ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതര്‍ 94 ലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വാക്സിന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സന്ദര്‍ശിക്കുന്നു

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു. കോവിഡ് വാക്സിന്‍ നിര്‍മ്മാണം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിന്‍ വികസനം വിലയിരുത്തി. രാജ്യത്ത് ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേര്‍ കൂടി മരിച്ചതോടെ ആകെ രോ​ഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,36,200 ആയി. 87,59,969 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ്‌ കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നുമുതല്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഒന്നുമുതല്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍, കേരളം, മാഹി, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിന്‍റെ തെക്കന്‍ തീരം, എന്നിവിടങ്ങളില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും വ്യാപകമായ മഴയുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍ എന്നിവിടങ്ങളില്‍ ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്ക് എതിരെ കൊലപാതക ശ്രമത്തിനു കേസെടുത്ത് പോലീസ്

അംബാല: ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്ക് എതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് ഹരിയാന പോലീസ് എത്തിയിരിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് ഹരിയാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ അംബാലയില്‍ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടാന്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ പോലീസ് ബാരിക്കേഡുകള്‍ നശിപ്പിക്കുകയുണ്ടായി. ഹരിയാനയിലെ ഒന്നിലധികം പോലീസ് സ്റ്റേഷനകളില്‍ കര്‍ഷകര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരാണ് അതിക്രമിച്ചു കടന്നതെന്നും പൊലീസ്…

രവീന്ദ്രനെ കൈവിട്ട് സി.പി.എം; ചോദ്യം ചെയ്യാന്‍ ‘അനുമതി’, അവധി നല്‍കി ഒഴിവാക്കാന്‍ തീരുമാനം?

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച്‌ സി പി എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു അതൃപ്തി. ചോദ്യം ചെയ്യലിനു വൈകുന്നത് തെറ്റായ വ്യാഖ്യാനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ യോഗത്തില്‍ വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് വിഷയത്തില്‍ സി പി എമ്മും സ്വീകരിച്ചിരിക്കുന്നത്. രവീന്ദ്രനെ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കുമെന്നാണ് സൂചന. അവധി നല്‍കി ഒഴിവാക്കാനാണ് ചരടുവലി നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന രണ്ടാം വട്ട നോട്ടീസും ലഭിച്ചതിനു ശേഷം കോവിഡാനന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്നലെയാണ്…

സോളാര്‍ കേസ്; പരാതിക്കാരി തന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാന്‍

കൊച്ചി: സോളര്‍ കേസ് പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ സ്ത്രീ തന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതില്‍ മനോജിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാനെ ചെറുപ്പത്തില്‍ കണ്ടിട്ടേയുള്ളുവെന്നും സംസാരിച്ചിട്ടില്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞിരുന്നത്. സോളര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനും പി.എയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ് രംഗത്തെത്തിയിരുന്നു. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ സിപിഎം നേതാവ് സജി ചെറിയാന്‍ ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു.

സംവിധായകനും നടന്‍ ബാലയുടെ പിതാവുമായ ഡോ. ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാര്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ.കെ വേലന്‍റെ മകള്‍ ചെന്താമരയാണ് ഭാര്യ. നടന്‍ ബാലയും തമിഴിലെ പ്രശസ്ത സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത് ശാസ്ത്രജ്ഞയാണ്. പിതാവിന്‍റെ മരണവാര്‍ത്ത ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈ വിരുഗമ്ബാക്കത്താണ് ജയകുമാര്‍ താമസിച്ചിരുന്നത്. സിനിമാമേഖലയിലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂെട ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച്‌ മിനിറ്റുകള്‍ക്ക് മുന്‍പ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്‍റെ ആരോഗ്യത്തെക്കുറിച്ച്‌ അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു’, അച്ഛന്‍റെ ചിത്രത്തിനൊപ്പം ബാല ഫേസ്ബുക്കില്‍…

സത്യം ഒരുനാള്‍ പുറത്ത് വരും; ആര്‍ക്കെതിരേയും പ്രതികാരത്തിനില്ല- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം | തനിക്കെതിരെ സരിത എസ് നായര്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന മുന്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തതില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം എന്നായാലും പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്ബോള്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. സോളാറില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ദുഃഖിച്ചിട്ടില്ല. ഇതിനാല്‍ ഇപ്പോള്‍ സത്യം പുറത്തുവരുമ്ബോള്‍ സന്തോഷിക്കുന്നുമില്ല. താനൊരു ദൈവ വിശ്വാസിയാണ്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു. ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയാത്ത കാര്യത്തെക്കുറിച്ച്‌ മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. സോളാറില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം തനിക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്: ഇപ്പോൾ വേണ്ടായിരുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്‌ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് റെയ്‌ഡ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. “അമ്ബത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്‌എഫ്‌ഇ. ഏത് നിയമമനുസരിച്ചാണ് കെഎസ്‌എഫ്‌ഇയില്‍ വരുന്ന പണമെല്ലാം ട്രഷറിയില്‍ അടയ്‌ക്കണമെന്ന് പറയുന്നത് ? ഏതാളുടെ വട്ടാണ് റെയ്‌ഡിന് കാരണമെന്ന് എനിക്കറിയില്ല. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ല. നിയമം വ്യാഖ്യാനിക്കാന്‍ ഇവിടെ നിയമവകുപ്പുണ്ട്. ന്യായമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വിജിലന്‍സിന് അന്വേഷിക്കാം,” ധനമന്ത്രി പറഞ്ഞു. വിജിലന്‍സ് റെയ്‌ഡില്‍ ധനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെയൊരു റെയ്‌ഡ് ഇപ്പോള്‍ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കെഎസ്‌എഫ്‌ഇ ഓഫിസുകളില്‍ ഇന്നു രാവിലെയാണ് റെയ്‌ഡ് നടന്നത്. വിജിലന്‍സ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തലിലുണ്ട്. ചിട്ടികളില്‍…

വൈസ് പ്രിന്‍സിപ്പല്‍ നിയമന വിവാദം: തൃശൂര്‍ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ആര്‍ പി ജയദേവന്റെ രാജി സ്വീകരിച്ചു

തൃശൂര്‍ | കേരള വര്‍മ കോളജ് പ്രിന്‍സിപ്പലായിരിക്കെ പ്രഫസര്‍ എ പി ജയദേവന്‍ സമര്‍പ്പിച്ച രാജി അപേക്ഷ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പ്രഫസര്‍ ആര്‍ ബിന്ദുവിന് പകരം ചുമതലയും നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് എ പി.ജയദേവന്‍ രാജി സമര്‍പ്പിച്ചത്. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍ ബിന്ദുവിനെ നിയമിച്ചതെന്നും തന്റെ അധികാരങ്ങള്‍ കവര്‍ന്നെടുത്തെന്നുമാണ് ആക്ഷേപം. അതേ സമയം ബിന്ദുവിന്റെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു

നെയ്യാര്‍ഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എഎസ്‌ഐയ്ക്ക് സംഭവത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എഎസ്‌ഐ യൂണിഫോമില്‍ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡി ഐ ജി കണ്ടെത്തി. സംഭവത്തില്‍ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു. നെടുമങ്ങാട് ഡിവൈ.എസ്‌പി. ഉമേഷ് കുമാര്‍ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ സ്റ്റേഷനിലെ എസ്‌ഐ.ക്കെതിരേയും പരാതിയുയര്‍ന്നിട്ടുണ്ട്. ഇതും പരിശോധിക്കും. നെയ്യാര്‍ഡാം പള്ളിവേട്ട സിന്ധു ഭവനില്‍ സി.സുദേവനെയാണ് മകളുടെ മുന്നില്‍ വച്ച്‌ പൊലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടത്. മൂത്ത മകളെ കാണാനില്ലെന്ന പരാതിയുമായാണ് സുദേവന്‍ ആദ്യം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ഈ മകളെ ഒരു യുവാവിനൊപ്പം പൊലീസ് കണ്ടെത്തുകയും,…