കെ.കെ.ശൈലജയെ ഒഴിവാക്കി രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് ഇടതു സഹയാത്രികരടക്കമുള്ള പ്രമുഖർ രംഗത്ത്. ‘പെണ്ണിനെന്താ കുഴപ്പം’. നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോൾ അതേ വാചകം ചൊല്ലി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ രംഗത്ത്. ടീച്ചറമ്മ ഇല്ലാത്ത മന്ത്രിസഭയെ അംഗീകരിക്കാനാകാതെ നിലപാട് വ്യക്തമാക്കി #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ ക്യാമ്പയിന് ഇപ്പോൾ തുടക്കമിട്ടിരിക്കുകയാണ്. ഇതിൽ പങ്കാളികളാകുന്നത് സെലിബ്രിറ്റികൾ അടക്കമുള്ള പ്രമുഖരും. റിമ കല്ലിങ്കലിന്റെ വാക്കുകൾ – പെണ്ണിനെന്താ കുഴപ്പം..? റെക്കോർഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വർഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മിൽ പിന്നെ എന്തിനാണുള്ളത്? പാർട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്’. രജിഷ വിജയൻ, ഗീതു മോഹൻദാസ്, രേവതി തുടങ്ങിയവരും നിലപാട് അറിയിച്ച് രംഗത്തെത്തി.
Day: May 18, 2021
ഇന്നും രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; 31,337 പുതിയ കൊവിഡ് രോഗികള്‍; ടിപിആര്‍ വീണ്ടും കുറഞ്ഞു
കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
സോഷ്യൽ മിഡിയയിൽ ഇതുപോലുള്ള കമെന്റ് ഇടുന്നത് പൊതു സമൂഹത്തിനോടുള്ള വെല്ലുവിളികളോ….. അതോ നമ്മുടെ നിയമങ്ങളോട് പേടിയില്ലായമയോ…..?
മോശം കമൻറ് ഇട്ട ആൾക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് അശ്വതി ശ്രീകാന്ത്. നർത്തകി, അവതാരിക, സാഹിത്യകാരി തുടങ്ങി എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്രപതിപ്പിച്ച മഹിളാരത്നം ആണ് അശ്വതി ശ്രീകാന്ത്. പല നടിമാർക്കും എതിരെ സൈബർ ആക്രമണങ്ങളും മോശം lകമൻറ് ഇടുന്ന പ്രവണതകളും കൂടിവരികയാണ് ഈ കാലത്ത്.നടി ശാലു കുര്യൻ, മഞ്ജു സുനിച്ചൻ അടക്കമുള്ള നടിമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അശ്വതി ശ്രീകാന്ത് തൻറെ പ്രൊഫൈൽ ഫോട്ടോ മാറ്റി പുതിയ ഒരു ഫോട്ടോ ഇട്ടപ്പോൾ അതിൻറെഅടിയിൽ വന്ന മോശപ്പെട്ട ഒരു കമൻറ് ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. തൻറെ സ്വകാര്യ അവയവത്തെ വർണ്ണിച്ച് ഉള്ള കമൻറ് മറുപടിയായി അശ്വതി കുറിച്ചത് ഇങ്ങനെ. സൂപ്പർ ആവണമല്ലോ അല്ലല്ലോ ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഒറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും…
മുംബൈ ഹൈയില്‍ കൊടുങ്കാറ്റില്‍ പെട്ട് 3 ബാര്‍ജുകള്‍ മുങ്ങി നാനൂറോളം പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു
മുംബൈ ഹൈയില്‍ ഓ എന്‍ ജി സി എണ്ണപ്പാടങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാരെയാണ് കൊടുങ്കാറ്റില്‍ ബാര്‍ജ് മുങ്ങിയതിനെ തുടര്‍ന്ന് കാണാതായത്. ഇവരില്‍ 177 പേരെ ഇത് വരെ രക്ഷിക്കാനായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കാലാവസ്ഥാ വ്യതിയാനത്തില്‍ നേരിയ പുരോഗതി ഉണ്ടായത് നാവിക ഹെലികോപ്റ്ററുകള്‍ കടലിലൂടെ പറക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സഹായാഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്നലെ 2 നാവിക കപ്പലുകളായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും രാത്രി മുഴുവന്‍ തുടര്‍ന്നെങ്കിലും പരുക്കന്‍ കാലാവസ്ഥ പലപ്പോഴും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുംബൈ ഹൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഈ മേഖലയില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കര നാവിക വ്യോമ സേന സംഘം എല്ലാ മുന്‍കരുതലോടെയും സംഭവ സ്ഥലത്തുണ്ട്.
സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളന്‍; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്
രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിക്കസേര വിവാദത്തിലേക്ക്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മന്ത്രിപദം നല്‍കിയത് മുഖ്യമന്ത്രിയുടെ മരുകമകന്‍ എന്ന ലേബല്‍ കാരണമാണെന്ന ആരോപണം ശക്തമാകുന്നു. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളനെന്നാണ് റിയാസിനെ അഡ്വ. എസ് സുരേഷ് പരിഹസിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബന്ധു നിയമനം… മന്ത്രിസഭയിലും…! സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളന്‍ റിയാസാണ് താരം !!. കേരളത്തിലെ CPM ന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മയാണ്… മറ്റൊരു താരം രക്തസാക്ഷി സഖാക്കളെ ഓര്‍മ്മയുണ്ടോ? പുഷ്പനെ അറിയാമോ ?സഖാക്കളെ… ജാഗ്രതൈ !!!!
മരട് ഫ്ലാറ്റ്; കൊച്ചിയിലെ ‘ജെയിൻ കോറൽ കോവിന്റെ’ അപ്പാർട്ട്മെന്റ് ഉടമകൾക്ക് ഭവന യൂണിറ്റുകളുടെ മൂല്യം തിരികെ ലഭിക്കും
തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ചതിന് പൊളിച്ചുമാറ്റിയ കൊച്ചിയിലെ മരടിലെ നാല് അപ്പാർട്ടുമെന്റുകളിലൊന്നായ ജെയിൻ കോറൽ കോവിന്റെ അപ്പാർട്ട്മെന്റ് ഉടമകൾക്ക് അവരുടെ അപ്പാർട്ടുമെന്റുകളുടെ മുഴുവൻ മൂല്യവും ലഭിക്കും. ഓരോ അപ്പാർട്ട്മെന്റിന്റെയും ഏകദേശ മൂല്യം 50 ലക്ഷം ആണ്. കഴിഞ്ഞ വർഷം ജനുവരി 11 നാണ് കോറൽ കോവ് അപ്പാർട്ട്മെന്റ് സമുച്ചയം നിയന്ത്രിത ഇംപ്ലോഷൻ ഉപയോഗിച്ച് പൊളിച്ചത്. ആകസ്മികമായി, സംസ്ഥാന സർക്കാർ നേരത്തെ ഓരോ അപ്പാർട്ട്മെന്റ് ഉടമയ്ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരമായി നൽകിയിരുന്നു, അത് കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കേണ്ടതുണ്ട്. തിങ്കളാഴ്ച, ഓരോ അപ്പാർട്ട്മെന്റ് ഉടമയ്ക്കും അപ്പാർട്ട്മെന്റിന്റെ ശേഷിക്കുന്ന മൂല്യത്തിന്റെ 47 ശതമാനം ലഭ്യമാക്കാൻ സജ്ജമാക്കി. അപ്പാർട്ട്മെന്റ് ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അക്കൗണ്ടിലേക്ക് ബിൽഡർ തുക കൈമാറിയതിനാൽ പണം അപ്പാർട്ട്മെന്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ്…
ചുരുളി ഓടിടി റിലീസിനായി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതീക്ഷകള്‍ അസ്തമിപ്പിച്ചത് പാര്‍ട്ടിയുടെ നയം; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച ടീച്ചറമ്മയുടെ കരുതല്‍ ഇനി ആരോഗ്യ മേഖലയിലില്ല
തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായിരുന്നു കെ കെ ശൈലജ. കോവിഡ്, നിപ്പ തുടങ്ങിയ പകര്‍ച്ച വ്യാധികളോട് പോരാടി ലോകശ്രദ്ധ നേടിയ മന്ത്രി. കോവിഡിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിന് മുന്നില്‍ നിന്ന് കരുത്ത് പകര്‍ന്നത് കെ കെ ശൈലജയായിരുന്നു. ആ പോരാട്ട വീര്യവും കരുതലുമാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കെ കെ ശൈലജയെ നിയമസഭയിസലെത്തിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ തന്നെ ഉറപ്പിച്ചിരിക്കുകയായിരുന്നു പാര്‍ട്ടി അനുഭാവികളും ജനങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം ഈ പ്രതീക്ഷയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. മുഖ്യമന്ത്രിയൊഴികെ മന്ത്രിസഭയിലെ മറ്റുള്ളവര്‍ പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പാര്‍ട്ടി സ്വീകരിച്ചതോടെ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ഉറപ്പായി. സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട്…
ഇഎംഎസിന് മുകളില്‍ ഗൗരിയമ്മയും, പിണറായിക്കു മുകളില്‍ ശൈലജ ടീച്ചറും പറക്കില്ല; ചരിത്രം ആവര്‍ത്തിക്കപ്പെട്ടു: ശ്യാം രാജ്
ഇടുക്കി: മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ തഴഞ്ഞ വിഷയത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഇഎംഎസിന് മുകളില്‍ ഗൗരിയമ്മ പറക്കില്ല, പിണറായിക്ക് മുകളില്‍ ശൈലജയും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശ്യാംരാജ് പറഞ്ഞു. പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായു അവര്‍ തന്നെയാണ്. എന്നിരിയ്ക്കിലും, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടി പുതിയ ആളെ പരിഗണിച്ചുകൂടായെന്ന സാധാരണക്കാരന്റെ സംശയം ബാക്കിയാകുകയാണ്. ശ്യാംരാജ് കുറിച്ചു. റെക്കോര്‍ഡ് പൂരിപക്ഷത്തില്‍ ജയിച്ച കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കും എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടേം വ്യവസ്ഥകള്‍ ഒരാള്‍ക്കുവേണ്ടി മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റി ശൈലജയ്ക്ക് മന്ത്രി സ്ഥാനം നിരാകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ ഒഴികെ എല്ലാവരും ശൈലജയെ മന്ത്രിയായി പരിഗണിക്കുന്നത് എതിര്‍ത്തു. കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കാത്തതില്‍ സിപിഎം കേന്ദ്ര നേതൃത്വം വിയോജിപ്പ്…
കെകെ ശൈലജ മന്ത്രിയാവില്ല
കെ.കെ ശൈലജയ്ക്ക് മന്ത്രി സ്ഥാനമില്ല. രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജ മന്ത്രി ആകില്ല, ശൈലജക്ക് മാത്രമായി ഇളവ് നൽകേണ്ടന്ന് തീരുമാനം. പുതിയ മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.