കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍പ് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ കസ്‌റ്റംസ് അധികൃതരും എത്തിയിട്ടുണ്ട്. ഇ.ഡി,കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യും.
Day: October 28, 2020
ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ് പെട്രോള്‍ പമ്ബില്‍ നിന്ന് 32,000 രൂപ കവര്‍ന്നു
കോഴിക്കോട്: ( 28.10.2020) ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞശേഷം പെട്രോള്‍ പമ്ബില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്ബിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങിയശേഷം മണല്‍ മുഖത്തേക്ക് എറിഞ്ഞ് ജീവനക്കാരന്റെ കയ്യില്‍ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ (Niyamasabha ruckus case) മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ കോടതിയില്‍ നേരിട്ടെത്തി ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് . ഈ കേസ് ഇനി നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും. കേസിലെ ആറു പ്രതികളും വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ മന്ത്രിമാര്‍ നേരിട്ട് ഹാജരാകാത്തതില്‍ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ഇന്ന് കുറ്റപത്രം (Charge sheet) വായിച്ച് കേള്‍പ്പിച്ച് കൊടുത്തില്ല കാരണം കേസ് ഹൈക്കോടതിയില്‍ നില്‍ക്കുന്നതിനാലാണ്.പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ. എം. മാണി (KM Mani) ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായിട്ടാണ് ബജറ്റ് അവതരണത്തിന് തയ്യാറായ മാണിയെ തടയാന്‍ ഇടത് പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. കസേരകള്‍ മുതല്‍…
ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കല്‍: അന്വേഷണം ശരിയായ ദിശയില്‍;കൂടുതല്‍ നാണക്കേടിലേക്ക് നീങ്ങുന്നതിന് മുമ്ബ് മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണം
ന്യൂദല്‍ഹി : വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തതില്‍ പിണറായി മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയണമന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്ബ് മുഖ്യമന്ത്രി രാജിവെച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തതോടെ അന്വേഷണ ഏജന്‍സികള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇതോടെ വ്യക്തമായി. ഇതുവരെ സ്വര്‍ണക്കടത്തില്‍ നേരിട്ടു പങ്കുള്ളവരെയാണ് പിടികൂടിയത്. ഇനി അതിനു സഹായിച്ചവരിലേക്കെത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനും അട്ടിമറിക്കാനുമുളള ശ്രമങ്ങളെ ചെറുത്തുതോല്‍പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ട് പങ്കാളിയായിട്ടുള്ളവരില്‍ നിന്ന് ശിവശങ്കറിലേക്ക് വരെ അന്വേഷണം എത്തി. കേസില്‍ ഉന്നതര്‍ക്കുള്ള…
ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ചൂഷണം ചെയ്തു; സ്വയം പ്രഖ്യാപിത ഗുരുവിന് 120 വര്‍ഷം തടവ് ശിക്ഷ
ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് തടവുശിക്ഷ. അമേരിക്കയിലാണ് സംഭവം. കെയ്ത് റാനിയേല്‍ (60) എന്നയാള്‍ക്കാണ് ന്യൂയോര്‍ക്ക് ജഡ്ജി 120 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. നെക്‌സിയം എന്ന പേരില്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് തുടങ്ങി അതിന്റെ മറവിലാണ് ലൈംഗിക, സാമ്ബത്തിക ചൂഷണവും നടത്തിയത്. അയ്യായിരം ഡോളര്‍ ഈടാക്കി അഞ്ച് ദിവസത്തെ സെല്‍ഫ് ഹെല്‍പ് കോഴ്‌സാണ് കെയ്ത് നടത്തിയിരുന്നത്. നിരവധി പേര്‍ ഈ കോഴ്‌സില്‍ പങ്കെടുത്തു. ഇവിടെ എത്തിയ സ്ത്രീകളില്‍ മിക്കവരേയും കെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്തു. പിരമിഡ് ആകൃതിയിലുള്ള അധികാര ഘടനയാണ് ഇയാള്‍ നടത്തിയിരുന്നത്. 2019 ല്‍ കെയ്തിനെതിരെ ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടുപോകന്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കെയ്തിനെതിരെ 90 ഓളം…
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ശിവശങ്കറെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തു
മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) കസ്റ്റഡിയില്‍. ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വഞ്ചിയൂരുള്ള ആയുര്‍വേദ കേന്ദ്രത്തിലെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇഡി കസ്റ്റഡിയിലെടുത്ത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിര്‍വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഇ.ഡിക്കും കസ്റ്റംസിനും ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങി.കോടതി വിധി വന്നതോടെ വൈകാതെ ഇ.ഡിയും കസ്റ്റംസും ശിവശങ്കറിന് സമന്‍സ് നല്‍കിയേക്കും. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു…