ഗുരുവായൂര്‍ : രമാദേവിയുടെ പഞ്ചരത്നങ്ങളില്‍ മൂന്നു പേര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്റെ നേതൃത്വത്തിലാണ് ചടങ്ങുകളെല്ലാം നടത്തിയത്. 1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂര്‍വ പിറവി. ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളില്‍ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജന്‍, ഉത്തമ എന്നിങ്ങനെയാണ് മക്കള്‍ക്ക് പേരിട്ടതും. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വരന്‍. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. നാല് പെണ്‍മക്കളുടേയും…
Day: October 24, 2020
കെ എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി; പ്രതി തേജസ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കണ്ണൂര്‍: കെ എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി കേസില്‍ പ്രതിയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി തേജസ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ വധിക്കാന്‍ മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് 25 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് എം.എല്‍.എയുടെ പരാതി. ക്വട്ടേഷന്‍ നല്‍കാന്‍ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ ശബ്ദരേഖ ഉള്‍പ്പെടുത്തി കെ.എം ഷാജി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇമെയിലിലാണ് തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ശബ്ദരേഖ അയച്ചുകിട്ടിയതെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ ഭാഗമായാണ് ഇത് ചോര്‍ന്നതെന്ന് കരുതുന്നതായും ഷാജി പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി തേജസ് നിലവില്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പത്തു വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന തേജസ് രണ്ടുമാസം മുമ്ബാണ് നാട്ടിലെത്തിയത്. എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തതോടെ മുംബൈ ബന്ധങ്ങളുള്ള തേജസ് അവിടേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് സൂചന.
ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ഇനി മുതല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യമാക്കാനാകും. കൂടാതെ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം വാഹനം ഓടിച്ചയാള്‍ 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് സെക്ഷന്‍ 200 പ്രകാരം പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പില്‍ (2)ാം ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്ബൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റിഫ്രഷര്‍ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സര്‍വ്വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവറെ ഒഴിവാക്കില്ല. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം…
സൈനിക കാന്റീനുകളില്‍ ഇനി വിദേശഉത്പന്നങ്ങള്‍ ഇല്ല; വിലക്കുമായി കേന്ദ്രം
ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. അതേസമയം കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയുടെ കാലുപിടിച്ചു, എന്നിട്ടും വഞ്ചിച്ചു; ആറാമനായി ഒരു പ്രതി കൂടി; വാളയാറില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി വാളയാറില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ. എല്ലാസഹായവും വാഗ്ദാനം ചെയ്യുകയും അവസാനം വഞ്ചിക്കുകയുമായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ആണ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ വരുന്നതറിഞ്ഞ് രാത്രിക്ക് രാത്രി രക്ഷിതാക്കളെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മക്കള്‍ക്ക് നീതികിട്ടുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാലുപിടിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ പ്രതീക്ഷയും നഷ്ടമായി. കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട അടിയന്തര നടപടിയെടുക്കുമെന്നും സിബിഐ അന്വേഷണം, പുനരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരുവര്‍ഷം പിന്നിടുമ്ബോഴും കേസില്‍ ഒരു പുരോഗതിയുമില്ലെന്ന് മാത്രമല്ല കേസ് അ്ട്ടിമറിച്ച ഡിവൈഎസ്പി സോജനും, സിഐ ചാക്കോയ്ക്കും…