മന്ത്രി ജയരാജന്റെ വാദം പൊളിയുന്നു; രതീഷിന് ഇരട്ടി ശമ്ബളം നല്‍കാന്‍ അംഗീകാരം നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷിന് ഇരട്ടി ശമ്ബളം നല്‍കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന മന്ത്രി ഇ.പി ജയരാജന്റെ വാദം പൊളിയുന്നു. ശമ്ബള വര്‍ധനവിന് മന്ത്രി അംഗീകാരം നല്‍കിയ രതീഷിന്റെ കത്ത് പുറത്തുവന്നു. രതീഷിന് ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് ശോഭനാ ജോര്‍ജ് നല്‍കിയ കത്തും പുറത്തുവന്നു. കെ.എ രതീഷിന് ഇരട്ടി ശമ്ബളം നല്‍കിയെന്നത് മാധ്യമസൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും മന്ത്രി ഇ.പി ജയരാജന്റെയും വാദം. എന്നാല്‍ ശമ്ബള വര്‍ധനവിന് മന്ത്രി അംഗീകാരം നല്‍കിയതായി രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ വാദം പൊളിഞ്ഞത്. 80,000 രൂപയായിരുന്നു മുന്‍ സെക്രട്ടറിയുടെ ശമ്ബളം. കെ.എ രതീഷ് ആവശ്യപ്പെട്ടത് 1,70,000 രൂപയും. 90,000 രൂപയുടെ ശമ്ബള വര്‍ധനവിന് അംഗീകാരം നല്‍കിയ നടപടിയാണ് വിവാദത്തിലാകുന്നത്. കെ എ രതീഷ് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന്…

നാളെ മുതല്‍ കേരളത്തില്‍ തുലാവര്‍ഷം;കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം നാളെ മുതല്‍ കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

സംസ്ഥാനത്ത് അവയവദാന തട്ടിപ്പിന് മറയാക്കിയത് വ്യാജ രേഖകള്‍; ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴി‌ഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി. കഴി‌ഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ച്‌ വരികയാണ്. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാ‌ഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാ‌ഞ്ച് തേടിയിരിക്കുന്നത്. അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ മൊഴിയെടുക്കുക…

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിലെ എതിര്‍പ്പ് സിപിഐഎം കേരളാ ഘടകം അവസാനിപ്പിച്ചു. ഇതോടെ സഖ്യത്തിന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അനുമതി നല്‍കി. ഇത് സംബന്ധിച്ച്‌ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഞായറാഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നേതാക്കള്‍ സ്വീകരിച്ച നിലപാട്. ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് വിലയിരുത്തി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ പിബി അനുമതി നല്‍കി. ഒക്ടോബര്‍ 30, 31 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം അന്ന് ഉണ്ടാകുമെന്നാണ് വിവരം. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത് സിപിഐഎം കേന്ദ്ര കമ്മറ്റി തള്ളിയിരുന്നു.

പെണ്‍പട പോരിനിറങ്ങി, വെട്ടിലായി ഇമ്രാന്‍ഖാനും സംഘവും : പാക്കിസ്ഥാനില്‍ പുതിയ പോര്‌

ഇസ്ലാമാബാദ് : ആഭ്യന്തര കലാപ അന്തരീക്ഷത്തിനു പുറമേ പാക്കിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് പാക്ക് സര്‍ക്കാരിനും സൈന്യത്തിനെതിരെ തെരുവില്‍ അണിനിരന്നത്. ലാഹോറില്‍ നടന്ന കൂട്ടബലാല്‍സംഗത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം രൂക്ഷമാകുന്നത്. സെപ്റ്റംബര്‍ പതിനൊന്നാം തീയതിയാണ് ഫ്രഞ്ച് സ്വദേശിനിയായ യുവതി ഹൈവേയില്‍ കൂട്ടബലാല്‍സംഗത്തിനിരയാകുന്നത്. ലാഹോറില്‍ നിന്നും ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്ന് യുവതിയും കുഞ്ഞുങ്ങളും വഴിയില്‍ കുടുങ്ങിയിരുന്നു. സഹായത്തിനു വിളിച്ച ബന്ധുക്കളെ കാത്തിരിക്കുമ്ബോള്‍ അവിടെയെത്തിയ രണ്ടുപേര്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത്‌ യുവതിയെ വലിച്ചിറക്കി സമീപത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു അക്രമം. ശേഷം, യുവതിയുടെ പണവും എ.ടി.എം കാര്‍ഡും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് പരാതി നല്‍കിയപ്പോള്‍, എന്തിന് രാത്രി പുറത്തിറങ്ങിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം. കൂടെ പുരുഷന്മാരില്ലാതെ ഒറ്റയ്ക്ക് എന്തിന് ഇത്രയും വൈകി…

കെ.വി. തോമസ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാകും; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കെ.വിഞ്ഞ തോമസിനെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചു കൊണ്ടുളള പ്രഖ്യാപനം ഉടനുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി. തോമസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അതുമല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്നിവയില്‍ ഒന്നായിരുന്നു കെ.വി. തോമസിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനം. എന്നാല്‍, ഹൈക്കമാന്‍ഡ് പ്രഖ്യാപനം നീളുകയായിരുന്നു. പുനഃസംഘടനയുടെ സമയത്ത് എം.ഐ. ഷാനവാസ് മരിച്ച ഒഴിവില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.വി. തോമസിന്റ പേര് ഉയര്‍ന്നെങ്കിലും ഇരുഗ്രൂപ്പുകളും അനുകൂലിച്ചില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റ ചാര്‍ജ് ഏറ്റെടുത്ത കെ.വി. തോമസ് അവിടെ മികച്ച വിജയം സമ്മാനിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന ആവശ്യം നീളുകയായിരുന്നു. കഴിഞ്ഞമാസം സെക്രട്ടറിമാരുടെയും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പത്തുപേരുടെയും പട്ടിക നല്‍കിയപ്പോഴും കെ.വി. തോമസിന്റ കാര്യത്തില്‍…

കൂട്ടക്കോപ്പിയടി, വാട്സാപ് ഗ്രൂപ്പിന് 1500 രൂപ; ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സാ​ങ്കേതിക സര്‍വകലാശാല മൂന്നാം െസമസ്​റ്റര്‍ ബി.െടക് പരീക്ഷയില്‍ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളുണ്ടാക്കി കൂട്ടകോപ്പിയടി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട്​ നാല് േകാളജുകളില്‍ നിന്നായി പിടിച്ചെടുത്തത് 28 െമാൈബല്‍ ഫോണുകള്‍. ഒരു േകാളജില്‍ നിന്ന്​ 16ഉം മറ്റൊരു േകാളജില്‍ നിന്ന്​ 10ഉം മറ്റ്​ രണ്ട്​ േകാളജുകളില്‍ നിന്നായി ഓരോന്ന്​ വീതം മൊബൈല്‍ഫോണുകളുമാണ്​ ഇന്‍വിജിേലറ്റേര്‍മാരുടെ പരിേശാധനയില്‍ ലഭിച്ചത്. ഒക്േടാബര്‍ 23നു നടന്ന ബി ടെക് മൂന്നാം സെമസ്റ്റര്‍ ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്​സ്​ അനാലിസിസ് പരീക്ഷക്കിടെയായിരു​ന്നു സംഭവം. ൈവസ് ചാന്‍സലര്‍ േഡാ. എം.എസ്. രാജശ്രീയുെട നിര്‍ദേശാനുസരണം ഈ േകാളജുകളിെല പ്രിന്‍സില്‍മാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സര്‍വകലാശാല പരീക്ഷാ ഉപസമിതി നടത്തിയ ഓണ്‍ൈലന്‍ ഹിയറിങ്ങിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. പരീക്ഷാഹാളില്‍ െമാൈബല്‍ േഫാണുകള്‍ക്ക്​ നിേരാധനമുണ്ട്​. അതിനാല്‍ െമാൈബല്‍ െകാണ്ടുവരുന്നവര്‍ അവ പുറത്തു വെക്കണമെന്ന്​ ഇന്‍വിജിേലറ്റര്‍മാര്‍ നിര്‍േദശിക്കാറുണ്ട്​. എന്നാല്‍ ഇന്‍വിജിേലറ്റര്‍മാരെ േബാധ്യപ്പെടുത്താന്‍ ഒരു ഫോണ്‍ പുറത്തു…

കല്യാണം മുടക്കിയതില്‍ കലിപ്പു തീര്‍ത്തത് അയ്യപ്പനും കോശിയും സ്റ്റൈലില്‍; കട ജെസിബി കൊണ്ടു പൊളിച്ചുമാറ്റി

കണ്ണൂര്‍: കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവിന്റെ പ്രതികാരം അയ്യപ്പനും കോശിയും സ്‌റ്റൈലില്‍. അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഇടിച്ച്‌ നിരത്തുകയാണ് കണ്ണൂരിലെ യുവാവ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്ബിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്ബന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തത്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സോജി ഇതു നിഷേധിച്ചു. ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി കടയടച്ച്‌ പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’; കെടി റമീസിന്റെ മൊഴി

കൊച്ചി : സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്നു കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴി നല്‍കി. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു പരിശോധിച്ചു വരുന്നു. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു ‘റമീസ് ഭായ്’…

സര്‍ക്കാരിനെ ‘കമഴ്‌ത്തി’ ശിവശങ്കറും സ്വപ്‌നയും റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് മാത്രം കൊയ‌്തത് 110 കോടി, ലക്ഷ്യം ദുബായില്‍ ബിസിനസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍. വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്.…