വാഷിങ്ടണ്‍: ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഡോ.അന്തോണി ഫൗചി. ‘ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടില്ല. എന്നാല്‍, ദുരിതരോഗ സമയത്ത് വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ നിര്‍ണായകമായ ചില ഇടത്തരം-ദീര്‍ഘ നടപടികള്‍ കൈക്കൊള്ളുന്നത് ഒരു പുതിയ ജാലകം തുറക്കും’ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫൗചി പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്നമായിത്തീരും. താന്‍ ഒരു രാഷ്ട്രീയ വ്യക്തി അല്ല. പൊതുജനാരോഗ്യ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ സിഎന്‍എന്നില്‍ ഒരു ക്ലിപ്പ് കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്ബോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒരുകൂട്ടം പ്രതിസന്ധിയെ ഇന്ത്യ ഒന്നിച്ച് നേരിടാന്‍ തയ്യാറാകുമോ എന്നറിയില്ല. തെരുവില്‍ അമ്മമാരും പിതാക്കന്‍മാരും സഹോദരങ്ങളും ഓക്സിജന് വേണ്ടി…
Day: May 1, 2021
മലപ്പുറത്ത് പൊലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കുഴിയില്‍ വീണു മരിച്ചു; രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ 45കാരനാണ് മരിച്ചത്
മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് പൊലീസിനെകണ്ടു ഭയന്നോടിയ യുവാവ് കുഴിയില്‍ വീണു മരിച്ചു. രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാല്‍പറമ്ബന്‍ അലവിയുടെ മകന്‍ വി.പി അഷ്‌റഫ് (45) കുഴിയില്‍ വീണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപെട്ടത്. വീണ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ് : പാത്തു. ഭാര്യ : എ. കെ. ഹാജറ. മക്കള്‍ : ഷഹാന ഷെറിന്‍, ഷഫീല നസ്രീന്‍, ഷഹനാദ്, ഷാനിദ്, മരുമകന്‍ : ഫാരിസ്. സഹോദരങ്ങള്‍ : അബ്ദുല്‍ റഷീദ്, സിദ്ധീഖ്, ബഷീര്‍, അസീസ്, ഇസ്മായില്‍,ഷാഫി, റിയാസ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് അച്ഛനമ്ബലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും
ഫലം പുറത്തുവരാനിരിക്കേ ശാസ്താവിന്റെ ചിത്രം എഫ്ബി പ്രൊഫൈല്‍ ആക്കി ചാണ്ടി ഉമ്മന്‍; പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍
പുതുപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരാനിരിക്കേ ശബരിമല ശാസ്താവിന്റെ ചിത്രം എഫ്ബിയില്‍ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് ശബരിമല വിശ്വാസ സംരക്ഷണമെന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഉമ്മന്‍ചാണ്ടിയാണ് ആദ്യം ശബരിമല വിഷയം പ്രതിപാദിച്ചത്. അത് മറ്റ്്് സ്ഥാനാര്‍ത്ഥികളും ഏറ്റെടുത്തു. അതിനു പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശാസ്താവിന്റേതാക്കി മാറ്റിയത്. ചാണ്ടി ഉമ്മന്റെ കവര്‍ഫോട്ടോയും ശബരിമലയാണ്. അതേസമയം തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും അടുത്തപ്പോള്‍ വിശ്വാസ സംരക്ഷണത്തെ കൂട്ടുപിടിച്ചെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ചാണ്ടി ഉമ്മനെതിരെ പരിഹാസവും ഉയരുന്നുണ്ട്. ആദ്യം മുസ്ലിങ്ങളെ സുഖിപ്പിച്ചു, ഇപ്പോള്‍ ഹിന്ദുക്കളെ, ഇനി ക്രിസ്ത്യാനികളെ ആകും. ചിലര്‍ ഉണ്ട് പരീക്ഷയുടെ റിസല്‍ട്ട് വരുമ്ബോള്‍ മാത്രം ദൈവത്തെ വിളിക്കുന്നവര്‍ അതാണ് ഇത്. എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.
നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി
നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധ ഭീഷണി. ഫോണിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റിന്റെ പേരിലാണ് ഭീഷണി. മൊബൈല്‍ ഓണ്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സന്തോഷ് കീഴാറ്റൂര്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി. നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് താഴെ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത്- എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.
അതല്ലേ ഇത്, അതല്ലേ ഇതുമായി അനീഷ് രവി
അതല്ലേ ഇതുമായി അനീഷ് രവി . മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിനിമാ, സീരിയൽ ,താരം ആണ് അനീഷ് രവി. ബലിക്കാക്കകൾ എന്ന ഹസ്വ ചിത്രത്തിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ശ്രീനാരായണഗുരുദേവൻ, മനസ്സറിയാതെ ,മോഹനം, സതി ലീലാവതി, കാര്യംനിസ്സാരം, എൻറെ പെണ്ണ് ,മൂന്ന് പെണ്ണുങ്ങൾ, തുടങ്ങിയ സീരിയലുകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , തുടങ്ങിയ സിനിമയിലൂടെയും ജനമനസ്സുകൾ കീഴടക്കി. ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അതല്ലേ ഇത് എന്ന പുതിയൊരു ആക്ഷേപഹാസ്യ പരമ്പരയുമായി എത്തുകയാണ് അനീഷ്. അനീഷ് രവി ബ്ലോഗ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് പുറത്തു വരാൻ പോകുന്നത്. ശുദ്ധ ആക്ഷേപഹാസ്യം മേമ്പൊടിയായി ചേർത്തുള്ള പരിപാടിയാണ് ഇത്. അനീഷ് രവിക്ക് ഒപ്പം ഇതിൽ അണിനിരക്കുന്നത് ഡിങ്കൻ ഷിബു, ബിജു, ശില്പ ,തനൂജ ,തുടങ്ങിയ…
2.4 ലക്ഷം കോവാക്സിന്‍ ശേഖരമുള്ള ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഭോപ്പാല്‍: രാജ്യത്ത് വാക്സിന്‍ ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്ബോള്‍ 2.4 ലക്ഷം ഡോസ് കോവിഡ് വാക്സിനുമായി മധ്യപ്രദേശില്‍ ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോവാക്സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ് ട്രക്കിലുണ്ടായിരുന്നത്. റോഡരികത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവറെ സമീപത്തൊന്നും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വാക്സിന്റെ ശേഖരം കണ്ടെത്തിയത്. ഏകദേശം എട്ട് കോടി രൂപ വില വരുന്ന വാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്സിന്‍ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതെ സമയം ഉപേക്ഷിക്കപ്പെട്ട ട്രക്കിന്റെ ഡ്രൈവറേയും ക്ലീനറേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു .
ഇനിയെങ്കിലും മലയാള കവിതയുടെ തിരുനെറ്റിയിൽ കാർക്കിച്ചു തുപ്പരുത്. കടുത്ത വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ.
ഇനിയെങ്കിലും മലയാള കവിതയുടെ തിരുനെറ്റിയിൽ കാർക്കിച്ചു തുപ്പരുത്. കടുത്ത വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ ,മാധ്യമ പ്രവർത്തകൻ, തുടങ്ങിയ എല്ലാ മേഖലയിലും തൻറെ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ജോൺ ഡിറ്റോ. സഹപാഠി 1975 എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത് ജോൺ ഡിറ്റോ ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ തൻറെ അഭിപ്രായങ്ങൾ തുറന്നെഴുതാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. ഇപ്പോൾ താൻ വായിച്ച ഒരു പുസ്തകത്തെ രൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെ ആയിരുന്നു ജോൺ ഡിറ്റോ വിമർശനമുന്നയിച്ചത്. കുറുപ്പിനെ പൂർണ്ണരൂപം. പല കവികളും കവയിത്രികളും എനിക്ക് കവിതാ സമാഹാരങ്ങൾ അയച്ചു തരാറുണ്ട്. അതെല്ലാം വിശദമായി വായിക്കാറുമുണ്ട്. സത്യസന്ധമായി അഭിപ്രായം തുറന്നു പറയാറുമുണ്ട്. അങ്ങനെയാണ് രണ്ടാഴ്ച്ച മുമ്പ് അവതാരകയും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയും പിന്നണി ഗായികയും ആയ കലാദേവി വി.എസ്.ന്റെ “കാവ്യകല്ലോലിനി ” എന്ന കവിതാ സമാഹാരം…
72 മുതല്‍ 80 വരെ സീറ്റുകള്‍ യു.ഡി.എഫിന്; എല്‍.ഡി.എഫിന് തുടര്‍ഭരണമില്ലെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: ഇടത് മുന്നണിക്ക് തുടര്‍ഭരണം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സി.പി.എമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തില്‍ നിന്ന് ഒഴുകി പോയ വോട്ടുകളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി അമിത വിശ്വാസം പ്രകടപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. 72 മുതല്‍ 80 സീറ്റുകള്‍ വരെ യു.ഡി.എഫിന് ലഭിക്കും. തെക്ക്, വടക്ക്, മധ്യ മേഖലകളില്‍ മികച്ച വിജയം യു.ഡി.എഫിനുണ്ടാകും. നേമത്ത് യു.ഡി.എഫിന് വിജയ സാധ്യതയുണ്ട്. 5000ല്‍ കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ പറഞ്ഞു. ഇടത് സര്‍ക്കാറിനെതിരായ ജനവികാരം ശക്തമായിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും വോട്ടുകള്‍ പോയ കാര്യം അവര്‍ക്ക് അറിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തുള്ള സര്‍വേകള്‍ യു.ഡി.എഫിന് എതിരായിരുന്നു. ഇപ്പോഴത്തെ സര്‍വേകളെയും ആ രീതിയിലേ കാണുന്നുള്ളൂവെന്ന് മുരളീധരന്‍ വ്യക്തമാക്കി.
ഫലപ്രഖ്യാപനത്തിന് പുറത്തിറങ്ങിയാല്‍ “പണി പാളും’ ; നിയമലംഘകര്‍ക്ക് തടവും പിഴയും
കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്റെ പരിധിയില്‍ ഉള്‍പ്പെടും. താഴെത്തട്ടുമുതല്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കത്തു നല്‍കും. മനുഷ്യാവകാശ കമ്മിഷന്, ആരോഗ്യ വകുപ്പ്, സംസ്ഥാന പോലീസ് എന്നീ വകുപ്പുകളുടെ നിര്‍ദേശത്തോടെയുള്ള കത്താണിത്. ഡ്രോണ്‍ കാമറ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പോലീസ് പരിശോധനക്ക് എറണാകുളം സിറ്റിയിലും റൂറലിലുമായി 5000ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സേനയുടെ പരിശോധനയും ഉണ്ടാകും. കൂട്ടം…
കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും -പി.സി. ജോര്‍ജ്
കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറില്‍ അമ്ബതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താന്‍ വിജയിക്കുമെന്നും അദ്ദേഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്ബുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം…