മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അശ്വതി ശ്രീകാന്തിന് നേരെ ഒരു വ്യക്തി മോശം കമൻറ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. തൻറെ മാറിടം മനോഹരമാണെന്ന് തരത്തിൽ ലൈംഗിക ചുവ കലർന്ന ഈ കമൻറ് എതിരെ നല്ല കുറിക്കുകൊള്ളുന്ന മറുപടിയാണ് അശ്വതി കൊടുത്തത്. ഇപ്പോൾ ഈ വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ് അശ്വതി കുറുപ്പിനെ പൂർണ്ണരൂപം.പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി…
Day: May 20, 2021
പാല്‍ സംഭരണം നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി മില്‍മ
പാലക്കാട്: മലബാര്‍ മേഖലയില്‍ നാളെ മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മില്‍മ. ക്ഷീര സംഘങ്ങളില്‍ നിന്നും 80 ശതമാനം പാല്‍ സംഭരിയ്ക്കാനാണ് തീരുമാനമെന്ന് മില്‍മ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം മലബാര്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിവെച്ചിരുന്നു. വില്‍പ്പന കുറഞ്ഞതും പാല്‍ ഉത്പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മില്‍മ തീരുമാനിച്ചിരുന്നത്. ഇത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ അധികം വന്ന പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലായിരുന്നു ക്ഷീര കര്‍ഷകര്‍. എന്നാല്‍, തീരുമാനത്തില്‍ മില്‍മ ഇളവ് വരുത്തിയതോടെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസമായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സാമ്ബത്തിക ശേഷിയുള്ളവര്‍ അര ലിറ്റര്‍ പാല്‍ എങ്കിലും അധികമായി വാങ്ങാന്‍…
ഡൽഹിയിലെ നജഫ്ഗഡ് റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് ഓടിക്കൊണ്ടിരുന്നു ട്രക്ക് വീണു. ലോറി കുഴിയിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
‘കേരളാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു’. സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ചരിത്ര വിജയം നേടി കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി. സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.സഹോദരന്‍ സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്. Thank you brother @mkstalin. https://t.co/LPb24fo5vN — Pinarayi Vijayan (@vijayanpinarayi) രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.പ്രധാന മന്ത്രി മോദി,ശരദ് പവാര്‍ നടന്‍ മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.മുഖ്യമന്ത്രി ഏവര്‍ക്കും നന്ദി പറഞ്ഞിട്ടുണ്ട് പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍്റെ…
കനത്ത മഴയിൽ റോഡ് താഴേക്ക് പതിച്ചു; ഓടിക്കൊണ്ടിരിക്കെ ലോറി കുഴിയിൽ വീണു
ഡൽഹിയിലെ നജഫ്ഗഡ് റോഡില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് ഓടിക്കൊണ്ടിരുന്നു ട്രക്ക് വീണു. ലോറി കുഴിയിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രദേശവാസികള്‍ നോക്കിയിരിക്കെയാണ് കാല്‍നടപാതയോട് ചേര്‍ന്ന റോഡ് താഴേക്ക് പതിച്ചത്. പ്രദേശത്തെ മെട്രോ നിര്‍മാണവും ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴയുമാണ് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മഴയില്‍ ഡൽഹിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഡൽഹി മെട്രോ അധികൃതരുടെ അശ്രദ്ധയാണ് നജഫ്ഗഢിലെ റോഡ് തകര്‍ന്ന് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. റോഡ് തകര്‍ന്ന് അടുത്തുള്ള ചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക…
അത് വെറും രാഷ്‌ട്രപതി, ഇത് ദേവസ്വം മന്ത്രി.. അത് മനസിലാക്കണം നിങ്ങള്‍- ജിതിന്‍ ജേക്കബ്
കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം ദളിത് വിഭാഗത്തില്‍ നിന്നുള്ള കെ രാധാകൃഷ്ണന് നല്‍കാനുള്ള തീരുമാനത്തെ സിപിഎം അണികളും മറ്റും കൊട്ടിഘോഷിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം സജീവമാണ്. ഇത് ചരിത്ര തീരുമാനം അല്ലെന്നും ഇതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ദളിത് ദേവസ്വം മന്ത്രി ഉണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യയുടെ പ്രഥമ പൗരന്‍ തന്നെ ദളിതനാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ട്രോളാക്കിയും പലരും പ്രതികരിക്കുന്നുണ്ട്. ഇപ്രകാരം ജിതിന്‍ ജേക്കബ് അഭിപ്രായപ്പെട്ടിരിക്കുന്നത് ‘അത് വെറും രാഷ്‌ട്രപതി, ഇത് ദേവസ്വം മന്ത്രി.. അത് മനസിലാക്കണം നിങ്ങള്‍’ എന്നാണ്. ‘ഇന്ത്യന്‍ പ്രസിഡന്റ് പദവിക്കും മുകളിലാണ് ഹേ ദേവസ്വം വകുപ്പ് മന്ത്രി സ്ഥാനം . മറ്റുള്ളവര്‍ ചെയ്യുമ്ബോള്‍ അല്ല, ഞങ്ങള്‍ ചെയ്യുമ്ബോള്‍ ആണ് അത് ചരിത്രമായി മാറുന്നത് . പോസ്റ്റ് കാണാം; https://www.facebook.com/photo/?fbid=3895560073847102&set=a.1428696757200125 ചേലക്കരയില്‍ നിന്നും 39400 വോട്ടുകള്‍ക്കാണ് കെ…
ബഹ്റൈനില്‍ കോവിഡ് നിയമം ലംഘിച്ച 32 പേര്‍ക്കെതിരെ നടപടി
ബഹ്റൈനില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 32 പേര്‍ക്കെതിരായ കേസ് തുടര്‍നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോവിഡ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കഴിഞ്ഞ ഏപ്രിലില്‍ അഞ്ച് പേര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. റസ്റ്റാറന്റുകളിലും കഫേകളിലും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 23 പേര്‍ക്കെതിരെയും ഹെയര്‍ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിന് നാലു പേര്‍ക്കെതിരെയുമാണ് നടപടി.
അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്
പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനകളുമായി ട്രാക്കില്‍ കുതിച്ചിരുന്ന അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. 91 കാരനായ മില്‍ഖാ സിങ്ങിന് ശാരീരിക അസ്വസ്ഥതകളോ മറ്റു പ്രശ്നങ്ങളോ അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിെന്റ പത്നിയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാവിലത്തെ ജോഗിങ് കഴിഞ്ഞെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞെതന്നും അദ്ഭുതപ്പെട്ടുവെന്നും മില്‍ഖ സിങ് പറഞ്ഞു. ചണ്ഡിഗഡിലെ വീട്ടില്‍ ക്വാറന്‍റീനിലാണ് ഇപ്പോള്‍. വീട്ടു ജോലിക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മില്‍ഖാ സിങ് കോവിഡ് പരിശോധന നടത്തിയത്. ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ‘പറക്കും സിങ്’ എന്നായിരുന്നു മില്‍ഖ സിങ് അറിയപ്പെട്ടിരുന്നത്. 1960 ലെ ഒളിമ്ബിക്സില്‍ 400 മീറ്ററില്‍ സെക്കന്റിെന്റ പത്തിലൊരു ഭാഗം സമയത്തിെന്റ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യമായി സ്വര്‍ണം നേടിയത് മില്‍ഖ സിങ്ങായിരുന്നു.
കമ്മട്ടിപ്പാടത്തില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ച ദിനത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ ചരിത്ര നിയോഗം ; ആശംസകളുമായി മണികണ്ഠന്‍ ആചാരി
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് എല്ലാവിധ ആശംകളും നേര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി. അഞ്ച് വര്‍ഷം മുമ്ബ് കമ്മട്ടിപ്പാടം സിനിമയിലൂടെ താന്‍ അരങ്ങേറ്റം കുറിച്ച മേയ് 20ന് തന്നെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ ചരിത്ര നിയോഗത്തില്‍ സന്തോഷമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം 2016 ലാണ് പുറത്തിറങ്ങിയത്. മണികണ്ഠന്‍റെ സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്നു കമ്മട്ടിപ്പാടം. ഇപ്പോള്‍ കമ്മട്ടിപ്പാടത്തിന്‍റെ വാര്‍ഷികത്തില്‍ തന്നെ പിണറായി സര്‍ക്കാര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്‍റെ സന്തോഷത്തിലാണ് മണികണ്ഠനും.
ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ഇനി മുതല്‍ എല്ലാ ബ്ലാക് ഫംഗസ് കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. ബ്ലാക് ഫംഗസ് ചികിത്സയ്ക്ക് നേത്ര ശസ്ത്രക്രിയാ വിദഗ്ധര്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റുകള്‍, ജനറല്‍ സര്‍ജനുകള്‍, ന്യൂറോ സര്‍ജന്‍മാര്‍, ഡെന്റല്‍ ഫേഷ്യല്‍ സര്‍ജന്‍മാര്‍, എന്നിവരുടെ സേവനം ലഭ്യമാക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടു.