പള്ളിവാസല്‍: ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകള്‍ കണ്ടത്. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്ബില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്. രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന നിഗമനത്തില്‍…
Month: February 2021
സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് ഇ.ഡിയും
ആലപ്പുഴ: മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത്. പൊലീസില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ ലോക്കല്‍ പൊലീസിന് പുറമെ കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്ബത്തിക വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുക.അതിനിടെ, കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്‌റ്റേഷനിലെത്തി സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. യുവതി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്.നിരവധി തവണ യുവതി സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണ്ണം കടത്തിയെന്ന് യുവതി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. അവസാന തവണ യുവതിയുടെ കയ്യില്‍ ഒന്നര കിലോ സ്വര്‍ണ്ണമാണ് കള്ളക്കടത്ത് സംഘം കൊടുത്തു വിട്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. സ്വര്‍ണമോ പകരം പണമോ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ സംഘം…
മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ട്രോളറുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നു; കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയമില്ലെന്ന് രാഹുല്‍ഗാന്ധി
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌ങ്ങള്‍ മനസിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാര്‍ക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് വാടിയില്‍ മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. അവര്‍ കടലിനോട് പോരാടുന്നു, സ്വന്തം വലകള്‍ വാങ്ങുന്നു, എന്നാല്‍ ലാഭം കിട്ടുന്നത് മറ്റാര്‍ക്കോ ആണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളര്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സര്‍ക്കാര്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പലപ്പോഴും മത്സ്യം കഴിക്കുമ്ബോള്‍ അതിനുപിറകിലുളള കഠിനാധ്വാനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്നാലിപ്പോള്‍ തനിക്കത് മനസിലാകുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്തുചെയ്യുന്നോ അതിനെ ആരാധിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികളോടായി…
ശബരിമല പ്രക്ഷോഭക്കേസുകൾ പിൻവലിക്കും; തീരുമാനവുമായി മന്ത്രിസഭ
തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശന വിഷയത്തിലും, പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ വിശ്വാസികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകൾ കാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു