സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍…
Day: May 4, 2021
സൂരജ് പാലക്കാരൻ്റെ വാഹനം ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽ പെട്ടു. ഭീഷണികൾ സത്യമാവുകയാണോ?
ട്രൂ ടിവിയുടെ അമരക്കാരനും, മുഖം നോക്കാതെ സത്യങ്ങൾ വിളിച്ച് പറഞ്ഞ് മാധ്യമ രംഗത്തെ വേറിട്ട മുഖമായ സൂരജ് പാലക്കാരൻ്റെ വണ്ടി ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു.താൻ ചെയ്യുന്ന വാർത്തകളിലെ സത്യസന്ധത അദ്ദേഹത്തിന് ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്,. പാവപ്പെട്ടൻ്റെ ശബ്ദമായി സമൂഹത്തിൽ നിൽക്കുമ്പോൾ വ്യക്തിപരമായ ആക്ഷേപവും, വ്യക്ത്യഹത്യയും, ഭീഷണികളും തൻ്റെ മാധ്യമ പ്രവർത്തക ജീവിതത്തിൽ അദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അദ്ദേഹം തൻ്റെ ജീവിതത്തിൽ നേരിടുന്നത് വിചിത്രമായ സംഭവങ്ങൾ ആണ്. സ്വന്തം വാഹനത്തിൽ രാത്രി തനിച്ച് യാത്ര ചെയ്തിരുന്ന സൂരജ് പാലക്കാരൻ്റെ വണ്ടിയുടെ എതിരെ വന്ന ടിപ്പർ ലോറി സ്വന്തം വാഹനത്തിലേയ്ക്ക് ഇടിച്ച് കയറാൻ വരുന്നത് കണ്ട പാലക്കാരൻ വണ്ടി വെട്ടിച്ച്മാറ്റുകയും വലിയ അപകടത്തിൽ പെടുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനം പൂർണ്ണമായി തകർന്നു. എയർ ബാഗുകൾ വർക്ക് ചെയ്തത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും…
മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് ഫിറോസ് കുന്നുംപറമ്ബില്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്ബില്‍. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തില്‍ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടത് മുന്നണി പ്രാധാന്യം നല്‍കി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് പറഞ്ഞു. തവനൂരില്‍ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തില്‍ മാത്രമാണ് ജലീല്‍ ജയിച്ചുകയറിയതെന്നും ഫിറോസ് പറഞ്ഞു. തവനൂര്‍ യുഡിഎഫ് എഴുതിത്തളളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണ് തവനൂരില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം വോട്ട് യുഡിഎഫിന് വിറ്റു: പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്
ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം വോട്ട് യുഡിഎഫിന് വിറ്റു: പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്: ഈ ശ്രീധരന്‍ ജയിക്കുന്നതിനെക്കാള്‍ നല്ലത് ഷാഫി പറമ്ബിലാണെന്ന് എകെ ബാലന്‍ പരസ്യമായി പറഞ്ഞതോടെ വോട്ട് കച്ചവടം പകല്‍ പോലെ വ്യക്തമായി; ബേപ്പൂരില്‍ മരുമകനും കല്‍പ്പറ്റയില്‍ സിദ്ദിഖും ജയിച്ചത് മുസ്ലീം വോട്ടുകൊണ്ട്; ജയിച്ചത് അവര്‍ തീരുമാനിച്ചവര്‍ മാത്രം; കെ സുരേന്ദ്രന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടമെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം വോട്ട് യുഡിഎഫിന് വിറ്റതായും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്. ഈ ശ്രീധരന്‍ ജയിക്കുന്നതിനെക്കാള്‍ നല്ലത് ഷാഫി പറമ്ബിലാണെന്ന് എകെ ബാലന്‍ പരസ്യമായി പറഞ്ഞതോടെ വോട്ട് കച്ചവടം പകല്‍ പോലെ വ്യക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞുഞ്ചേശ്വരത്ത് പതിനായിരത്തിലധികം വോട്ട് വര്‍ധനയാണ് ഉണ്ടായത്. അവിടെ എല്‍ഡിഎഫിന് മൂന്ന് ശതമാനം വോട്ട് കുറവാണ് ഉണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടപ്പില്‍ എട്ട് ശതമാനം വോട്ടാണ് കുറവുണ്ടായത്. ഇത് കോണ്‍ഗ്രസിന് വിറ്റതാണോ എന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമ്ബോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം മുസ്ലീം സംഘടനകള്‍ തീരുമാനിക്കുന്നവര്‍ മാത്രമെ വിജയിക്കുകയുള്ളു…
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്; വന്‍ നഗരങ്ങളില്‍ പതിക്കാന്‍ സാധ്യത
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥന്‍ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞനാണ് ജൊനാഥന്‍ മക്‌ഡോവല്‍. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിംഗ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ റോക്കറ്റ് വീഴാനിടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 21000 കിലോഗ്രാമാണ് ലോങ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റിന്റെ ഭാരം. 100 അടി നീളവും 16 അടി വീതിയുമാണ് റോക്കറ്റിനുള്ളത്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തുന്നതിന് മുന്‍പ് തന്നെ കത്തി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നിലവിലെ സഞ്ചാര പാതവെച്ച് റോക്കറ്റ് ഭൂമിയില്‍ പതിക്കാനിടയുള്ള പ്രദേശങ്ങളെ കുറിച്ച് ജൊനാഥന്‍ മക്‌ഡോവല്‍ വ്യക്തമാക്കുന്നു. വടക്ക് പരമാവധി…
അരങ്ങില്‍ നിന്നും മത്സരത്തിനിറങ്ങിയ താരങ്ങളും വിജയപരാജയങ്ങളും
കേരളം തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടിലാണ്. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ജനവിധി പുറത്തുവന്നു. കേരളം ഇത്തവണയും ചുവപ്പിനോട് കൂറ് പുലര്‍ത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഇത്തവണ ചലച്ചിത്രരംഗത്ത് നിന്നും മത്സരിക്കാനിറങ്ങിയ താരങ്ങളും ഏറെയാണ്. എം മുകേഷ്, കെ ബി ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, വീണ എസ് നായര്‍, മാണി സി കാപ്പന്‍ എന്നിവരാണ് ചലച്ചിത്ര രംഗത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ താരങ്ങള്‍. അറിയാം താരങ്ങളുടെ ജയപരാജയ വിവരങ്ങള്‍ കെ ബി ഗണേഷ് കുമാര്‍- കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജിതിന്‍ ദേവിനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് കെ ബി…
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവില കൂടി; വര്‍ധനവ് 18 ദിവസത്തിന് ശേഷം
18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതിന് പിന്നാലെയാണ് വില വര്‍ധനവ്. ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. അവസാനമായി വില കൂടിയത് ഏപ്രില്‍ 15നായിരുന്നു. തെരഞ്ഞെടുപ്പും ഇന്ധനവിലക്കയറ്റം നിര്‍ത്തിയതും തമ്മില്‍ ബന്ധമില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന് കീഴിലുള്ള എണ്ണക്കമ്പനികളില്‍ അടക്കം വില വ്യത്യാസമെന്നാണ് സര്‍ക്കാര്‍ വാദം. പുതിയ വില വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 55 പൈസയായി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 90നും 96നും ഇടയിലാണ് ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 90…
2 വയസുകാരനായ മകനെ 18 ലക്ഷത്തിന് വിറ്റ് രണ്ടാം ഭാര്യക്കൊപ്പം വിനോദയാത്ര; പിതാവ് അറസ്റ്റില്‍
ബെയ്ജിങ്: ( 04.05.2021) ചൈനയിലെ ഷീജിയാങ്ങില്‍ രണ്ടുവയസുകാരനായ മകനെ 18 ലക്ഷത്തിന് വിറ്റ് രണ്ടാം ഭാര്യക്കൊപ്പം വിനോദയാത്ര നടത്തിയ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ് ഷി ഏറ്റെടുത്ത് സംരക്ഷിക്കാനായി തന്റെ സഹോദരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കുഞ്ഞിനെ കൂട്ടികൊണ്ടുപോയി വിറ്റത്. കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി കുഞ്ഞിന്റെ പിതാവ് ഷി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനുപുറമെ മറ്റൊരു നഗരത്തില്‍ ജോലി ആവശ്യവുമായി പോകണമെന്നതിനാല്‍ ഷി സഹോദരന്‍ ലിന്നിന് കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചു. എന്നാല്‍, കഴിഞ്ഞമാസം കുഞ്ഞിന്റെ അമ്മക്ക് കാണണമെന്ന് പറഞ്ഞ് ഷി ലിന്നിന്റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് ഇയാള്‍ കുഞ്ഞിനെ 1,58,000 യുവാനിന് (18 ലക്ഷം) വിറ്റതായി പൊലീസ്…
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും പൊതു ഗതാഗതം അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര രാത്രി കാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും , രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സര്‍വ്വീസുകള്‍…
പി.സി.ജോര്‍ജ് സാറിനോട് ക്ഷമ ചോദിക്കുന്നു; പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; വധഭീഷണി മുഴക്കിയ അമീന്‍ മാപ്പുമായി രംഗത്ത് (വീഡിയോ)
പൂഞ്ഞാര്‍: പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്തി. പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു. ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നു, നേരത്തേ, ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിന് മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും പിസി പറഞ്ഞിരുന്നു. വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച് തട്ടിക്കളയും. കൊന്നുകളയും…