യുഡിഎഫ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കും: എം.പി.ജോസഫ്

യുഡിഎഫിന് രാഷ്ട്രീയ പിന്തുണയറിയിച്ച്‌ ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് പി.ജെ. ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹത്തിന്റേത് നയപരമായ തീരുമാനമാണെന്നു പി.ജെ. ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലയില്‍ മത്സരിക്കുമെന്ന് എം.പി. ജോസഫ് വ്യക്തമാക്കി. അതേസമയം, പാലസീറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷമുന്നണിയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നു മാണി സി കാപ്പന്‍ പ്രതികരിച്ചു ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിനെ ശക്തമായി എതിര്‍ത്തയാളാണ് സഹോദരി ഭര്‍ത്താവ് കൂടിയായ എം.പി. ജോസഫ്്. ഇതിന് പിന്നാലെയാണ് പി.ജെ. ജോസഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ച എം.പി. ജോസഫിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പി.ജെ. ജോസഫ് പ്രതികരിച്ചു. മാണി സാറിന്റെ സന്തോഷം പാല യുഡിഎഫ് തിരിച്ചു പിടിക്കുന്നതിലാണെന്നു ഫേസ്ബുക്കില്‍ കുറിച്ചു. എം.പി. ജോസഫ് പാലയില്‍ കോണ്‍ഗ്രസ് പറഞ്ഞാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, പാലാസീറ്റില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും മാണി സി. കപ്പാന്‍. തദ്ദേശ തെരെഞ്ഞെടുപ്പ്…

ലൈസൻസില്ലാതെ വീട്ടിലെ കേക്ക് നിർമാണം, വിൽപ്പന; 5 ലക്ഷം പിഴയും 6 മാസം തടവും

തിരുവനന്തപുരം∙ കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. മാർച്ചിനുശേഷം 2300 റജിസ്റ്റേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും റജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലർക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങൾ വിറ്റാൽ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവർ ചോദിക്കുന്നത്. 12 ലക്ഷം രൂപയ്ക്കു മുകളിൽ…

Breaking|Kapil Dev| ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം; ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 1983ലെ ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യയെ നയിച്ചത് കപിലായിരുന്നു.

കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്

കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീടു നിര്‍മിച്ചെന്നു ചൂണ്ടിക്കാണിച്ചാണ് നടപടി. കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരം വീട് അളന്നപ്പോഴാണ്, അനുവദിച്ച അളവിലും കൂടുതലായി നിര്‍മാണം നടത്തിയതായി കണ്ടെത്തിയത്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട് അളന്നത്. 3200 ചതുരശ്രയടിയില്‍ വീടു നിര്‍മിക്കാനാണ് കോര്‍പ്പറേഷനില്‍നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്ബര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത വളരെയധികം സന്തോഷത്തോടെ ആരാധകരും സുഹ‍ൃത്തുക്കളും ഏറ്റുവാങ്ങിയത്. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം എല്ലാവര്‍ക്കും ഒരു സന്തോഷം പകരുന്നതാണ്. എന്നാല്‍ പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണെന്നും തന്നെ പോലെ അവന്‍ കുസൃതി കാട്ടുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ പറയുകയാണ്. “ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്” ധ്രുവ് പറഞ്ഞു. ജൂനിയര്‍ ചിരു ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്. “ആരോഗ്യമുള്ള ഒരു…

അവസാനിക്കാതെ ക്രൂരത; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്‍കി. കുട്ടനല്ലൂര്‍ കൊവിഡ് സെന്ററില്‍ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താന്‍ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടര്‍ന്ന് കട്ടിലില്‍ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പരാതിയില്‍…

കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരന് പണം തിരികെ നല്‍കും

കൊല്ലം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിയാണ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരെ പ്രതികളാക്കി പരാതി നല്‍കിയത്. കേസില്‍ കുമ്മനം അഞ്ചാം പ്രതിയാണ്. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്ബനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആകാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും ഹരികൃഷ്ണന്‍ പറയുന്നു. അതേസമയം, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ…

മകളെ പീഡനത്തിനിരയാക്കിയ യുവാവിനൊപ്പം ഒളിച്ചോടി; അമ്മയും കാമുകനും പിടിയില്‍

വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മലപ്പുറം ഇരിമ്ബിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 2019 ലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശികളായ സുഭാഷും വിവാഹിതയായ യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഒമ്ബത് വയസ്സുകാരിയയായ മകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവതി തടയാന്‍ ശ്രമിച്ചില്ല. പീഡന വിവരം പുറത്ത് പറയരുതെന്ന് മകളെ ഭീഷണിപ്പെടുത്തിയ യുവതി പിന്നീട് യുവാവിനൊപ്പം ഒളിച്ചോടി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നാട് വിട്ട ഇരുവരും കഴിഞ്ഞ ഒരുവര്‍ഷമായി സംസ്ഥാനത്തിന് പുറത്ത് താമസിച്ച്‌ വരികയായിരുന്നു. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച്‌ പോയതിന് യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്…

സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന മാ​ഫി​യ സ​ജീ​വ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന മാ​ഫി​യ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ മൃ​ത​സ​ജ്ഞീ​വ​നി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​ക്കി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഏ​ജ​ന്‍റു​മാ​രാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നാ​യി ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​ര്‍ എ​സ്പി സു​ദ​ര്‍​ശ​നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ ‘പവര്‍’, വകുപ്പ് മന്ത്രിമാര്‍ ‘ഡമ്മിയാകും’, ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം: റൂള്‍സ് ഒഫ് ബിസിനസ് ഭേഗതിയെ രണ്ടാം തവണയും ശക്തമായി എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിസഭ ഉപസമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. നവംബര്‍ നാലിന് മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുന്നതാണ് റൂള്‍സ് ഒഫ് ബിസിനസ്. മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും കൂടുതല്‍ അധികാരം നല്‍കുന്നതാണ് റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി. വകുപ്പ് മന്ത്രിമാര്‍ ഡമ്മി എന്ന നിലയിലേക്കു പോകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.റൂള്‍ ഒന്‍പതിലെ മാറ്റമനുസരിച്ച്‌ വകുപ്പ് മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാര്‍ക്കു ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടേയോ അംഗീകാരത്തിനായി നല്‍കാമെന്നത് ഒരു ഉദാഹരണം മാത്രം. ഭേദഗതിയിലൂടെ മന്ത്രിമാരെ നോക്കുകുത്തികളാക്കുകയാണെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം മെല്ലെയായത്. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ്…