വിപണി കീഴടക്കി ഐഫോണ്‍ 12

തിരുവനന്തപുരം; ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ഐഫോൺ 12 പുറത്തിറങ്ങിയിരിക്കുന്നു. 5ജി കണക്ടിവിറ്റിയോടെയാണ് ഐഫോൺ 12. ഐ ഫോൺ 12 6 .1 ഇഞ്ച ഡിസ്പ്ലേയ്യാനുള്ളത് ഐ ഫോൺ 12 ശ്രേണിയുടെ ഫ്രെയിം സ്റ്റൈൻലെസ് സ്റ്റീൽ മെറ്റീരിയൽ ആണ് നിർമിച്ചിരിക്കുന്നത്. മോഡലുകൾ പെസിഫിക് ബ്ലൂ , ഗ്രീൻ ,റെഡ് ,വൈറ്റ് എന്നിവയിൽ ലഭ്യമാണ്.ഇൻഫ്രാറെഡ് ക്യാമറ , ഫ്ളഡ് ഇല്ല്യൂമിനേറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് ക്യാമറ , ഡോട്ട് പ്രൊജക്ടർ എന്നിവയും പുത്തൻ ഐഫോൺ 12.2,227mAh മുതൽ 3,687mAh വരെയുള്ള ബാറ്ററി കപ്പാസിറ്റി ആയിരിക്കും ഈ ഫോണിനുള്ളത്.ഇതിന്റെ വില 84900 ആണ്. തിരുവനന്തപുരം വഴുതക്കാട് സെല്ലുലാർ വേൾഡ് ഷോ റൂമിൽ നിന്നും ഐ ഫോൺ 12  സ്വന്തമാക്കിയത് സിനിമ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളറായ ശ്യാം വെമ്പായം ആണ്.

ഇന്ന് വിവാഹം, ഹല്‍ദി ആഘോഷങ്ങള്‍ തിമിര്‍ത്ത് കാജല്‍ അ​ഗര്‍വാള്‍

തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ ഇന്ന് വിവാഹിതയാകും. മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്. കല്ല്യാണാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലെല്ലാം മഞ്ഞ ചുരുദാറില്‍ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ് നിറയുന്നത്. വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞള്‍ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജല്‍ അണിഞ്ഞ ആഭരണങ്ങള്‍. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും എത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷവാര്‍ത്ത കാജല്‍ പുറത്തുവിട്ടത്. സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്. Kaju in full happiness and…

ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ല -കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ഉള്ളത് ലഹരിമരുന്ന് കേസ് അല്ലെന്നും അറസ്റ്റ് സര്‍ക്കാറിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാറിനെ തകര്‍ക്കാനാണ് ശ്രമം. ബിനീഷ് സര്‍ക്കാറിന്റെ ഭാഗമല്ല. സ്വതന്ത്ര വ്യക്തിയാണ്. ബിനീഷിന്റെ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാറിന് പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റം ശിവശങ്കറിന്റെ തലയില്‍ മുഖ്യമന്ത്രി കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കേരളം കാണുന്നത് എന്നും അഭിപ്രായപ്പെട്ടു.

‘ബോസ് ബിനീഷ്; പറഞ്ഞത് മാത്രമാണ് ചെയ്തത്’: അനൂപ് മുഹമ്മദിന്റെ മൊഴി

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു വേണ്ടി ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ലഭിച്ചത്. മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. സൂചിപ്പിക്കുന്നു. അനൂപിനെ ഇ.ഡി. 17-ാം തിയതി മുതല്‍ 21വരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷെന്നും പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും വെളിപ്പെടുത്തി. ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോര്‍ട്ടിലുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് എവിടെ?: കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസിലും കേസിലും മുഖ്യമന്ത്രി നല്‍കിയ മറുപടി പരിഹാസ്യമുണര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച എഴുതി വായിച്ച 15 മിനിട്ട് നീളുന്ന മറുപടിയില്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലാവുകയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി പഴയ മറുപടി തന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പൊളിഞ്ഞു വീണിട്ടും മുഖ്യമന്ത്രി അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് മന്ത്രിമാരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരയും അന്വേഷണം നീളുന്നതില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് സംഘം എന്തിന് വന്നു എന്നത്…

അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി; ബിനീഷിന്റെ അക്കൗണ്ടില്‍ എത്തിയത് വന്‍ നിക്ഷേപങ്ങള്‍ : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. അനൂപിന് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ബിനീഷ് കോടിയേരി വന്‍ തുകകള്‍ ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്ബ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഇഡി പറയുന്നു. തനിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അനൂപിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണ്. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് അനൂപ് സാമ്ബത്തിക കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തൃപതികരമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ബിനീഷ് ചെയ്തതെന്ന് ഇഡി പറഞ്ഞു.അനൂപിനെയും കുടുംബത്തെയും അറിയാമെന്നും ബംഗളൂരുവില്‍ റസ്റ്ററന്റ് തുടങ്ങാന്‍…

കുരുക്ക് മുറുകുന്നു; എന്‍ഫോഴ്‌സ്‌മെന്റിന്‍്റെ പിടിയില്‍ നിന്നും ബിനീഷ് പുറത്തിറങ്ങുന്നതും കാത്ത് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും

ബം​ഗ​ളൂ​രു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയെ വിട്ടുകിട്ടുന്നതും കാത്ത് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേസില്‍ എന്‍സിബിയുടെ പിടിയിലായ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ബിനീഷിലേക്ക് എത്തിയത്. എന്നാല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇതുവരെ ബിനീഷിന്റെ പേര് ചേര്‍ത്തിട്ടില്ല. അ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ലെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ.​ഡി ബി​നീ​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ എ​ന്‍.​സി.​ബി കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും ചോ​ദ്യം ചെ​യ്യാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദും ബി​നീ​ഷും ത​മ്മി​ല്‍ ഏ​റെ​ക്കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​നൂ​പ്​ അ​റ​സ്​​റ്റി​ലാ​വു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​മ്ബു​വ​രെ ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി ഫോ​ണ്‍ രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഹോ​ട്ട​ല്‍ ബി​സി​ന​സിന്‍്റെ മ​റ​വി​ല്‍ അ​നൂ​പ്​ ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​ക​ള്‍ ബി​നീ​ഷിന്‍്റെ അ​റി​വോ​ടെ​യാ​യി​രു​ന്നോ എ​ന്ന​ത്​ എ​ന്‍.​സി.​ബി അ​ന്വേ​ഷി​ക്കും. മും​ബൈ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്ന്​ ഏ​ജ​ന്‍​റു​മാ​രു​മാ​യി…

യുണിടാക് സ്വപ്നക്ക് നല്‍കിയ ഐഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കൈയില്‍

കൊച്ചി | റെഡ്ക്രസന്റില്‍ നിന്നും വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ നേടിയെടുക്കുന്നതിനായി യുണിടാക് സ്വപ്‌ന സുരേഷിന് നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് എം ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരമാണ് യുണിടാക് കമ്ബനിയുടമ സന്തോഷ് ഈപ്പന്‍ അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയത്. ഇതില്‍ 99,900 രൂപ വില വരുന്നതാണ് ഐഫോണാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐ എം ഐ ഇ നമ്ബര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. താന്‍ വാങ്ങിയ ഐഫോണുകളുടെ ഐ എം ഐ ഇ നമ്ബര്‍ സന്തോഷ് ഈപ്പനും നല്‍കിയിരുന്നു. ഇതില്‍ നടത്തിയ പരിശോധനയിലാണ് ഒന്ന് ശിവശങ്കറിന് ലഭിച്ചതായി വ്യക്തമായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെ ഐ എം ഐ ഇ നമ്ബറുകള്‍ കോടതിയില്‍…

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമെന്ന് സംശയം; ഇ ഡി അന്വേഷണം തുടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് വിദേശത്ത് ബിനാമി പേരില്‍ നിക്ഷേപമുണ്ടോയെന്നത് സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആന്വേഷണം ആരംഭിച്ചു.സ്വപ്‌ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയ ഡോളറില്‍ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോയെന്നാണ് ഇ ഡി സംശയിക്കുന്നത്.വിദേശത്തേയ്ക്ക് സ്വപ്‌നയക്ക് ഡോളര്‍ കടത്താന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന് ആരോപണം ശക്തമാണ്.ഇത്തരത്തില്‍ കടത്തിയ ഡോളറില്‍ ശിവശങ്കറിന്റെ ബിനാമി പണവും ഉണ്ടോയെന്നാണ് ഇ ഡി സംശയിക്കുന്നത്.സ്വപ്‌ന സുരേഷിന്റെ സാമ്ബത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കര്‍ പ്രത്യേക താല്‍പര്യം കാണിച്ചതായും ഇ ഡി ഇന്നലെ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തിരുവനന്തപുരത്ത് ബാങ്കില്‍ ലോക്കര്‍ ആരംഭിച്ചത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.ഇക്കാര്യം വേണു ഗോപാല്‍ സമ്മതിച്ചിട്ടുണ്ട്.സ്വപ്‌നയുടെ സാമ്ബത്തിക കാര്യങ്ങള്‍ നോക്കാന്‍ ശിവശങ്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ സമ്മതിച്ചതായും ഇ ഡി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.ലഭിച്ച തെളിവുകളുടെയും വിവിധ വ്യക്തികളെ ചോദ്യം…