2021ന് മുന്‍പ് കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ വാക്‌സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്ബ് കോവിഡ് വാക്‌സിന്‍ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിര്‍ണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്‌.ഒ അറിയിച്ചു.

വിവേചനമില്ലാതെ തുല്യമായി വാക്‌സിന്‍ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരി​ഗണന നല്‍കേണ്ടത്. ആ​ഗോളതലത്തില്‍ പ്രതിദിന വ്യാപന നിരക്ക് റെക്കോര്‍ഡിലെത്തുകയാണെന്നും മൈക്ക് റയാന്‍ ഓര്‍മിപ്പിച്ചു.
പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ വാക്സിന്‍ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ വേണ്ടി മാത്രമല്ല, വാക്‌സിന്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.

റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം.

Related posts

Leave a Comment