നല്ല ഓർമ്മകൾ ഒരു സുഖമാണ്. മണികണ്ഠൻ പട്ടാമ്പി.

ടെലിവിഷൻ രംഗത്തും, സിനിമാരംഗത്തും ഒരുപോലെ ശോഭിച്ച അതുല്യ കലാകാരനാണ് മണികണ്ഠൻ പട്ടാമ്പി. അച്ഛനുറങ്ങാത്ത വീട്, മാണിക്യക്കല്ല്, ഞാൻ മേരിക്കുട്ടി, താപ്പാന, തുടങ്ങിയ സിനിമകളും അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, ത്രീ കുട്ടീസ് , മഴവിൽ മനോരമ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയായ മറിമായം, തുടങ്ങിയ പരമ്പരകളുടെ യും മണികണ്ഠൻ ശ്രദ്ധേയനാണ്. ഇപ്പോൾ അദ്ദേഹം കുറിച്ച ഒരു കുറിപ്പാണ് വൈറലാകുന്നത് . കുറുപ്പിൻറെ പരിപൂർണ രൂപം ഇങ്ങനെ. നല്ല ഓർമ്മകൾ ഒരു സുഖമാണ്….. അതൊരിയ്ക്കലും മുഷിയാത്ത, സമാനതകളില്ലാത്ത ആസ്വാദ്യതയാണ്. കാറ്റുപോലെ…… പാട്ടു പോലെ…… സുഗന്ധം പോലെ…… കഴിഞ്ഞു പോയതെങ്കിലും, ഇനിയില്ലെന്ന് വരുകിലും ഓർമ്മകളിലൂടെയുള്ള യാത്ര സ്വയം നവീകരിയ്ക്കപ്പെടാനുള്ള മാർഗ്ഗമന്വേഷിയ്ക്കൽ കൂടിയാണ്. വായിയ്ക്കുന്നവരോട്……. കെട്ട കാലത്തിന്റെ മുഷിഞ്ഞിരിപ്പിൽ മനസ്സ് വാടാതിരിയ്ക്കാനുള്ള കേവലം ഒരു വ്യായാമം എന്ന് കണ്ടാൽ മതി. അതിൽ കവിഞ്ഞൊന്നും ഇതിലില്ല. ഞാൻ വരയ്ക്കുന്ന,…

സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ ഇട്ട പോസ്റ്റിലാണ് സൗമ്യയുടെ കാര്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ ഭാഗം ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. പിണറായി വിജയനെന്ന പേരിലുളളസ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലിട്ട പോസ്റ്റിലും സൗമ്യ സന്തോഷിന്റെ കാര്യം പരാമര്‍ശിച്ചിട്ടില്ല. അതേസമയം, ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ തൊടുത്ത റോക്കറ്റ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൗമ്യയോട് മുഖ്യമന്ത്രി കാണിക്കുന്ന വിവേചനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു മലയാളി ആയിട്ടുപോലും സൗമ്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇന്നലെ വൈകിട്ട് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍…

ഭയപ്പെടുത്തി കോവിഡ്! ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, 95 മരണം

കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് 43529 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, 95 മരണം; ആകെ മരണം 6000 കടന്നു

കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…

നേഴ്സ് ദിനത്തിൽ വീണാനായർ കുറിപ്പുമായി രംഗത്ത്. നേഴ്സ് ദിനത്തിൽ സീരിയൽ സിനിമാ താരം വീണ നായർ ഒരു വൈറൽ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്.

നേഴ്സ് ദിനത്തിൽ വീണാനായർ കുറിപ്പുമായി രംഗത്ത്. നേഴ്സ് ദിനത്തിൽ സീരിയൽ സിനിമാ താരം വീണ നായർ ഒരു വൈറൽ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. അക്കാമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, പാഞ്ചാലി ഹൗസ് അടക്കമുള്ള ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ വീണ. നായർ വെൽക്കം ടു സെൻട്രൽ ജയിൽ, ചന്ദ്രേട്ടൻ എവിടെയാ, കോടതി സമക്ഷം ബാലൻ വക്കിൽ, വെള്ളിമൂങ്ങ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയയായി. ബിഗ് ബോസ് താരമായിരുന്ന വീണ ഇപ്പോൾ ബിഗ് ബോസ് താരങ്ങൾ ഒന്നിക്കുന്ന ബോയിങ് ബോയിങ് സീരിസിൽ അഭിനയിച്ചു വരികയാണ്. താരം കുറിച്ച കുറിപ്പ് ഇങ്ങനെ . Happy nursesday….. എന്ടെ ചേട്ടനെ പോലുള്ള ലക്ഷ കണക്കിന് ഭൂമിയിലെ മാലാഖമാർക്ക് എന്ടെ പ്രണാമം .കോവിഡ് തുടങ്ങിയ സമയം മുതൽ ചേട്ടനു കോവിഡ് ഡ്യൂട്ടി ആണ്.ഇതുപോലെ ലക്ഷകണക്കിനു മാലാഖമാർ …….,ജനങളുടെ പ്രാർഥന നിങ്ങൾക്കൊപ്പമുണ്ട് …..ഞാൻ അമ്പാടിയെ…

നിങ്ങള്‍ കാരണം ഞങ്ങള്‍ക്കും കോവിഡ് പകരും; ഡോക്ടര്‍ സഹോദരിമാരെ ലിഫ്റ്റില്‍ കയറുന്നതില്‍ നിന്നും വിലക്കി അയല്‍ക്കാരി; മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് പുറമേ ഇരുവര്‍ക്കും നേരെ വെള്ളമൊഴിച്ചു, സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു

കൊല്‍ക്കത്ത: ( 12.05.2021) നിങ്ങള്‍ കാരണം ഞങ്ങള്‍ക്കും കോവിഡ് പകരുമെന്ന് പറഞ്ഞ് ഡോക്ടര്‍ സഹോദരിമാരെ ലിഫ്റ്റില്‍ കയറുന്നതില്‍ നിന്നും വിലക്കി അയല്‍ക്കാരി. മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് പുറമേ ഇരുവര്‍ക്കും നേരെ വെള്ളമൊഴിക്കുകയും സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തുവെന്നും പരാതി. നഗരത്തിലെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന സഹോദരിമാരും ഡോക്ടര്‍മാരുമായ റിതുപര്‍ണ ബിശ്വാസ്, ദീപാന്‍വിദ ബിശ്വാസ് എന്നിവര്‍ക്കാണ് അപാര്‍ട്‌മെന്റില്‍ ദുരനുഭവമുണ്ടായത്. കോവിഡ് പകരുമെന്ന് പറഞ്ഞാണ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീ ഡോക്ടര്‍മാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഡോക്ടര്‍മാര്‍ അപാര്‍ട് മെന്റിലെ ലിഫ്റ്റില്‍ കയറുന്നതും ഇവര്‍ വിലക്കി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റാണ് ഡോ. റിതുപര്‍ണ ബിശ്വാസ്, സഹോദരിയും കോവിഡ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറുമാണ് ദീപാന്‍വിദ ബിശ്വാസ് .കെട്ടിടത്തിലെ മുകള്‍നിലയിലാണ് ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കയറാനായി പോയപ്പോള്‍ അപാര്‍ട് മെന്റിലെ മറ്റൊരു സ്ത്രീ ഇവരെ തടയുകയായിരുന്നു. നിങ്ങള്‍…

ബലാത്സംഗം ചെയ്ത് കഴുത്ത് മുറിച്ച്‌ കൊപ്പെടുത്തിയ നിലയില്‍; അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ: മുംബൈയില്‍ യുവതിയുടെ മൃതദേഹം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ അഴുക്കുചാലിന് സമീപം കണ്ടെത്തി. മുംബൈയിലെ എംടിഎന്‍എല്‍ ജങ്ഷനിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിന് സമീപത്താണ് കഴുത്ത് മുറിച്ച്‌ കൊന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് മുന്‍പായി യുവതി പീഡനത്തിനിരയായതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ കഴുത്ത് മുറിക്കുകയും സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ലൈംഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരൻ്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സൂപ്പർ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയിൽ ആദിവാസിയായി അഭിനയിച്ച മാരൻ്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോസ് എങ്കിറ ബാസ്കരൻ, ഡിഷൂം, വേട്ടയ്ക്കാരൻ, കെജിഎഫ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ നല്‍കി; ഗ്രാമീണ മേഖലയില്‍ രോഗവ്യാപനം തടയാന്‍ ശ്രദ്ധിക്കണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കൊവിഡ് രോഗവ്യാപനം തടയാന്‍ കേരളം പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയെന്നും വ്യക്തമാക്കി. കൊവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നാണ് ടോസിലിസുമാബ്. 45,000 വയല്‍ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്‌തിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം മരുന്ന് നല്‍കിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അനുബന്ധ ചികിത്സയില്‍പ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബിയുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ചികിത്സയില്‍ വീഴ്‌ച വരാതിരിക്കാനുളള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ടാറ്റ…

കിഴക്കമ്ബലത്ത് സ്ഥിതി ഗുരുതരം; കൊവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്ബലം പഞ്ചായത്തില്‍ കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ഇന്ന് നിയുക്ത എം എല്‍ എ പി വി ശ്രീനിജിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് അഞ്ചിന് വ്യാപാരഭവനിലാണ് യോഗം. ചൊവ്വാഴ്ചവരെ 800 രോഗബാധിതരും 80 മരണങ്ങളും പഞ്ചായത്തിലുണ്ടായി. എന്നാല്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങാന്‍പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. വീട്ടുകാര്‍ക്ക് രോഗം പകരാതിരിക്കാന്‍ തൊഴുത്തില്‍ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച്‌ മരിച്ച മലയിടംതുരുത്ത് മാന്താട്ടില്‍ സാബുവിന്റെ അമ്മ കാളിക്കുട്ടി, ഭാര്യ സിജ, സഹോദരന്‍ ഷാജി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടരവയസ്സുള്ള മകന്‍ സായൂജും ഇവര്‍ക്കൊപ്പമാണ്. ഇവര്‍ വീട്ടില്‍ത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ജനകീയ കൂട്ടായ്മയാണ് നല്‍കുന്നത്. വാര്‍ഡിലെ ആശാവര്‍ക്കര്‍ പഞ്ചായത്ത് പ്രസിഡന്റുതന്നെയാണ്. ഈ വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഒരാഴ്ചമുമ്ബാണ് പഞ്ചായത്തിലെ ചൂരക്കോട് വാര്‍ഡില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ കൊവിഡ്…