തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പടുത്തും. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാകും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മറ്റു ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് നാലു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ പ്രദേശങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ രോഗവ്യാപനത്തോത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.രോഗവ്യാപനം കുറക്കാന്‍ ആണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Day: May 14, 2021
സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ?
കേരളത്തിൽ കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും വെള്ളക്കെട്ടും വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളവർ, ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും എമർജൻസി കിറ്റ് കരുതണമെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതേറിറ്റി അറിയിച്ചു. മാസ്ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഹിയറിംഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മേധാവി ഡോ. അഷീൽ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെടുമ്പോഴും കൊവിഡ് ഭീതിയിൽ ക്യാമ്പിലേക്ക് മാറാതെ സ്വന്തം ജീവൻ അപകടത്തിൽപ്പെടുത്തരുതെന്നും ഡോ.അഷീൽ കൂട്ടിച്ചേർത്തു. എമർജൻസി കിറ്റിൽ വേണ്ട വസ്തുക്കൾ : ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ ഫസ്റ്റ് എയ്ഡ്…
ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ പുലർച്ചെ ഡൽഹിയിലെത്തും
ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ പുലർച്ചെ ഡൽഹിയിലെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഞായറാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. ഫോട്ടോഷോപ്പ് ചെയ്യുമ്ബോ വൃത്തിക്കു ചെയ്യണം; മണിക്കുട്ടന്റെ കുടുംബം നിയമപരമായി തന്നെ നേരിടും’; ‘ആര്‍മി’കള്‍ക്കെതിരെ അരവിന്ദ് കൃഷ്ണന്‍
സംഗീത സംവിധായകന്‍ പി.സി.സുശി അന്തരിച്ചു
സംഗീത സംവിധായകന്‍ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലന്‍ അന്തരിച്ചു. ഒന്നര വര്‍ഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളായിരുന്നു. തബല, കീ ബോര്‍ഡ് , ഗിറ്റാര്‍ , പാട്ട് , സംഗീത സംവിധാനം എന്നീ നിലകളില്‍ തിളങ്ങിയിരുന്ന പ്രതിഭ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ വളരെയേറെ സിനിമ വര്‍ക്കുകള്‍ക്കും അത് കൂടാതെ രവീന്ദ്രന്‍ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉള്‍പ്പെടെയുള്ള അന്നത്തെ പാട്ടുകാര്‍ക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു (track നു പകരം ) ചക്രവര്‍ത്തി എന്ന സിനിമയിലെ മേശവിളക്കിന്റെ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സുശി സംഗീതം നല്‍കിയതാണ്. തമിഴ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്
കടലില്‍ അതിശക്തമായ ഭൂചലനം, സുനാമി ഭീഷണിയില്‍ തീരപ്രദേശങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നിയാസ് ദ്വീപിനു സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സുനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയിലാണെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി എഫ് സെഡ്) പറഞ്ഞു. അതിനിടെ ഇന്തോനേഷ്യയിലെ കാലാവസ്ഥ, ജിയോ ഫിസിക്‌സ് ഏജന്‍സിയായ ബിഎംകെജി 7.2 തീവ്രതയിലും 10 കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം സൃഷ്ടിച്ചുവെങ്കിലും സുനാമി തരംഗത്തിന് കാരണമാകില്ലെന്ന് അറിയിച്ചു. 2004 ഡിസംബര്‍ 26 ന് വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ്, മറ്റ് ഒമ്ബത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2,30,000 ആളുകളാണ് മരിച്ചത്.
‘ഫോട്ടോഷോപ്പ് ചെയ്യുമ്ബോ വൃത്തിക്കു ചെയ്യണം; മണിക്കുട്ടന്റെ കുടുംബം നിയമപരമായി തന്നെ നേരിടും’; ‘ആര്‍മി’കള്‍ക്കെതിരെ അരവിന്ദ് കൃഷ്ണന്‍
മലയാളം ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥിയായ നടന്‍ മണിക്കുട്ടന്റെ പാസ്പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള ‘ആര്‍മി’ ഗ്രൂപ്പുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. മണിക്കുട്ടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്പോര്‍ട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണനാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അദേഹം വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്‌പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
പള്‍സ് ഓക്‌സി മീറ്ററുകളുടെ വില നിയന്ത്രിച്ച് വിതരണക്കാര്‍; ട്വന്റിഫോര്‍ ഇംപാക്ട്
കൊവിഡ് കാലത്ത് രോഗബാധിതര്‍ക്ക് വളരെ അത്യാവശ്യമായ ഉപകരണമാണ് പള്‍സ് ഓക്‌സി മീറ്റര്‍. ആവശ്യം ഉയര്‍ന്നതോടെ പള്‍സ് ഓക്‌സി മീറ്ററിന്റെ വിലയിലും കുത്തനെയുള്ള കുതിച്ചുകയറ്റമാണുണ്ടായത്. ഇപ്പോള്‍ പള്‍സ് ഓക്‌സി മീറ്ററുകളുടെ വില സ്വയം നിയന്ത്രിക്കാന്‍ തയാറായി രംഗത്തെത്തിയിരിക്കുകയാണ് വിതരണക്കാരും വില്‍പനക്കാരും. ഉയര്‍ന്ന എംആര്‍പിയുടെ മറവില്‍ അമിത ലാഭത്തില്‍ ഓക്‌സി മീറ്ററുകള്‍ വില്‍പന നടത്തുന്നുവെന്ന ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാന്‍ വിതരണ- വില്‍പന സംഘടനകള്‍ തയാറായത്. കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാര്‍ 15 ശതമാനവും വില്‍പനക്കാര്‍ 5 ശതമാനവും മാത്രമായിരിക്കും ഇനി ലാഭം ഈടാക്കുക. സംസ്ഥാനങ്ങളെ ഒരിക്കലും കൈവിടില്ല; 15 ദിവസത്തിനകം രണ്ട് കോടി ഡോസ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനങ്ങളെ ഒരിക്കലും കൈവിടില്ല; 15 ദിവസത്തിനകം രണ്ട് കോടി ഡോസ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന്‍ ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത 15 ദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളുമാണ് സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. മേയ് 16നും 31നുമിടയില്‍ ഇത് നല്‍കുമെന്ന് കോന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഇവ നല്‍കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുമെന്നും സംസ്ഥാനങ്ങള്‍ പരമാവധി വാക്‌സിന്‍ നഷ്‌ടപ്പെടുത്താതെ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആകെ 191.99 ലക്ഷം ഡോസുകളാണ് വിതരണം ചെയ്യുക. 162.5 ലക്ഷം കൊവിഷീല്‍ഡും 29.49 ലക്ഷം കൊവാക്‌സിനും. സംസ്ഥാനങ്ങളുടെ ഉപയോഗത്തിനനുസരിച്ചാണ് വിതരണം ചെയ്യുകയെന്ന് ജാവദേക്കര്‍ അറിയിച്ചു. മേയ് ഒന്നിനും 15നുമിടയില്‍ 1.7 കോടി ഡോസ് വാക്‌സിനാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതുകൂടാതെ 4.39 കോടി…
ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്നീട് പിന്‍വലിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പകരം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.…