തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അനുകൂല പ്രസ്താവന നടത്തിയ പ്രിഥ്വിരാജ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കെതിരെ രുക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍. നടപ്പാക്കുന്നത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണെന്നും മോദിയുടെ നയങ്ങള്‍ അല്ലെന്നും നടന്‍ ദേവന്‍. പൃഥ്വിരാജിനെയും റിമ കല്ലിങ്കല്ലിനെയും പോലുള്ളവര്‍ കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണെന്നും അവര്‍ക്ക് ബുദ്ധിയില്ലാത്തതല്ലെന്നും വിവരവും വിവേകവും ഇല്ലാത്തതാണെന്നും ദേവന്‍ പറയുന്നു. സേവ് ലക്ഷദ്വീപ് എന്ന വാക്കിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ അത് പ്രിഥ്വിരാജിന്റെ സേവ് അല്ലെന്നും മോദിയുടെ സേവ് ലക്ഷദ്വീപ് ആണെന്നും ദേവന്‍ പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലുടെയായിരുന്നു ദേവന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..’സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്. മറിച്ച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ്…
Day: May 28, 2021
ഇന്ന് 22,318 പേർക്ക് വൈറസ് ബാധ.
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…
എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. പൃഥ്വിരാജിന് പിന്തുണയുമായി പ്രിയദർശൻ.
ഫേസ്ബുക്ക് കുറിപ്പിലൂടെ പിന്തുണ അറിയിച്ചത്. കുറുപ്പിനെ പൂർണ്ണരൂപം . സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. https://www.facebook.com/100044624760416/posts/332969281533895/
ഫാസ്റ്റാഗ് ഉണ്ടായിട്ടും ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ടി വന്നാല്‍ പണം നല്‍കേണ്ടതില്ല
ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ. പത്ത് സെക്കന്റില്‍ അധികം ഒരു വാഹനത്തിനും ടോള്‍ ബൂത്തുകളില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ വേണ്ടിയുള്ള പുതിയ നിര്‍ദ്ദേശങ്ങളിലാണ് ഈ തീരുമാനം. ഇതിനായി നൂറ് മീറ്റര്‍ ദൂരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ ഇടുമെന്നും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശത്തില്‍ പറയുന്നു. ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് ശേഷം വാഹനം കാത്തുനില്‍ക്കേണ്ടതില്‍ കാര്യമായ കുറവുണ്ടായതായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി. 2021 ഫെബ്രുവരിയിലാണ് കാഷ്‌ലെസ് രീതിയിലേക്ക് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ടോളുകള്‍ പൂര്‍ണമായി മാറിയത്. ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമുള്ള പ്രവര്‍ത്തനം 96 ശതമാനമായെന്നും ദേശീയപാത അതോറിറ്റി വിശദമാക്കി.
ജനങ്ങളെ ചേര്‍ത്ത് പിടിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍; നയപ്രഖ്യാപനം സമ്ബൂര്‍ണ്ണം
ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.പിണറായി വിജയന്‍ സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് മരണ നിരക്ക് കുറച്ചുനിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു. മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് സഹായകമായി. കൊവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടി യുടെ പാക്കേജ് നടപ്പാക്കി. ആദ്യഘട്ടത്തില്‍ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങള്‍ക്ക് ലഭ്യമാക്കി. ജനങ്ങള്‍ക്ക് സൗജന്യ കോവിഡ് ചികിത്സക്കായി കൊറോണ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കും’. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ സൗകര്യമൊരുക്കാനും നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്‍്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ…
ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ. ക്യാമറയ്ക്ക് മുന്നിൽ വേണ്ടത് അഭിനയ മികവാണ്. എന്നാൽ ജീവിതത്തിൽ നായകനാകണമെങ്കിൽ ധീരത വേണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ‘ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം,അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ’. https://www.facebook.com/shafiparambilmla/posts/336954661125648
ലക്ഷദ്വീപ് വിഷയത്തിൽ നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത്.
ലക്ഷദ്വീപ് വിഷയത്തിൽ നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത്. എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ടെന്ന് സജി ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വീരാജിനെതിരെ വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം. എതിർ ശബ്ദങ്ങളുടെ മുഴുവൻ വായടപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവന കളിൽ കാണുന്നത്. നേരത്തെ കൽബുർഗിയുടേയും പൻസാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തിൽ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതിൽ സാംസ്കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും. മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്കാരവും നശിപ്പിക്കാനും അത് കുത്തകകൾക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജുഗുപ്സാവഹമായ ഭരണപരിഷ്കാരങ്ങളിൽ നൊമ്പരപ്പെടുകയും…
പിപിഇ കിറ്റിന്‍റെയും പള്‍സ് ഓക്സീ മീറ്ററിന്‍റെയും വില കൂട്ടി
പിപിഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വില 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പി പി ഇ കിറ്റിന് 328 രൂപയും പള്‍സ് ഓക്സീ മീറ്ററിന് 1800 രൂപയും N95 മാസ്കിന് 26 രൂപയുമാണ് പുതിയ വില. നേരത്തെ പള്‍സ് ഓക്സി മീറ്ററിന് 1500 രൂപയാക്കി കുറച്ചിരുന്നു. പിപിഇ കിറ്റിന് 273 രൂപയും എന്‍95 മാക്സിന് 22 രൂപയുമായിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നത്. ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 5 രൂപയാക്കി. സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിന് 192ല്‍ 230 ആയും കൂട്ടി. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വില കുറച്ചതോടെ മൊത്ത വിതരണക്കാര്‍ കേരളത്തിലേക്ക് വിതരണം കുറച്ചിരുന്നു. തുടര്‍ന്നാണ് വില…
രണ്ടാം തരംഗം പിന്‍വാങ്ങുന്നോ? രാജ്യത്തെ കോവിഡ് കണക്കില്‍ ഗണ്യമായ കുറവ്
ന്യൂഡല്‍ഹി: രാജ്യം കോവിഡില്‍ നിന്ന് മുക്തി പ്രാപിക്കുന്നു? കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി. രോഗബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,57,20,660 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 30 വരെ നിയന്ത്രണം തുടരണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഉചിതമായ സമയത്ത് മാത്രമേ ലോക്ക് ഡൗണ്‍…
പൃഥ്വിരാജിന് പിന്തുണയുമായി സാജിദ് യാഹിയ
ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ പ്രതിഷേധം ഉയരുകയാണ്. താരത്തിനെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യാഹിയ. സിനിമയില്‍ എത്തിയ ആദ്യ നാളുകളില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് സാജിദ് യാഹിയ പറഞ്ഞു. മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ് ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓര്‍ക്കുന്നതെന്നും സാജിദ് കുറിക്കുന്നു.