന്നുകൊടുക്കണമെന്നാണ് തന്നോട് വലിയൊരു സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് നടി കിഷ്വെര്‍ മര്‍ച്ചന്‍റ് ആരോപിച്ചു. നായകനൊപ്പം കിടക്കാന്‍ തയ്യാറായാല്‍, സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു പ്രമുഖനായ ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്. എന്നാല്‍ വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ചു താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം ആയിരുന്നു ഇതെന്നും അവര്‍ തുറന്നു പറഞ്ഞു. അമ്മ ഒപ്പമുള്ളപ്പോള്‍ ആയിരുന്നു സംവിധായകന്‍ ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് നടി പറയുന്നു. ആദ്യം അത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ‘ഒരു സിനിമയുടെ കാസ്റ്റിങുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് പോയപ്പോഴാണ് എനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. എന്നാല്‍ ഒരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചത്. എന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്നു. സിനിമയില്‍ അവസരം വേണമെങ്കില്‍ പ്രധാന നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു. വിനയത്തോട് അത് നിഷേധിച്ച്‌…

ബ്ലാക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം; ആംഫോടെറിസിന്‍ ബി‍ വില കുറയും

ന്യൂദല്‍ഹി: ബ്ലാക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനുള്ള പ്രതിവിധിയായ ആംഫോടെറിസിന്‍ ബി മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന്‍റെ വില വീണ്ടും കുറയും. കോവിഡ് 19 വാക്‌സിന്‍റെ കാര്യത്തിനും നികുതി ഘടനയെപ്പറ്റി വിശദമായി കേന്ദ്രം ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ജൂണ്‍ എട്ടിന് തീരുമാനമെടുക്കും. മൂക്കിന്‍റെ ഭാഗത്ത് കറുപ്പുനിറമോ, നിറംമാറ്റമോ ഉണ്ടാവുക, കാഴ്ച മങ്ങുക, അതല്ലെങ്കില്‍ ഇരട്ടയായി കാണുക, നെഞ്ച് വേദന, ശ്വാസ തടസ്സം, രക്തം ചുമച്ചു തുപ്പുക എന്നിവയാണ് ലക്ഷ്ണങ്ങള്‍. പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും ബ്ലാക് ഫംഗസ് വന്നേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഒരിടത്ത് മാത്രമാണ് ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ്…

വെര്‍ച്വല്‍ പ്രവേശനോത്സവത്തിനൊരുങ്ങി കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എറണാകുളം> അധ്യയന വര്ഷം ആരംഭിക്കുന്ന ജൂണ് ഒന്നിന് സ്കൂള്തല വെര്ച്വല് പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്. അലങ്കരിച്ച വീടുകളില് മധുരവിതരണവും ഓണ് ലൈന് സന്ദേശങ്ങളുമായി ഇക്കുറി വീടുകളില് തന്നെയാകും കുട്ടികളുടെ സ്കൂള് പ്രവേശനോത്സവം ലോക്ഡൗണ് സാഹചര്യത്തില് ഇക്കുറി പൂര്ണമായും വെര്ച്വലായാണ് പ്രവേശനോത്സവ ചടങ്ങുകള് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ചടങ്ങുകള് രാവിലെ 8.30 നും ജില്ലയില് സ്കൂളുകള് കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവ ചടങ്ങുകള് രാവിലെ 10 മണിക്കും ആരംഭിക്കും. ജില്ലയിലെ മുഴുവന് ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും. 10.30 ഓടെ ചടങ്ങുകള് പൂര്ത്തിയാക്കി അതത് ക്ലാസ് ടീച്ചര്മാര് കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളില് എന്റെര് ചെയ്യും. സ്കൂള് പി.ടി.എകള് മുഖാന്തരം കുട്ടികള്ക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തി. ക്ലാസ് അധ്യാപകര് എല്ലാ കുട്ടികളെയും ഫോണില് ബന്ധപ്പെട്ടു. പുതുതായി സ്കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളുടെ വീടുകളില് മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാര്ഡ് ജാഗ്രത…

450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര; വിമാന വിലക്കിനിടെ മലയാളി പറന്നത് ദുബായിലേയ്ക്ക്

മുംബൈ: വിമാന യാത്രകള്‍ക്ക് വിലക്ക് തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്ക് പറന്ന് മലയാളി. 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് വിമാനത്തില്‍ ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ സിഇഒയും എംഡിയുമായ യാസീന്‍ ഹസന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ബോയിംഗ് 777-300 വിമാനത്തിലായിരുന്നു യാസീന്‍ ഹസന്റെ യാത്ര. ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് യാസീന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത യാത്രാനുഭവം സ്വന്തമാക്കാനായത്. മെയ് 27ന് രാവിലെ 4.30ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു യാസീന്റെ യാത്ര. ഒറ്റയ്‌ക്കൊരു യാത്ര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തന്നെപ്പോലെ തന്നെ ക്രൂ മെമ്ബേഴ്‌സിനും ഇത് കൗതുകമായിരുന്നുവെന്നും യാസിന്‍ പറഞ്ഞു. ജൂണ്‍ 16നാണ് യാസീന് ദുബായിലേക്ക് ബുക്കിംഗ് ലഭിച്ചത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ട്രാവല്‍ ഏജന്‍സി എമിറേറ്റ്‌സിന് അയച്ചിരുന്നു. ഇതോടെ ദുബായ് ജിഡിആര്‍എഫ്‌എ യാത്രയ്ക്ക് പെട്ടെന്ന് അനുമതി നല്‍കി.…

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ നൽകാനാണ് ധാരണ. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം.

കോവിഡ് രണ്ടാം തരംഗം ദുര്‍ബ്ബലമാവുന്നു; ലോക്ഡൗണ്‍‍ പൂട്ടഴിച്ച്‌ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍; മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍

ന്യൂദല്‍ഹി: ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ലോക്ഡൗണ്‍ പൂട്ടഴിക്കാനൊരുങ്ങുന്നു. മിക്കവാറും ജൂണ്‍ ഒന്നോടെ രോഗഭീതിയില്‍ നിന്നും മുക്തമായ, ആളുകള്‍ക്ക് കുറെക്കൂടി സ്വതന്ത്രമായി ചലിക്കാനാവുന്ന ഒരു സ്ഥിതിവിശേഷം പല സംസ്ഥാനങ്ങളിലും ഉണ്ടായേക്കും. ദല്‍ഹിയില്‍ വെറും 900 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി കെജ് രിവാള്‍. ഇവിടെ ഏപ്രില്‍ 15 മുതലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ലോക്ഡൗണ്‍ തുടങ്ങിയത്. മെയ് 31 മുതല്‍ ലോക് ഡൗണ്‍ സ്വതന്ത്രമാക്കുന്നതിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. ‘ഒരു മാസമായി ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇത് മൂലം പാവപ്പെട്ടവര്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. രണ്ടു കാര്യമാണ് ആദ്യം തുറക്കുക- കെട്ടിടനിര്‍മ്മാണ മേഖലയും ഫാക്ടറികളും. ‘ കെജ് രിവാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ഡൗണും കൊറോണ കര്‍ഫ്യൂവും നീക്കാന്‍ ആലോചിക്കുകയാണ്. ഏപ്രില്‍ 30 മുതലാണ്…

സഹോദരിയുടെ കൊലയ്ക്ക് പ്രതികാരം, ഡോക്ടര്‍ ദമ്ബതികളെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു

ഭരത്പൂര്‍: ഡോക്ടര്‍ ദമ്ബതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊന്നു. രാജസ്ഥാനിലെ ഭരത്പൂരില്‍ വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്ക് ഉപയോ​ഗിച്ച്‌ കാര്‍ തടഞ്ഞതിനു ശേഷം ആക്രമികള്‍ ഡ്രെെവ് ചെയ്യുന്ന ആളിനടുത്തേക്ക് എത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയതോടെ ആക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.     പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കൊല്ലം മുന്‍പ് നടന്ന ഒരു യുവതിയുടെ കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ഭാര്യയും അമ്മയും കുറ്റാരോപിതരാണ്. യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.