‘ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ’, ബിഗ് ബോസ്സ് സെറ്റ് പൂട്ടി സീൽ ചെയ്ത് തമിഴ് നാട് സർക്കാർ ; വിശദീകരണവുമായി ചാനൽ

ചെന്നൈയിൽ ഷൂട്ടി൦ഗ് പുരോഗമിച്ചു കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം നിർത്തിവച്ചു. കോവിഡ് നിയന്ത്രണ മാർഗ നിർദേശങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അണിയറ പ്രവർത്തകരിൽ ചിലർക്ക് കൊറോണ ബാധിച്ചു എന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇവർ സെറ്റിൽ സ്ഥിരമായി വരുന്നവർ അല്ലെന്നും ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറൻറ്റയിനിൽ ആക്കിയെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് പോലീസിന്റെ ഇടപെടൽ. ലോക്ക്ഡൗണിന് ശേഷം മത്സരം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി മത്സരാർത്ഥികളെ ഹോട്ടൽ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോ നീട്ടിവച്ചിരുന്നു. 100 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ഷോ രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഒരാഴ്ചത്തെ എലിമിനേഷനും അധികൃതർ ഒഴിവാക്കിയിരുന്നു. നിലവിൽ 94 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരം. ഗ്രാൻഡ് ഫിനാലെയോട് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പോലീസിന്റെ ഇടപെടൽ…

അവസരം കിട്ടിയാലും മോഹൻലാലിനൊപ്പം അഭിനയിക്കില്ല, അതിനൊരു കാരണമുണ്ട് ; അനുമോൾ

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലും, Comx-TV യിൽ അബി വെഡ്സ് മഹി തുടങ്ങിയ കോമഡി സിറ്റകോമിലും അനുമോൾ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. തങ്കുവിനെ വിവാഹം ചെയ്യുമോ, നിങ്ങള്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ…

ആ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് തമിഴത്തിയായ ഞാൻ എപ്പോഴും ശപഥം ചെയ്യുമായിരുന്നു; വൈറലായി സുഹാസിനിയുടെ കുറിപ്പ്

രാജാവിന്റെ മകൻ, മനു അങ്കിൾ, കോട്ടയം കുഞ്ഞച്ചൻ, ന്യൂഡൽഹി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മോഹൻലാലിനെയും മമ്മൂട്ടിയെയും സൂപ്പർ താര നിരയിലേക്ക് ഉയർത്തിയ ഡെന്നീസിന്റെ വേർപ്പാട് ഏറെ ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. ഡെന്നീസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ഡെന്നീസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും നടിയുമായ സുഹാസിനി മണിരത്നം. ഡെന്നീസിനെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തന്റെ ഇരുപതുകളിലെ അടുത്ത കൂട്ടുകാരാണ് പ്രിയദർശനും ഡെന്നീസ് ജോസഫും ദിനേശ് ബാബുവും എന്ന് പറയുകയാണ് സുഹാസിനി. പമ്പുകളിലോ ഡിസ്ക്കോ ബാറുകളിലോ പോയിരുന്നുള്ള സൗഹൃദമല്ല തങ്ങളുടേതെന്നും സുഹാസിനി പറയുന്നു. പതിവായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടിയിരുന്ന ഞങ്ങൾ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു എന്നാണ് സുഹാസിനി പറയുന്നത്. അക്കാലത്ത്…

പതിമൂന്നാം നമ്ബര്‍ കാറിന് ഒടുവില്‍ അവകാശിയായി; ചോദിച്ച്‌ വാങ്ങിയത് കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ആരും ഏറ്റുവാങ്ങാതിരുന്ന പതിമൂന്നാം നമ്ബര്‍ കാര്‍ ചോദിച്ചുവാങ്ങി കൃഷി മന്ത്രി പി പ്രസാദ്. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്ബര്‍ കാറിന് അവകാശിയായി. ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്ബര്‍ കാ‌ര്‍ എടുത്തിരുന്നില്ല. ഇക്കുറി ഗതാഗത മന്ത്രി ആന്‍്റണി രാജുവിനാണ് ഐസക്ക് താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് നല്‍കിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്ബ് 13-ാം നമ്ബര്‍ കാര്‍ ചോദിച്ച്‌ വാങ്ങിയ മന്ത്രിമാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് ഐസക്ക് നമ്ബര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത…

‘അങ്ങനെ അദ്ദേഹത്തെ വിളിക്കുന്ന രണ്ടുപേരേയുള‌ളു അതിലൊന്ന് ഞാനാണ്’; താരരാജാവിന് പിറന്നാള്‍ ആശംസയുമായി ശ്വേതാ മേനോന്‍

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍ ഇന്ന് ലോകമാകെ ആഘോഷിക്കുകയാണ്. രാഷ്‌ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ സാധാരണക്കാരുടെ വരെ സമൂഹമാദ്ധ്യമ സ്‌റ്റാ‌റ്റസ് മോഹന്‍ലാല്‍ മയമാണ്. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക താരങ്ങളും സ്‌റ്റാ‌റ്റസ് ഇട്ടുകഴിഞ്ഞു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോന്‍ പങ്കുവച്ചത്. ‘ഹാപ്പി ബെര്‍ത്ത്ഡേ ഡിയര്‍ ലാട്ടാ’ എന്നാണ് ശ്വേത ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം ലാട്ടാ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടുപേരെയുള‌ളൂ എന്നും പോസ്‌റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു. https://www.facebook.com/ShwethaMenonOfficial/posts/315927953237133

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി സൗജന്യ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ്​ മിനിടിവിയും എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമില്‍ പരസ്യങ്ങളുണ്ടാകും. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം ആമസോണ്‍ അവതരിപ്പിക്കുന്നത്‌ . വെബ്​ സീരിസ്​, കോമഡി ഷോ, ടെക്​ ന്യൂസ്​, ഫുഡ്​, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവ മിനിടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്​സ്​ക്ലൂസീവ്​ വിഡിയോകള്‍ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ്​ ആമസോണ്‍ അറിയിച്ചിരിക്കുന്നത്​.

നാളെ മുതല്‍ മൂന്ന് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്നും സംസ്ഥാനത്തെ മൂന്ന് ജില്ലകളെ നാളെ മുതല്‍ ഒഴിവാക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കുക. ഈ ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലും താഴേക്ക് പോയെന്ന് കണ്ടുകൊണ്ടാണ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത്. ജില്ലകളില്‍ ആക്റ്റീവ് കേസുകള്‍ കുറഞ്ഞതും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ടിപിആര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുക തന്നെ ചെയ്യും. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും ഒരുമിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ഇന്ന് 29673 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…

തിരക്കുള്ള ബസ് യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവച്ചു പ്രിയ താരം രജിഷ വിജയൻ…

അഭിനയിച്ച ആദ്യ സിനിമക്ക് തന്നെ സംസ്ഥാന അവാർഡ് നേടിയ യുവ അഭിനേത്രിയാണ് രജിഷ വിജയൻ. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. സിനിമയിൽ സജീവമാകുന്നതിന് മുൻപ് ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയി താരം തിളങ്ങിയിരുന്നു അഭിനയ മേഖലയിലും അവതരണ രംഗത്തും മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ താരം ബിരുദം നേടിയിട്ടുണ്ട്. ഏത് മേഖലയിൽ ആണെങ്കിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അവതരണ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി…

1.5 കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍; 200ലധികം ഓക്‌സിജന്‍ കിടക്കകള്‍; സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് കൈതാങ്ങായി മോഹന്‍ലാലിന്റെ വിശ്വശാന്തി

കൊച്ചി: കൊറോണയുടെ രണ്ടാം തരംഗത്തിലും കരുതലുമായി മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. കേരളത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ , കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകളും പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം, 1 .5 കോടിയോളം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ആശുപത്രികള്‍ക്ക് വിശ്വശാന്തി നല്‍കുന്നത്. കോവിഡ് ചികിത്സക്ക് സഹായകമാകുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനുകളും ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്‌സിജന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കി. കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനായി, ഇത്തരത്തില്‍ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ അടിയന്തിരമായി ആസൂത്രണം ചെയ്തു വരുന്നു. ഇതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇവൈ…