സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; 64 മരണങ്ങള്‍ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 %; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണമേറുന്നു; 27,456 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,17,101; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകള്‍ പരിശോധിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ എന്നും മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 41,971 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…

യുഎസ് കൊളോണിയല്‍ പൈപ്പ്​ ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം ; ഇന്ധന വില കൂടി

ന്യൂയോര്‍ക്ക്​: അമേരിക്കയിലെ ഒന്നാം നിര ഇന്ധന പൈപ്പ്​ലൈന്‍ ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്​ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം. ഇതേ തുടര്‍ന്ന് കമ്ബനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു. വെള്ളിയാഴ്ചയാണ്​ കമ്ബനിക്ക്​ നേരെ ആക്രമണം ഉണ്ടായത്​. തുടര്‍ന്ന്​ കമ്ബനിയുടെ സംവിധാനങ്ങള്‍ ഓഫ്​ലൈനാക്കി നിര്‍ത്തിവെച്ചു. ഇതിന് പുറമെ ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്​. ഇതുസംബന്ധിച്ച്‌​ അന്വേഷണം നടത്താന്‍ സ്വകാര്യ സൈബര്‍ സുരക്ഷ സ്ഥാപനത്തെ കമ്ബനി ചുമതലപ്പെടുത്തി. കൂടാതെ മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെട്ടിട്ടുണ്ട്. അതെ സമയം വെള്ളിയാഴ്​ച രാത്രി ന്യൂയോര്‍ക്ക് മെര്‍ക്ക​ന്‍റല്‍ എക്സ്ചേഞ്ചില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട് ​. പെട്രോളിന്​ 0.6 ശതമാനം ഉയര്‍ന്ന് ഒരു ഗ്യാലന് 2.1269 ഡോളറിലെത്തി. ഡീസലിന്​ 1.1 ശതമാനം ഉയര്‍ന്ന് 2.0106 ഡോളറിലെത്തി. പൈപ്പ്​ലൈനുകള്‍ എത്രകാലം അടച്ചിടും എന്നതിന്​ അനുസരിച്ച്‌​ വിലയില്‍ ഇനിയും മാറ്റം വന്നേക്കാം . യുഎസിലെ ഗള്‍ഫ് തീരത്തെ…

തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

തിരുവനന്തപുരം റീജേണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു. ഇന്ന് ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഓക്‌സിജന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ ഭരണകൂടം സജ്ജമാക്കിയ ഓക്‌സിജന്‍ വാര്‍ റൂമിലും ആര്‍സിസി ഡയറക്ടര്‍ കത്ത് നല്‍കി. നേരത്തെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നു. ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി: ചെറിയ പാക്കറ്റില്‍…

ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി: ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച്‌ കഴിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. 110 രോഗികളിലായി രണ്ടാം ഘട്ട പരീക്ഷണവും ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും…

കേരളത്തിന് 1,84,070 ഡോസ് വാക്സീന്‍ കൂടി അനുവദിച്ച്‌ കേന്ദ്രം

ദില്ലി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍1,84,070 ഡോസ് വാക്സീന്‍ കൂടി അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സീന്‍ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്സീന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്സീന്‍ വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇനിയും 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്സീന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

43 വർഷം മുമ്പ് മാധവിക്കുട്ടി എഴുതിയ നോവൽ ആണ് മാനസി. വായന വിശേഷങ്ങൾ പങ്കുവെച്ച് കിഷോർ സത്യ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ കിഷോർ സത്യ. ടെലിവിഷൻ സീരിയലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം ഇപ്പോൾ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഉദാഹരണം സുജാത എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ലോക്ഡോൺ സമയത്ത് വായന വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത് ഇങ്ങനെ. 43 വർഷം മുമ്പ് മാധവിക്കുട്ടി എഴുതിയ നോവൽ ആണ് മാനസി. പക്ഷെ ഈ കഥയും കഥാപാത്രങ്ങളും കാലത്തിനു മുകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു. രാഷ്ട്രീയവും അതിന്റെ അവിഭാജ്യ ഘടകങ്ങളായ അധികാരവും, അഴിമതിയും, ലൈംഗികതയും എല്ലാം ഇന്നും രാഷ്ട്രീയത്തിൽ മാറ്റമില്ലാതെ തുടരുന്നു….. മാനസിയും,വിജയ് രാജേയും, പ്രധാനമന്ത്രിയുമെല്ലാം ചീരഞ്ജീവികളായി ഇന്നും വാഴുന്നു…. മാനസിയുടെ ഭർത്താവ് മിത്രയും മകൾ സുപർണയുടെ കാമുകൾ സൈറസുമെല്ലാം അന്യം ന്നിന്നുപോകുന്ന ഗണത്തിൽ പെടുന്നവർ മാത്രം.. അന്നും ഇന്നും….. ഭരണകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അയൽരാജ്യവുമായി…

ഒരു സംവിധായികയുടെ അതിജീവനത്തിന്റെ കഥ; ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നു

നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത സിനിമ ‘സിദ്ധാർത്ഥൻ എന്ന ഞാൻ’  മൂന്ന് ഒടിടി പ്ലാറ്റ്ഫോമികളിലൂടെ എത്തുന്നു. തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഈ മാസം 13 പെരുനാൾ ദിനം റിലീസ് ചെയ്യും. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിലിന്റെ മരണശേഷം  അദ്ദേഹത്തിന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ. ചിത്രത്തിന്‍റെ തിരക്കഥ നന്ദകുമാർ കാവിലിന്‍റേതാണ്. അത് സിനിമയായി കാണാനുള്ള ആ​ഗ്രഹത്തിലാണ് ആശ പ്രഭ സംവിധായികയുടെ വേഷം അണിഞ്ഞത്. സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടെങ്കിലും വീട്ടുകാരുടേയും സുഹൃത്തുകളുടേയും പിന്തുണയോടെ സിനിമ പൂർത്തിയാകുകയായിരുന്നു. 2019 മെയ് 17ന് തീയേറ്ററുകളിലെത്തിയെങ്കിലും സിനിമ കാണികളിലേയ്ക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് കൊവിഡ്…

കേസ്​ പിന്‍വലിച്ചു, ഇത് രണ്ട്​ വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരം മാത്രമായിരുന്നു;ശ്രീകുമാർ മേനോൻ

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ശ്രീവത്സം ഗ്രൂപ്പ്​ എന്ന വ്യവസായ ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഇന്നലെ രാത്രിയായിരുന്നു ശ്രീകുമാറിനെ ആലപ്പുഴ ​പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.എന്നാല്‍, ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരം മാത്രമായിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച്‌ കേസ് പിന്‍വലിച്ചെന്നും പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്​പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ കാമ്പയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു. കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നത്തിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. കൊവിഡ് പ്രതിസന്ധി കരണമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന്…