ഇതാ ഇവിടെ ഒരു ജനപ്രിയ മെമ്പർ. പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ആണ് ഒരു മെമ്പർ എന്ന തലത്തിൽ ജനപ്രീതി നേടുന്നത് .

ഇതാ ഇവിടെ ഒരു ജനപ്രിയ മെമ്പർ. പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ആണ് ഒരു മെമ്പർ എന്ന തലത്തിൽ ജനപ്രീതി നേടുന്നത് . ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന ഒരു ജനപ്രതിനിധിയാണ് വാർഡ് മെമ്പർ. അതിവിടെ 100% ശരിവെച്ച് മികവുപുലർത്തി തൻറെ കർത്തവ്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ആണ് റ്റിജു നിറവേറ്റുന്നത്. കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ നാട്ടുകാർക്ക് ഒപ്പം നിന്ന ഇദ്ദേഹം ഹോമിയോ മരുന്നുകളാണ് പ്രതിരോധ മരുന്നായി തൻറെ വാർഡിൽ വിതരണം ചെയ്തത് . മാത്രമല്ല കൃത്യമായി അന്വേഷണം നടത്തി കോവിഡ് രോഗികളെ കണ്ടുപിടിച്ച് നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ പ്രകാരം അവരെ കൃത്യമായി നിരീക്ഷണത്തിൽ ഇരുത്താൻ അദ്ദേഹം ശ്രദ്ധ ചെലുത്തി. മാത്രമല്ല നിലവിൽ ഉള്ള കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്ന ഇവർക്ക് അരി പച്ചക്കറി…

പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു… വീണ്ടും കടുത്ത പ്രതികരണവുമായി വിനയൻ.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സത്യം, രാക്ഷസരാജാവ് ,വാറൻ ലൗ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് വിനയൻ. ഇടക്കാലത്ത് സംഘടനാപരമായി വിലക്ക് നേരിട്ട സംവിധായകൻ കൂടിയാണ് വിനയൻ. നടൻ ദിലീപിനെതിരെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ വീണ്ടും പ്രതികരണ രൂപത്തിൽ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് വിനയൻ . കുറുപ്പിനെ പൂർണ്ണരൂപം. പഴയ ഒരു വിവാദത്തെ പറ്റി വീണ്ടും പ്രതികരിച്ചു ഇരിക്കുകയാണ് അദ്ദേഹം കുറുപ്പിനെ പൂർണ്ണരൂപം. മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഒാൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഒാർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഒാർക്കുന്നത്.. “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ”എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില…

ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി :എയര്‍ ആംബുലന്‍സിന് പ്രത്യേക സമിതിയുടെ അനുമതി വേണം

കൊച്ചി : ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് 24 ന് പുറത്തിറക്കിയ പുതിയ ഉത്തരവ്. എയര്‍ ആംബുലന്‍സ് സംവിധാനം ആവിശ്യം ഉള്ള രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. ഇതിനായി അഡ്മിനിസ്ട്രേറ്റര്‍ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച്‌ മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു. അതേസമയം കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് ഭരണകൂടം കത്ത് നല്‍കിയിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്നാണ് വിമര്‍ശനം. നിലവില്‍ വിവിധ വകുപ്പുകളിലെ കമ്മിറ്റികളാണ്…

ഇ​ന്ന് 28,798 പേ​ര്‍​ക്ക് കോ​വി​ഡ്; 151 മ​ര​ണം; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.95

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 28,798 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 4751, എ​റ​ണാ​കു​ളം 3444, പാ​ല​ക്കാ​ട് 3038, കൊ​ല്ലം 2886, തി​രു​വ​ന​ന്ത​പു​രം 2829, തൃ​ശൂ​ര്‍ 2209, ആ​ല​പ്പു​ഴ 2184, കോ​ഴി​ക്കോ​ട് 1817, കോ​ട്ട​യം 1473, ക​ണ്ണൂ​ര്‍ 1304, ഇ​ടു​ക്കി 1012, പ​ത്ത​നം​തി​ട്ട 906, കാ​സ​ര്‍​ഗോ​ഡ് 572, വ​യ​നാ​ട് 373 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,372 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.95 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റിന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പിഒ​സിടി പിസിആ​ര്‍, ആ​ര്‍ടി എ​ല്‍എഎംപി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,91,68,987 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (116), സൗ​ത്ത്…

ലോകത്തിലാദ്യമായി കൊവിഡ് വാക്‌സിന്‍‍ സ്വീകരിച്ച വില്യം ഷേക്സ്പിയര്‍ അന്തരിച്ചു, ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുകാരന്‍ വില്യം ഷേക്സ്പിയര്‍ അന്തരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്റ് വാര്‍വിക്കഷെയറില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചത്. ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഫൈസര്‍ വാക്‌സിനാണ് ഇയാള്‍ക്ക് ലഭിച്ചത്. വില്യം അന്തരിച്ച വിവരം കവന്‍ട്രി കൗണ്‍സിലര്‍ ജെയ്ന്‍ ഇന്നീസ് ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ടായിരുന്നില്ല മരണമെന്നും കൗണ്‍സിലര്‍ പറഞ്ഞു. വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച ആശുപത്രിയില്‍ വെച്ചായിരുന്നു വില്യം അന്തരിച്ചത്. റോള്‍സ് റോയ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു-അതോടൊപ്പം ഹരീഷ് കൗണ്‍സിലറുമായിരുന്നു. ഭാര്യയും രണ്ടു മക്കളും ജീവിച്ചിരിക്കുന്ന വെസ്റ്റ് മിഡ്‌ലാന്റ് ലേബര്‍ ഗ്രൂപ്പ് ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വില്യം ഷേയ്ക്ക് സ്പിയറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത് ; കേന്ദ്രo

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം എതിര്‍പ്പുമായി രംഗത്തെത്തിയത് . രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കരുതെന്നും അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്ട ര്‍ , രണ്ടാം ഡോസ്…

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. നജീബ് ആണ് മരിച്ചത്. തൃശൂര്‍ സ്വദേശിയാണ്. 48 വയസായിരുന്നു. അസം- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചാണ് മരണം. കഴിഞ്ഞ ദിവസം അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.അടിന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 20ല്‍ അധികം ദിവസമായി ബസുകള്‍ അസമില്‍ കുടുങ്ങിക്കിടക്കുകയാണ്.

നഷ്ടം ആയിരം കോടി; ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ

തിരുവനന്തപുരം: ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. മാത്രവുമല്ല ശമ്ബളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.

പ്രീത ജെറാൾഡിന് യൂസഫലിയുടെ സഹായ ഹസ്തം; അടിയന്തരമായി 10 ലക്ഷം നൽകും.

പ്രീത ജെറാൾഡിന് യൂസഫലിയുടെ സഹായ ഹസ്തം; അടിയന്തരമായി 10 ലക്ഷം നൽകും. കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരി വിനിത സജുവിന്റെയും ദുരിതാവസ്ഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യൂസഫലി സഹായഹസ്തം നീട്ടിയത്. https://www.facebook.com/670803749752410/posts/1879559922210114/    

സ്വാതന്ത്ര്യമായി ജീവിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ജന്മാവകാശമാണ്.. മുകേഷ്.

ലക്ഷദ്വീപ് വിഷയത്തിൽ താരങ്ങളെല്ലാം പ്രതികരണം അറിയിച്ചിരുന്നു സലിംകുമാർ, പൃഥ്വിരാജ് തുടങ്ങിയവർ തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടനും നിയമസഭാംഗമായ മുകേഷ് പ്രതികരിച്ച് ഇരിക്കുകയാണ് ഈ വിഷയത്തിൽ. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം കുറുപ്പിനെ പൂർണ്ണരൂപം.സ്വാതന്ത്ര്യമായി ജീവിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ജന്മാവകാശമാണ്.. ലക്ഷദ്വീപിന്റെ പൈതൃകം കാത്തു സംരക്ഷിക്കേണ്ടതുണ്ട്… അതുകൊണ്ടുതന്നെ തലയ്ക്ക് വെളിവുള്ളവരെ അവിടെ അഡ്മിനിസ്ട്രേറ്റർ ആകേണ്ടതുമുണ്ട്… അബ്ദുള്ളകുട്ടിമാരെ ഇറക്കി എന്തെല്ലാം ന്യായീകരണങ്ങൾ പറഞ്ഞാലും അവിടെ ചെയ്തുകൂട്ടുന്നത് ഒക്കെയും തെറ്റ് തന്നെയാണ്…. കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിച്ച് വിദ്യാസമ്പന്നനായ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…. https://www.facebook.com/photo?fbid=313365996844663&set=a.272007994313797