ഇന്ത്യ യു.കെ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോ ടെക്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ബി 1617, ബി 117 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങൾക്കുമെതിരെ കൊവാക്‌സിൻ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവെച്ചു. ഐ.സി.എം.ആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.
Day: May 16, 2021
ഹമാസിന്റെ പ്രമുഖ നേതാക്കളുടെ വീടുകളെല്ലാം ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍
ഗാസ സിറ്റി : ഹമാസിന്റെ പ്രമുഖ നേതാക്കളുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. യഹിയ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദിന്റെയും വീടുകളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇരുവരും വീടുകളില്‍ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗാസയിലെ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ് യഹിയ സിന്‍വാര്‍. അദ്ദേഹത്തിന്റെ സഹോദരനും സംഘടനയുടെ മുതിര്‍ന്ന അംഗമാണ്. സിന്‍വാറിന്റെ വീട് തകര്‍ത്തുവെന്ന് എഎഫ്പി സ്ഥിരീകരിച്ചു. ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഖലീല്‍ അല്‍ ഹായിയുടെ വീടിന് ശനിയാഴ്ച ഇസ്രായേല്‍ സൈന്യം ബോംബിട്ടിരുന്നു. മൂന്ന് ആക്രമണങ്ങളിലും ആള്‍നഷ്ടമുണ്ടായോ എന്ന് വ്യക്തമല്ല. ഹമാസിന്റെ എല്ലാ നേതാക്കളും ഒളിയുദ്ധത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നേതാക്കളൊന്നും ആക്രമണം തുടങ്ങിയ ശേഷം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഗാസയില്‍ 170 പേരും ഇസ്രായേലില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.
ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ? ഉണ്ടല്ലോ. തുറന്നുപറഞ്ഞ് ബെന്യാമിൻ.
ആടുജീവിതം എന്ന ഒറ്റ കൃതി കൊണ്ട് മലയാളികളുടെ കണ്ണ് നിറയിച്ച എഴുത്തുകാരനാണ് ബെന്യാമിൻ. ആടുജീവിതം കൂടാതെ പോസ്റ്റ് മാൻ , അകപ്പൊരുളിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞ വെയിൽ മരങ്ങൾ തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം എഴുതി. നോവൽ, കഥ രംഗത്ത് കുറഞ്ഞ നാൾ കൊണ്ട് അദ്ദേഹം വിസ്മയം സൃഷ്ടിച്ചു. ഇപ്പോൾ ആടുജീവിതം എന്ന നോവൽ ബ്ലെസ്സി സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ഏകദേശം ചിത്രീകരണം പൂർത്തിയായി. നജീബ് എന്ന കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ഇപ്പോൾ ബെന്യാമിൻ ഇസ്രായേൽ വിഷയത്തിൽ ഒരു തുറന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറപ്പ് വഴിയാണ് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞത്. ബെന്യാമിൻ രചിച്ച ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം. ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ? ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു…
‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍’; മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമെന്ന് ജസ്ല മാടശ്ശേരി
ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ല മാടശ്ശേരി ഇക്കാര്യം പറഞ്ഞത്. മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന് പറയുന്നത് എത്ര സത്യമാണെന്നും മറ്റുള്ളവരെ കൊല്ലാന്‍ ആത്മഹത്യ ചെയ്യേണ്ട ചിന്ത തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ തന്റെ പോസ്റ്റ് വഴി പറയുന്നു. കുറിപ്പ് ചുവടെ: ‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’
മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍; പ്രയാഗ്‌രാജില്‍ 400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍
ലഖ്‌നൗ: കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്ബാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. 400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കണ്‍വര്‍ജിത്ത് തിവാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിരവധിപേര്‍ സ്‌നാനം ചെയ്യാന്‍ വന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസിയായ ദിവ യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.…
എം.എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്
ചങ്ങനാശ്ശേരി: എം.എം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. പൈലറ്റ് ഡ്യൂട്ടിക്കായി പോയ തൃക്കൊടിത്താനം പൊലസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. എസ്.ഐ അടക്കം മൂന്ന് പൊലിസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരുക്കുകള്‍ ഏറ്റിട്ടുണ്ട്. മൂന്ന് പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
സംസ്ഥാനത്ത് 29,704 പേർക്ക് കൊവിഡ്; 34,296 പേർക്ക് രോഗമുക്തി
കേരളത്തിൽ ഇന്ന് 29,704 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസർഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും…
റിയാദിനു സമീപം വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു
റിയാദ്: റിയാദിനു സമീപത്തെ അല്‍റെയ്നിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം(34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ്(29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡില്‍ അല്‍റെയ്നില്‍ ഇന്ന് രാവിലെ ആറോടെയാണ് അപകടം. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ എതിരേ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്ബന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
സംസ്ഥാനത്താകെ വൈദ്യുതി മുടുങ്ങാൻ സാധ്യത; അപകടങ്ങൾ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി
കാലവർഷക്കെടുതിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകുന്നു. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ എമർജൻസി നമ്പറായ 9496010101-ൽ അറിയിക്കണം. കഴിഞ്ഞ ദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നഷ്ടമുണ്ടായി. ആശുപത്രികളിലേക്കും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.
കാറ്റിലും, പേമാരിയിലും കൊട്ടാരക്കര താലൂക്കില്‍ വ്യാപക നാശനഷ്ടം
കൊല്ലം: ശക്തമായ പേമാരിയിലും, കാറ്റിലും കൊട്ടാരക്കര താലൂക്കില്‍ വ്യാപക നാശനഷ്ടം. മുപ്പത്തിനാല് വീടുകള്‍ ഇവിടെ തകര്‍ന്നിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതോടൊപ്പം വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പുലമണ്‍ തോട് കര കവിഞ്ഞൊഴുകി, പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. പല സ്ഥലത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകിവീണും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മതില്‍ ഇടിഞ്ഞു വീണും അപകടം ഉണ്ടായിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരും, നിയുക്ത എം.എല്‍.എ കെ.എന്‍ ബാലഗോപാലും സന്ദര്‍ശിച്ചു.