തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം രൂപ തട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്‌ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്‌ണന്‍. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി. ബിജു രാധാകൃഷ്‌ണനെതിരായ 2012ലെ കേസില്‍ ഒരു വര്‍ഷം മുമ്ബ് വിചാരണ പൂര്‍ത്തിയായിരുന്നു. സോളാര്‍ വിതരണ കമ്ബനിയില്‍ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ എറണാകുളത്തെ ഒരു കമ്ബ്യൂട്ടര്‍ സ്ഥാപനത്തില്‍…
Day: October 21, 2020
മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് ഇഷ്‌ടമായില്ല; ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നേരെ തുപ്പി വിമാനയാത്രക്കാരി
ബെല്‍ഫാസ്‌റ്റ്: കൊവിഡ് ജാഗ്രത തുടരുന്ന സമയമാണിപ്പോള്‍. ജനജീവിതം മെല്ലെ സാധാരണമാകാന്‍ ശ്രമിക്കുമ്ബോഴും നാം സുരക്ഷിതരായിരിക്കാന്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അധികാരികളും അതാത് സ്ഥലത്തെ ചുമതലപ്പെട്ടവരും ഓര്‍മ്മിപ്പിക്കാറുണ്ട്.യാത്രകള്‍ക്കിടെയാണെങ്കില്‍ ഇത്തരത്തില്‍ നിര്‍ബന്ധമായും ചെയ്യണം. എന്നാല്‍ വടക്കന്‍ അയര്‍ലണ്ടില്‍ ഒരു യാത്രിക വിമാനകമ്ബനി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മാസ്‌ക് ധരിക്കാന്‍ കൂട്ടാകാതെ ചെയ്‌ത പ്രവൃത്തികള്‍ ഇപ്പോള്‍ വൈറലായിട്ടു An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA — stephen 🇬🇧 (@LFC_blano) October 18, 2020 മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട വിമാന കമ്ബനി ജീവനക്കാര്‍ക്ക് നേരെ ദേഷ്യപ്പെട്ട് തുപ്പിയും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ച സഹയാത്രികര്‍ക്ക് നേരെ ചുമച്ചും ഇവര്‍…
ചേട്ടന്റെ കണ്‍മണിക്ക് 10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടില്‍; ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാനൊരുങ്ങി മേഘ്‌നയും കുടുംബവും
ഭര്‍ത്താവ് ചിരഞ്ജീവിയുടെ അകാല മരണം നല്‍കിയ വേദനയിലാണെങ്കിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി മേഘ്‌ന രാജും കുടുംബവും. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയി വെള്ളിത്തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണ് ചിരഞ്ജീവി സര്‍ജയുടെ അനുജനും നടനുമായ ധ്രുവ സര്‍ജ. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമാണ് പത്തു ലക്ഷം വില വരുന്ന തൊട്ടില്‍ വാങ്ങാനായി ധ്രുവ എത്തിയത്. തൊട്ടില്‍ വാങ്ങിയ ധ്രുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വലിയ ആഘോഷമായാണ് മേഘ്‌നയുടെ സീമന്ത ചടങ്ങുകളും കുടുംബം നടത്തിയത്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ചിരുവും ധ്രുവയും. Here is the wonderful gift prepared by actor Dhruva Sarjafor bother's child.#ChiranjeeviSarja #dhruvasarja #meghanaraj #gift #Kanada #kannadaactors #trendingnews #Trending20…
പിടിച്ച ശമ്ബളം അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും; സാലറി ചലഞ്ച് തുടരില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കാന്‍ തീരുമാനം. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പു വരുന്നത് മുന്നില്‍ കണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും വീണ്ടും ശമ്ബളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഈ പശ്ച്ാത്തലത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയായിരുന്നു.
മൂന്നാം വിവാഹവും തകർച്ചയിൽ; ലൈവിൽ പൊട്ടിക്കരഞ്ഞ് വനിത വിജയകുമാർ
മൂന്നാമത്തെ വിവാഹബന്ധവും തകര്‍ന്നെന്ന് നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിനെ അടിച്ചു പുറത്താക്കി എന്ന വാര്‍ത്തയിലാണ് വനിത പ്രതികരിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമാണെന്നും സഹിക്കുന്നതിന് പരിധിയുണ്ടെന്നും വനിത പ്രതികരിച്ചു. എന്നാല്‍ അടിച്ചു പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണ്, സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 27ന് ആയിരുന്നു വിഷ്വല്‍ ഇഫക്‌ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹം. ഈ വിവാഹത്തിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്ന് കൂടിയായിരുന്നു ഈ വിവാഹം. പീറ്റര്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് എന്നാണ് വനിത പറയുന്നത്. ഇനി ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയാലും തനിക്ക് സന്തോഷമാണ്. മദ്യവും പുകവലിയും മാത്രമായിരുന്നു കഴിഞ്ഞ നാളുകളില്‍ പീറ്ററിന്റെ ജീവിതം. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നിരുന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും…
ജാഥകളും കൊട്ടിക്കലാശവും ഇല്ല ,തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിന് മാര്‍ഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ച് പേര്‍ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴിയേ ആകാവുവെന്നും നിേേര്‍ദശത്തില്‍ പറയുന്നു. ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമാണെന്നും മര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്സ് ഷീല്‍ഡും കൈയ്യുറയും നിര്‍ബന്ധമാക്കി. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കൊവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ടും അനുവദിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് മുന്‍പ് നടത്താനാണ് നീക്കം.
കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
കൊവിഡ് ബാധിതന്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് ഹാരിസിന്റെ മരണ സമയത്തെ ഡ്യൂട്ടി ഷിഫ്റ്റ് ആവശ്യപ്പെട്ടു.കൂടാതെ ആശുപത്രിയിലെ ഇതര ജീവനക്കാരുടേയും ഡോക്ടേഴ്‌സിന്റേയും മൊഴിയെടുക്കും.ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ്. രോഗി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്നുള്ള നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മെഡിക്കല്‍ കോളജില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു. നഴ്‌സിംഗ് ഓഫീസറെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
‘ശ്രദ്ധ കിട്ടണമെങ്കിൽ 40000 രൂപ നൽകണമെന്ന് രോഗി വാട്സാപ് സന്ദേശം അയച്ചു’
കൊച്ചി : കൊറോണ ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കൂടുതല്‍ പരാതികളുമായി ചികിത്സയില്‍ ഇരിക്കേ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിച്ച് മരിച്ച പള്ളുരുത്തി സ്വദേശി ഹാരിസ് മരിച്ചതിന് പിന്നില്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആലുവ സ്വദേശി ബൈഹക്കിയുടെ മരണത്തിന് കാരണവും ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും മൂന്ന് മണിക്കൂറിന് ശേഷമാണ് മാറ്റിയത്. ഇതിനെ തുടര്‍ന്നാണ് ബൈഹക്കി മരണം അടഞ്ഞതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ മികച്ച പരിചരണം ലഭിച്ചില്ലെന്ന് ബൈഹക്കി പല തവണ ബന്ധുക്കള്‍ക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പരിചരണം ലഭിക്കണമെങ്കില്‍ 40,000 രൂപ നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇത് കൂടാതെ ഡോ. നജ്മ സലിമിന്റെ…
തമിഴ് നടന്‍ കാര്‍ത്തിക്കിന് കുഞ്ഞു പിറന്നു; സന്തോഷം പങ്കുവെച്ച് താരം
ചെന്നൈ: തമിഴ് നടന്‍ കാര്‍ത്തിക്കിന് കുഞ്ഞു പിറന്നു. ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത് കാര്‍ത്തി തന്നെയാണ്. താരം വിവരം അറിയിച്ചത് ട്വിറ്ററിലാണ്. സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും വേണമെന്നും കാര്‍ത്തി കുറിച്ചു. ട്വീറ്റ് കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ഷെയര്‍ ചെയ്തു. കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത് 2011 ലാണ്. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിയ പേര്.
രാത്രി വൈകി ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞു; വീട് വിട്ടിറങ്ങിയ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍
കോട്ടയം: രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തില്‍ യുവാവ് ജീവനൊടുക്കി. പെരുവ ആറക്കല്‍ ജോസഫ്-ലൈസ ദമ്ബതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. – കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കും വീടിന്‍റെ മുകള്‍ നിലയിലെ മുറിയില്‍ ലിഖില്‍ ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങി ഇയാളോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വീട്ടുകാരുമായി വഴക്കിട്ട യുവാവ് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. – ലിഖിലിനെ അന്വേഷിച്ചറങ്ങിയ വീട്ടുകാര്‍ ഇതിനിടെ വെള്ളൂര്‍ പൊലീസിലും വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷണം തുടരുന്നതിനിടെ പുലര്‍ച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപത്തു…