അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 നു രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദം ആകുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്‌തേക്കാം. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത പ്രവചിക്കുന്നത്. ‘ടൗട്ടെ’ (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മ്യാന്‍മാര്‍ ആണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഓറഞ്ച് അലര്‍ട്ട് 2021 മെയ്…
Day: May 11, 2021
സംസ്ഥാനത്ത് ചൊവ്വാഴ്ച 37,290 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ചൊവ്വാഴ്ച 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍കോട് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2831, കൊല്ലം 1927, പത്തനംതിട്ട 953, ആലപ്പുഴ 1708, കോട്ടയം 1975, ഇടുക്കി 1164, എറണാകുളം 5200, തൃശൂര്‍ 2161, പാലക്കാട് 3620, മലപ്പുറം 3877, കോഴിക്കോട് 4890, വയനാട് 645, കണ്ണൂര്‍ 1917, കാസര്‍കോട് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,23,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,37,138 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 37,290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
സിനിമാ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; സഹായം തേടി സുഹൃത്തുക്കള്‍
തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. സാന്ത്വനം എന്ന സീരിയലിലെ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. കരള്‍ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. എന്നാല്‍ ഇതിനുള്ള ഭാരിച്ച ചെലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ് കൈലാസ് നാഥിന്റെ കുടുംബം. തമിഴിലും മലയാളത്തിലും കന്നഡത്തിലുമായി ഏതാണ്ട് നൂറ്റി അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൈലാസ് നാഥ്. ഒരു സ്വകാര്യ ചാനലിലെ പരമ്ബരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു കൈലാസ് നാഥ്. ഇതേ പരമ്ബരയിലെ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ സജിന്‍ ആണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. കൈലാസ് നാഥിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടാണ് സജിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്ബറും മറ്റു വിവരങ്ങളും…
ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ മൃതദേഹം ഏറ്റുമാനൂർ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ ഒദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയോടെയാണ് മരണമടഞ്ഞത്. 63 വയസായിരുന്നു. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 മരണം
റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരം. 17 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും വിവരം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിവയ്പിന്റെ ശബ്ദം കേട്ട് കുട്ടികള്‍ സ്‌കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ കുട്ടികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിവെന്നും റിപ്പോര്‍ട്ട്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, കേരളത്തില്‍ 14 മുതല്‍ ശക്തമായ മഴ
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്ത ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മേയ് 13 ന് കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. മേയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മേയ് അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വരും മണിക്കൂറില്‍ കാസര്‍ഗോഡ് കണ്ണൂര്‍, തിരുവനന്തപുരം,…
“കോവിഡ് ഭീകരത”; ബീഹാറിന് പുറമേ യുപിയിലും ഗംഗാനദിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
ഗാസിപൂര്‍: ഇന്നലെ ബീഹാറില്‍ ബക്‌സറില്‍ ഗംഗാനദിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടതിന് പുറമേ ഇന്ന് യുപിയിലും അജ്ഞാത മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വന്നടിയുന്നതായി സൂചനകള്‍ .ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ചൗസ ബ്ളോക്കിലായിരുന്നു ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്ന ഭയത്തില്‍ പ്രദേശവാസികള്‍ അറിയിച്ചതോടെയാണ് വാര്‍ത്തയായത്.ഇന്നും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗാസിപൂര്‍ മജിസ്‌ട്രേറ്റ് എം.പി സിംഗ് അറിയിച്ചിട്ടുണ്ട്. എവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതെന്ന് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകന്‍ കവി കേറ്റ് തായ് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു; മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍
യാങ്കൂണ്‍:മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകനായ കവി കേറ്റ് തായ് (45) തടവില്‍ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെട്ടു. മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണു കൈമാറിയതെന്നു ഭാര്യ പറഞ്ഞു. സംഭവത്തില്‍ മ്യാന്‍മാര്‍ സൈനിക ഭരണകൂടം പ്രതികരിച്ചിട്ടില്ല. ‘അവര്‍ ശിരസ്സിനു നേരെ നിറയൊഴിക്കുന്നു. പക്ഷേ, വിപ്ലവം ഹൃദയങ്ങളിലാണെന്ന് അവര്‍ക്കറിയില്ല’ എന്നെഴുതിയ കേറ്റിനെ കഴിഞ്ഞ ശനിയാഴ്ചയാണു ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഭാര്യയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നുവെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ രാവിലെ ആശുപത്രിയിലെത്താന്‍ പോലീസ് ഭാര്യയോട് ആവശ്യപ്പെട്ടു. ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ മൃതദേഹം മോര്‍ച്ചറിയില്‍നിന്നു ലഭിച്ചെന്നാണു ഭാര്യ ചോ സൂ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
തന്റെ ആരെങ്കിലും ചത്തോ?; ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ; ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചാല്‍ വിവരമറിയും’; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്
തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എഎസ്‌ഐയ്ക്ക് വനിതാ മജിസ്‌ട്രേറ്റിന്റെ ശകാരവര്‍ഷം. ജില്ലയിലെ ഒരു മജിസ്‌ട്രേട്ടിനെയാണ് അതിര്‍ത്തി മേഖലയിലെ എഎസ്‌ഐ ഫോണില്‍ വിളിച്ചത്. എഎസ്‌ഐയെ മജിസ്‌ട്രേട്ട് ശകാരിക്കുന്ന വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്നയാളെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാല്‍ വൈദ്യപരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കണമെന്നാണു നിയമം. ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ ലോട്ടറിക്കാരനെ ഹാജരാക്കാന്‍ എഎസ്‌ഐ മജിസ്‌ട്രേട്ടിനെ വിളിച്ചത്. ഈ സംഭാഷണമാണ് പുറത്തുവന്നത്. സ്‌റ്റേഷനിലെ പൊലീസുകാരനാണ് എന്നു വിനയപൂര്‍വം അറിയിച്ചു കൊണ്ടാണ് എഎസ്‌ഐയുടെ ഫോണ്‍ സംഭാഷണം തുടങ്ങുന്നത്. ‘ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍.. നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..? ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടയ്ക്കു നൂറു തവണ…