ഡല്‍ഹി: ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതിയും കൂടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്ബനികളുമായും ചില സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതേസമയം, ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടരുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.
Day: March 2, 2021
തൃശ്ശൂരില്‍ അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയില്‍
തൃശൂര്‍ : ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഈ സമയം സമയം വീട്ടില്‍ മറ്റാരും ആരും ഉണ്ടായിരുന്നില്ല. ജിഷയുടെ ഭര്‍ത്താവ് പേരകം സ്വദേശി പെരിങ്ങാട് വീട്ടില്‍ അരുണ്‍ലാല്‍ ഗള്‍ഫിലാണ്. ഇയാളുടെ ഗള്‍ഫിലുള്ള സഹോദരന് ദിവസങ്ങള്‍ക്കുമുമ്ബ് നാട്ടിലെത്തിയപ്പോള്‍ ക്വാറന്റീനില്‍ കഴിയേണ്ടതിനാലാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. രണ്ടുവര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ചാവക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടത്തും.
വീണ്ടും വിവാദ നടപടികളുമായി ഡിസിപി ഐശ്വര്യ ഡോങ്‌റെ; സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് കൈയ്യടി നേടിയ സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി : കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരരണക്കാരണക്കാര്‍ക്കായി ടീ വെന്‍ഡിങ് മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ആരോപിച്ച് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടേതാണ് വിവാദ നടപടി. സിവില്‍ പോലീസ് ഓഫീസര്‍ സി.പി. രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ പരാതി നല്‍കാനും മറ്റുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അന്ന് ഉച്ചയോടെ തന്നെ സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സ്വന്തം പണവും സഹപ്രവര്‍ത്തകരില്‍ നിന്നും പിരിച്ചുമാണ് രഘു ടീ വൈന്‍ഡിഹ് മെഷിന്‍ സ്റ്റേഷനില്‍…
ഷാഫിക്കെതിരെ മത്സരിക്കാന്‍ മുന്‍ ഡിസിസി അധ്യക്ഷന്‍; സിപിഎം തുണച്ചേക്കും
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ പോര്. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കും. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താന്‍ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. 25 വര്‍ഷം പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം ആലത്തൂരില്‍ നിന്ന് എം എല്‍ എ ആയിട്ടുമുണ്ട്. ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാന്‍ തന്നെ സി പി എം സമീപിച്ചു എന്ന…