ആരോഗ്യ പ്രശ്നങ്ങള്‍; രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നു

സ്റ്റൈല്‍ മന്നന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. കൂടാതെ ഇത് സംബന്ധിച്ച്‌ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച്‌ നടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. കൂടാതെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് വ്യക്തമാക്കി.

ലഹരിക്കേസിൽ 6 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച്‌ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു. മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം…

ജെഇഇ പരീക്ഷയില്‍ ഒന്നാം റാങ്ക്; അച്ഛനും മകനും അറസ്റ്റില്‍

ഗുവാഹത്തി: ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനും പിതാവും മറ്റു മൂന്നുപേര്‍ക്കും അറസ്റ്റ്. ജെഇഇ മെയിന്‍സ് പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സംഭവം അസമില്‍. എന്‍ട്രന്‍സ് പരീക്ഷയില്‍ 99.8% ആണ് ഇയാള്‍ നേടിയത്. നീല്‍ നക്ഷത്രദാസ്, പിതാവ് ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ പരീക്ഷയില്‍ കൃത്രിമം നടന്നുവെന്നതിന്റെ തെളിവായി ഫോണ്‍ കോള്‍ റെക്കോര്‍ഡിങ്ങും വാട്സാപ് ചാറ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

വിധവയുടെ വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിച്ച എബിവിപി നേതാവിന്‍റെ‌ എയിംസ്‌ ബോര്‍ഡിലെ നിയമനം: തമിഴ്നാട്ടില്‍ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വിധവയുടെ വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിച്ചെന്ന ആരോപണം നേരിടുന്ന എബിവിപി ദേശീയ പ്രസിഡന്റ്‌ ഡോ. സുബ്ബയ്യാ ഷണ്‍മുഖത്തെ മധുര എയിംസ് ബോര്‍ഡ് അംഗമായി നിയമിച്ചതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനമാണ് സുബ്ബയ്യയുടെ നിയമനമെന്നാണ് ആരോപണം. ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഓങ്കോളജി തലവനായ ഷണ്‍മുഖത്തെ ബോര്‍ഡംഗമായി നിയമിച്ച്‌ ഇന്നലെയാണു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഷണ്‍മുഖത്തിന്‍റെ നിയമനത്തിനെതിരെ എംപിമാരായ കനിമൊഴി, ഡി.രവികുമാര്‍, എസ്.വെങ്കടേശന്‍, ബി.മാണിക്കം ടഗോര്‍ എന്നിവര്‍ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിനുള്ള സമ്മാനമായാണോ ഷണ്‍മുഖത്തെ ബോര്‍ഡ് അംഗമാക്കിയതെന്നു കനിമൊഴി എംപി ട്വീറ്റ് ചെയ്തു. സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ചു വിസികെ ചെയര്‍മാനും ചിദംബരം എംപിയുമായ തിരുമാവളവന്‍ ഒരാഴ്ചയായി സമരത്തിലാണ്. ഷണ്‍മുഖത്തിന്റെ നിയമനത്തോടെ ബിജെപി തമിഴ്നാട് ഘടകം പ്രതിരോധത്തിലായി. എബിവിപിക്കു ദേശീയ തലത്തില്‍ തന്നെ നാണക്കേടായതായിരുന്നു സുബ്ബയ്യ ഷണ്‍മുഖത്തിന്റെ മൂത്രമൊഴിക്കല്‍ കേസ്. പാര്‍ക്കിങ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ വിരോധത്തില്‍…

ഗുരുതര നടുവേദന; ചോദ്യം ചെയ്യലിനിടെ അവർ ഫോൺ ചെയ്യാൻ പോകുന്നു: ശിവശങ്കർ

ആരോ​ഗ്യാവസ്ഥ പരി​ഗണിക്കാതെ പുലര്‍ച്ചെ ഒരുമണി വരെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍. ഇന്നു പുലര്‍ച്ചെ വീണ്ടും വിളിച്ച്‌ എഴുന്നേല്‍പ്പിച്ചു. തുടര്‍ച്ചയായി ഇരിക്കുന്നത് തന്റെ ആരോഗ്യത്തെ ബാധിക്കുന്നതായും ശിവശങ്കര്‍ പറഞ്ഞു. ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോളായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ഇ.ഡി കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. പുലര്‍ച്ചെ ഒരുമണി വരെ ചോദ്യംചെയ്തു. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ പറ്റില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. ലോക്കറിലെ…

നടി മൃദുല മുരളി വിവാഹിതയായി

മലയാളി താരം മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍. താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറുപ്പു പങ്കുവെച്ചിട്ടുണ്ട്. നടി രമ്യ നമ്ബീശന്‍, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകന്‍ വിജയ് യേശുദാസ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷത്തിനിടെ അവളുടെ മുഖത്തുകണ്ട ഏറ്റവും മനോഹരമായ ചിരിയാണിത് എന്നു പറഞ്ഞുകൊണ്ടാണ് നടി ശില്‍പ ബാല വിവാഹചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഭാവന, ഷഫ്ന നിസാം തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഭാവന, രമ്യ നമ്ബീശന്‍, ശില്‍‌പ ബാല, ഷഫ്ന, വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും…

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ചാ​ടി​ക്ക​യ​റി യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റു ചെ​യ്ത​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ മ​തി​ല്‍ ചാ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ല​ക്ഷ്യ​മി​ട്ട് നീ​ങ്ങു​ക​യും ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. ക്ലി​ഫ് ഹൗ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത പോ​ലീ​സ് കാ​വ​ല്‍ ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കൊ​ച്ചി ജി​ല്ലാ സെ​ക്ഷ​ന്‍​സ് കോ​ട​തി ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് ശി​വ​ശ​ങ്ക​റെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

കേസില്‍ അഞ്ചാം പ്രതി: ശിവശങ്കര്‍ ഇനി ഏഴ് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. 14 ദിവസത്തെ കസ്റ്റഡിയിലാണ് ചോദിച്ചതെങ്കിലും ഏഴു ദിവസത്തെ കസ്റ്റഡിയാണ് കൊച്ചി ജില്ല സെഷന്‍സ് കോടതി അനുവദിച്ചത്. അതേസമയം, ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം ആവശ്യമെങ്കില്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമെന്നും കോടതി പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും തുടര്‍ച്ചയായി ചോദ്യംചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകുമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന്, ചോദ്യംചെയ്യുന്നതിനിടയില്‍ വിശ്രമം അനുവദിക്കണമെന്ന് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിറ്റുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്തെ ചികിത്സാ കേന്ദ്രത്തില്‍ നിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്‌സ്‌മെന്റ്…

ചെന്നൈയിൽ കനത്ത മഴ; നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയില്‍

ചെന്നൈ: വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പരക്കെ കനത്ത മഴ. ഇടിമിന്നലോട് കൂടിയ മഴയില്‍ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. റെക്കോര്‍ഡ് മഴയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന മണിക്കൂറുകളിലും ചെന്നൈ, സമീപ പ്രദേശങ്ങളായ തിരുവളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചെന്നൈയില്‍ മാത്രം 200 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചകന്‍ തമിഴ്‌നാട് വെതര്‍മാന്റെ അവകാശവാദം. ചെന്നൈയിലെ മൈലാപ്പൂരില്‍ റെക്കോര്‍ഡ് മഴ ലഭിച്ചു എന്നാണ് ഔദ്യോഗിക വിവരം. 178 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.മഴ കനത്തോടെ സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യംചെയ്യുന്നു

ബംഗളൂരു: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കേസില്‍ ബിനീഷിനെ ചോദ്യംചെയ്യുന്നത്.മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക്​​സ്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്ബാ​കെ ബി​നീ​ഷ്​ ന​ല്‍​കി​യ മൊ​ഴി​യും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ല്‍​കി​യ മൊ​ഴി​യും ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്. ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം…