സംസ്ഥാനത്ത് തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്: തിരുവനന്തപുരം 2364 പേര്‍

*ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു * 99,651 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,62,315; ആകെ രോഗമുക്തി നേടിയവര്‍ 18,00,179 കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് ബാധ്യതയാണെന്ന ആക്ഷേപം ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉന്നയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ യോഗത്തിലാണ് ആർഎസ്എസിനെതിരെ വിമർശനമുയർന്നത്. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും ഒരുപോലെ കുറ്റപ്പെടുത്തി. ആർഎസ്എസ് നിയോഗിച്ച നിയോജകമണ്ഡലം സംയോജകർ പലരും പരിചയസമ്പത്തില്ലാത്തവരായിരുന്നു. ഇവരുടെ ഏകപക്ഷീയ തീരുമാനങ്ങൾ തിരിച്ചടിയായി. പലസ്ഥലത്തും പരിവാർ സംഘടനകൾ സജീവമായില്ലെന്നും സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം ബിഡിജെഎസിനെതിരെയുമുണ്ടായി കടന്നാക്രമണം. മുന്നണിയ്ക്ക് ഗുണമില്ലാത്ത പാർട്ടി ബാധ്യതയാണെന്നായിരുന്നു വിമർശനം. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെതിരെ പരോക്ഷ വിമർശനം ഉയർന്നു. സംസ്ഥാന അദ്ധ്യക്ഷൻ രണ്ടിടങ്ങളിൽ മത്സരിച്ചപ്പോഴുണ്ടായ നേതൃതലത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സംഘടനാ സെക്രട്ടറിക്കായില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. മുഴുവൻ സമയ പ്രവർത്തനത്തിനായി ഇറങ്ങിയിരിക്കുന്നവർക്ക് പാർട്ടി അലവൻസ് അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ടു; നിയമം ലംഘിച്ച്‌ കൂട്ടം കൂടി കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ പിണറായിയും സംഘവും; വിമര്‍ശനം ശക്തം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് നിയമലംഘനം. കോവിഡ് അതിവ്യാപനത്തില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്ബോള്‍ വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച്‌ കലക്റ്റര്‍ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്ബോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്നടതക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പിണറായി വിജയന്‍ അടക്കം നിരവധി എല്‍ഡിഎഫ് നേതാക്കള്‍ കൂട്ടം കൂടി നിന്നു കേക്ക് മുറിക്കുന്ന ചിത്രമാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രതിജ്ഞ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ ഇരിക്കെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേക്ക് മുറി വിവാദവും. വിഷയത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു…

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും ആരോഗ്യമന്ത്രി ഹർഷ വർദ്ധനും ചേർന്ന് പുറത്തിറക്കി

2ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നിന്റെ ആദ്യ ബാച്ചാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയത്. 10,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ 2-ഡിജി എന്ന പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. കൊറോണ രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം

മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങള്‍; ഇടതു മുന്നണി യോഗത്തില്‍ തീരുമാനം

മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. സിപിഐഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരുണ്ടാകും. മുഹമ്മദ് റിയാസും വി ശിവന്‍ കുട്ടിയും എം ബി രാജേഷും പരിഗണനയിലുണ്ട്. വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി. ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ലഭിക്കും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും. ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ധാരണ. കാര്യങ്ങള്‍ ഔദ്യോഗികമായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ…

കുവൈറ്റില്‍ വന്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തമുണ്ടായിരിക്കുന്നു. രണ്ട് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി

തമിഴ് നടന്‍ നിതീഷ് വീര കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ധനുഷ് ചിത്രം അസുരനിലെ പാണ്ഡ്യന്‍ എന്ന വില്ലന്‍ വേഷം ശ്രദ്ധേയമാക്കിയ നടന്‍

ചെന്നൈ: തമിഴ് നടന്‍ നിതീഷ് വീര (45) കോവിഡ് ബാധിച്ച്‌ മരിച്ചു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. സെല്‍വരാഘവന്‍ ചിത്രം പുതുപേട്ടയിലൂടെയാണ് നിതീഷ് തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിതീഷ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു. വെട്രിമാരന്‍- ധനുഷ് ചിത്രം അസുരനിലെ പാണ്ഡ്യന്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടി;പരിശോധനയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പ്

കൊച്ചി: കൊവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്‌ക്, പി പി കിറ്റ്,ഫേസ് ഷീല്‍ഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് അധികൃതര്‍. അമിത വില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗല്‍ മെട്രോളജി വകുപ്പിന് നേതൃത്വത്തില്‍ പരിശോധന നടത്തും. ഇത് സംബന്ധിച്ച്‌ പരാതികള്‍ക്ക് ബന്ധപ്പെടാനുള്ള നമ്ബറുകള്‍ ചുവടെ ചേര്‍ക്കുന്നു. ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ലെയിംഗ് സ്‌ക്വാഡ്) എറണാകുളം : 8281698067 ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍ ) എറണാകുളം :8281698058 അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ജനറല്‍ ) എറണാകുളം കൊച്ചി കോര്‍പ്പറേഷന്‍ : 8281698059 സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍ എറണാകുളം (കണയന്നൂര്‍ താലൂക്ക് ) : 8281698060 ഇന്‍സ്‌പെക്ടര്‍ കൊച്ചി താലൂക്ക് : 8281698061 ഇന്‍സ്‌പെക്ടര്‍ ആലുവ താലൂക്ക് : 8281698063 ഇന്‍സ്‌പെക്ടര്‍ പറവൂര്‍ താലൂക്ക് : 8281698062 ഇന്‍സ്‌പെക്ടര്‍ പെരുമ്ബാവൂര്‍ താലൂക്ക് : 8281698064 ഇന്‍സ്‌പെക്ടര്‍…

കാൻസാറാണ്, ജീവിതത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകനെ അറിയിച്ച് ‘അമ്മ; ഹൃദയം തൊട്ട് കുറിപ്പ്

നിനച്ചിരിക്കാത്ത നേരത്താണ് ഡോക്ടർ നാദിയ ചൗധരിയെത്തേടി ആ ദുരന്തം എത്തുന്നത്. ഗർഭാശയ കാൻസറിന്റെ അവസാന ഘട്ടത്തിലാണ് നാദിയ താൻ കാൻസർ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. കാൻസറിനെ പൊരുതിത്തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാൻസർ നാദിയയെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മരണം മുന്നിൽക്കാണുന്ന നാദിയ തന്റെ ജീവിതത്തിന്റെ അവസാനഘട്ടമെത്തിയെന്ന് മകനോട് പറയുന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “ഇന്ന് എന്റെ മകനോട് ഞാൻ കാൻസർ മൂലം മരിക്കാൻ പോകുന്നുവെന്ന വിവരം പറയും. ആ വിവരം അവൻ എന്നിൽ നിന്ന് കേൾക്കേണ്ട സമയം ആയിരിക്കുന്നു. ഇപ്പോൾ ഞാൻ കരയും, പക്ഷെ അവനോട് ഈ കാര്യം പറയുമ്പോൾ ഞാൻ ധൈര്യശാലിയായിരിക്കും. ഇപ്പോൾ ഞാൻ ദുഖത്താൽ നിലവിളിക്കും എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ”. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നാദിയ കുറിച്ചു. അതേസമയം ഈ വിവരം മകനോട് പങ്കുവെച്ച ശേഷം മകൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു എന്നും…

സിനിമക്കാരുടെ സീരിയലുകാരുടെയും ‘തറവാട്ടു വീട്’ മരം വീണു തകര്‍ന്നു;

കുട്ടനാട്: സിനിമക്കാരുടെ സീരിയലുകാരുടെയും ഇഷ്ട ലൊക്കേഷനിലൊന്നായ പമ്ബയാറിനു തീരത്തു സ്ഥിതി ചെയ്യുന്ന തറവാട് വീട് മരം വീണു തകര്‍ന്നു. നെടുമുടി ഗ്രാമ പഞ്ചായത്ത് 3ാം വാര്‍ഡ് ചേന്നങ്കരി പൂപ്പള്ളി വീട്ടില്‍ മാത്തുകുട്ടിയുടെ (മാത്യു കുര്യന്‍) വീടാണു തകര്‍ന്നത്. മുന്തിരവള്ളികള്‍ തളിര്‍ത്തപ്പോള്‍, ജോസഫ്, പേരിനൊരുമകന്‍ അടക്കമുള്ള ഒട്ടേറെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഈ വീട് ലൊക്കേഷനായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീഴിയടിച്ച കാറ്റില്‍ വീടിനു മുന്‍വശത്തുണ്ടായിരുന്ന മാവ് വീടിന്റെ മുകളിലേക്കു മറിയുകയായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. വീട് മുക്കാല്‍ ഭാഗത്തോളം മരം വീണതുമൂലം തകര്‍ന്നു.