ധൈര്യക്കുറവില്ല, ആരുടെയും സംരക്ഷണവും ആവശ്യമില്ല; ചാനല്‍ ചര്‍ച്ചയില്‍ കരഞ്ഞുപോയത് രോ​ഗികളുടെ ജീവന്റെ കാര്യമോര്‍ത്തെന്നും ഡോ. നജ്മ

തിരുവനന്തപുരം: തനിക്ക് ധൈര്യത്തിന് കുറവൊന്നുമില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ കരഞ്ഞുപോയത് ജീവന്റെ കാര്യം സംസാരിക്കുന്നതിനിടയിലെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നജ്മ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലെ ചര്‍ച്ചക്കിടെ കരഞ്ഞ സംഭവത്തിലാണ് ഡോക്ടറുടെ വിശദീകരണം. കാര്യങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ തനിക്ക് ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നും ഡോക്ടര്‍ നജ്മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നജ്മയുടെ വാക്കുകള്‍: ‘ഞാന്‍ വീണ്ടും ഡ്യൂട്ടിക്ക് കയറുകയാണ്. കുറെ പേര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ ഇതുവരെയും പറഞ്ഞിട്ടില്ല. എന്റെ കോളേജ് ശവപ്പറമ്ബ് ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാന്‍ ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയത് ജനുവരി മുതലാണ്. ഇന്നുവരെ കോളേജ് നല്ലതായാണ് അനുഭവപ്പെട്ടത്. രണ്ട് പേരുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. എത്രയോ രോഗികള്‍ അവിടെനിന്ന് സുഖപ്പെട്ട് പോയിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കാര്യത്തില്‍…

ബീ​ഹാ​റി​ല്‍ എ​ന്‍​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ കൊ​റോ​ണ വാ​ക്സി​ന്‍

പ​ട്ന: ബീ​ഹാ​റി​ല്‍ എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും കൊ​റോ​ണ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ ഒ​ന്നാ​മ​ത്തെ വാ​ഗ്ദാ​ന​മാ​ണി​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വി​ലെ നി​തീ​ഷ് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി ത​ന്നെ തു​ട​രു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി. മൂ​ന്ന് ല​ക്ഷം പു​തി​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും, ബീ​ഹാ​റി​നെ ഐ​ടി ഹ​ബ്ബാ​ക്കും, 19 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും, ഒ​രു കോ​ടി സ്ത്രീ​ക​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കും, ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​വ​യാ​ണ് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി കേരളം; കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാനം. നിലവില്‍ വന്യജീവി നിയമപ്രകാരം കൊല്ലാനാകാത്ത കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്നതിന് അനുമതിക്കായി വനംമന്ത്രി കെ.രാജു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി തേടി. കാട്ടുപന്നികളെ പിടികൂടി ഇല്ലായ്‌മ ചെയ്യാന്‍ കഴിയാതെ വന്നതോടെ ഇവ പെ‌റ്രുപെരുകി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നാട്ടിലിറങ്ങുന്നവയെ മാത്രം വെടിവച്ച്‌ കൊല്ലാന്‍ സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ ഇങ്ങനെ പന്നികളെ നശിപ്പിച്ചിട്ടും അവയുടെ എണ്ണം കുറയാതെ വന്നതും ശല്യം വര്‍ദ്ധിച്ചതുമാണ് വ്യാപകമായി പന്നികളെ ഇല്ലായ്‌മ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.സംസ്ഥാന വ്യാപകമായാകില്ല പന്നിശല്യം വര്‍ദ്ധിച്ച മേഖലകളെ ക്ളസ്‌റ്ററായി തിരിച്ചാകും ഇവയെ നശിപ്പിക്കുക എന്ന് മന്ത്രി കെ.രാജു അറിയിച്ചു. വനംമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ഇങ്ങനെ: കാട്ടുപന്നിയെ വെര്‍മിന്‍ ആക്കാന്‍ കേന്ദ്ര അനുമതി തേടാന്‍ ഉത്തരവായി. കാട്ടുപന്നി ആക്രമണം…

എം ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്ന്‌ എന്‍ഐഎ; മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി

കൊച്ചി > മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന് എന്‍ഐഎ. ഇതോടെ മുന്കൂര് ജാമ്യപേക്ഷ തീര്പ്പാക്കി. മുന്കൂര് ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള് നിലവില് ശിവശങ്കര് പ്രതിയല്ലെന്ന് എന്‌ഐഎ വ്യക്തമാക്കുകയായിരുന്നു. അഭിഭാഷകന് കോടതിയില് വ്യക്തമാക്കി. നിലവില് ഇതുവരെയും എന്‌ഐഎ. കേസില് ശിവശങ്കര് പ്രതിയല്ല. അതിനാല് മുന്കൂര് ജാമ്യാപേക്ഷ അപക്വമെന്നും അതിനാല് ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എന്‌ഐഎയുടെ വാദം. ഈ പരാമര്ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്ജി തീര്പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന് ഹര്ജി തീര്പ്പാക്കാന് അനുവദിക്കുകയും ചെയ്തു.

‘കൈകള്‍ കെട്ടിയിട്ടു, പത്ത് ദിവസത്തേയ്ക്ക് അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല’; മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : കൊറോണ വാര്‍ഡില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ഗുരുതരെ വെളിപ്പെടുത്തലുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ അനില്‍ കുമാര്‍. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുഴുവരിച്ച്‌ കിടന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അനില്‍ കുമാര്‍ പഴയ ആരോഗ്യം വീണ്ടെടുത്തുവരികയാണ്. മെഡിക്കല്‍ കോളേജില്‍ തനിക്ക് ചികിത്സയൊന്നും നല്‍കിയിരുന്നില്ല. അധികൃതര്‍ തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയില്ല. ആശുപത്രിയില്‍ ഡോക്ടറെ കണ്ടിട്ടേയില്ലെന്നും അനില്‍കുമാര്‍ പരാതിപ്പെട്ടു. കെട്ടിയിട്ടതിനെ തുടര്‍ന്ന് ഒരു സ്ഥലത്തേയ്ക്ക് കോടിപ്പോയ കൈകള്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചതോടെ ഇപ്പോള്‍ ചലിപ്പിക്കാന്‍ ആകുന്നുണ്ട്. മരുന്നും ഭക്ഷണവും കൃത്യസമയങ്ങളില്‍ നല്‍കിയതോടെ ആരോഗ്യ സ്ഥിതിയിലും പുരോഗതി വന്നു. സംസാരിക്കാന്‍ തുടങ്ങി. ഇനിയും മികച്ച ചികിത്സ ലഭിച്ചാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വീണ് പരിക്കേറ്റ അനില്‍ ആശുപത്രിയില്‍ ചികിത്സയില്‍…

മേഘ്‌നയുടേയും ചിരുവിന്‍റെയും കടിഞ്ഞൂല്‍ കണ്‍മണിയെ കൈകളിലേന്തി ധ്രുവ

കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് നടി മേഘ്ന രാജ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്. മേഘ്നയുടെയും അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജ്ജയുടെയും ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്. നടിയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. തന്റെ ചിരുവിന്‍റെ കട്ട്‌ഔട്ട് അരികില്‍ വെച്ചായിരുന്നു ചടങ്ങ് നടത്തിയിരുന്നത്.

ദീപ്തി കാറോടിച്ചു പോകുന്നതു കണ്ടവരുണ്ട്; സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിൽ മൃതദേഹം

കോഴിക്കോട്∙ മുക്കത്ത് അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് ഇവരുടെ മ‍ൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിലെ സീറ്റുകള്‍ കത്തിയ നിലയിലാണ്. വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. റോഡില്‍ നിന്ന്അകത്തേയ്ക്ക് കയറ്റിയിട്ട നിലയിലാണ് കാറ്. ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്‍റെ പാടുകളൊന്നും കാണുന്നില്ലെന്ന് പോലീസ്അറിയിച്ചു.ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി

തി​രു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൃ​ത​ദേ​ഹം മാ​റി​പ്പോ​യ സം​ഭ​വം; ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹം മാ​റി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി. മോ​ര്‍​ച്ച‍​റി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ടു. ഇ​യാ​ള്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. ആ​ര്‍​എം​ഒ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വെ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ബ​ന്ധു​ക്ക​ള്‍​ക്ക് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ന​ല്‍​കി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം മാ​റി​പ്പോ​യ​കാ​ര്യം അ​റി​ഞ്ഞ​ത്.

കരയിപ്പിച്ച്‌ സവാള വില; ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ കേന്ദ്രം

ദില്ലി: സവാള വില വന്‍കുതിപ്പില്‍ തന്നെ. സവാളയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി വില പത്ത് ദിവസമായി തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തിലാണ് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച്‌ വില വര്‍ധന നിയന്ത്രിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന പശ്ചാത്തലത്തിലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്ന പശ്ചാത്തലത്തിലുമാണ് ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക.

നാട്ടിലെ കുപ്രസിദ്ധിയില്‍ ഇടിവ് വന്നപ്പോള്‍ ‘പെരിങ്ങോട്ടുകര ഡോണ്‍’ ഒരു കൊല നടത്താന്‍ തീരുമാനിച്ചു

അന്തിക്കാട്: മുറ്റിച്ചൂര്‍ നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ രണ്ടു പ്രതികള്‍ ഗോവയില്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര കിഴക്കും മുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി. വിജിലുമാണ് ഗോവയില്‍ അറസ്റ്റിലായത്. ഇതില്‍ കെ എസ് സ്മിത്ത് തൃശൂരിലെ തെക്കന്‍ മേഖലയിലെ കുപ്രസിദ്ധിയുള്ള ഗുണ്ട നേതാവാണ്. പെരിങ്ങോട്ടുകര ഡോണ്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് സ്മിത്തിന് താത്പര്യം. നിധിലിനെ കൊലപ്പെടുത്താന്‍ സ്മിത്തും സംഘവും തീരുമാനിച്ചത് തന്നെ തന്റെ കുപ്രസിദ്ധിയില്‍ ചെറിയ ഇടിവ് വന്നോ എന്ന സംശയം മൂലമാണ്. കോടിക്കണക്കിന് രൂപ കൊള്ള പലിശയ്ക്ക് കടം നല്‍കുന്ന സ്മിത്ത് ഈ തുക കൃത്യമായി പിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഗുണ്ടാ സംഘത്തിനെ രൂപപ്പെടുത്തിയിരുന്നത്. ഇതിനായി ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളെ സംഘത്തില്‍ ചേര്‍ത്തിരുന്നു. തൃശൂരിലെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍, പെരിങ്ങോട്ടുകര എന്നിവിടങ്ങളിലാണ് സ്മിത്ത് പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തിയിരുന്നത്. എന്നാല്‍ പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളിലും മറ്റു ഗുണ്ടാ സംഘങ്ങളുമായുള്ള…