പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയോടെ ജനങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000ല്‍ താഴെ എത്തി. ഈ പശ്ചാത്തലത്തില്‍ സമ്ബദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശൈത്യകാലത്ത് രോഗവ്യാപനം ഉയരാമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍…

ചൈനയുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ട് കുതിക്കുന്നു ; ഐഎംഎഫ് ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന് തരൂര്‍

യുഎസില്‍ നിന്ന് രാജ്യാന്തര നാണയ നിധിയുടെ ആസ്ഥാനം ബെയ്ജിങിലേക്ക് മാറ്റുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ നിലവിലെ വളര്‍ച്ചാ നിരക്കില്‍ ചൈന കുതിക്കുകയാണ്. ഇക്കാര്യം ചൂണ്ടിയാണ് തരൂരിന്റെ ട്വീറ്റ്. ഐഎംഎഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്ബദ് വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതി ചയ്യുക. കഴിഞ്ഞ 75 വര്‍ഷമായി വാഷിങ്ടണിലാണ് ഐഎംഎഫിന്റെ ആസ്ഥാനം. എന്നാല്‍ കോവിഡിന് ശേഷമുള്ള കാലത്ത് ചൈനീസ് യുഎസ് സമ്ബദ് വ്യവസ്ഥകളുടെ വളര്‍ച്ച വിലയിരുത്തുമ്ബോള്‍ ഐഎംഎഫിന്റെ ആസ്ഥാനം മാറ്റേണ്ടിവരുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഈ വര്‍ഷം യുഎസ് സമ്ബദ് വ്യവസ്ഥ 4.3 ശതമാനം ചുരുങ്ങുമെന്നും ചൈന മാത്രമായിരിക്കും വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രധാന സമ്ബദ് വ്യവസ്ഥയെന്നും ഐഎംഎഫ് പറയുന്നു. 2020ല്‍ ചൈന 1.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും, അടുത്ത വര്‍ഷം 8.4 ശതമാനമായിരിക്കും ചൈനയുടെ വളര്‍ച്ച. ഇതേ കാലയളവില്‍…

കോണ്‍സുലേറ്റില്‍ രണ്ട് തവണ പോയി എന്നത് ശരിയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്‍റെ മൊഴിക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോണ്‍സുലേറ്റില്‍ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രിയാണ് എന്ന നിലയിലാണ്. നേരത്തെ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് നല്‍കിയ സരിത്ത് മൊഴി നല്‍കിയിട്ടുള്ളത്. മകന്‍റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോണ്‍സുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്‍റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോണ്‍സുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോണ്‍സുല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍…

ശി​വ​ശ​ങ്ക​റി​ന്‍റെ അ​സു​ഖം ത​ട്ടി​പ്പ്, ന​ടു​വേ​ദ​ന മ​രു​ന്ന് ക​ഴി​ച്ചാ​ല്‍ മാ​റു​ന്ന​ത്: ക​സ്റ്റം​സ്

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ വാദത്തിലാണ് അദ്ദേഹത്തിനെതിരെ കസ്റ്റംസ് ആരോപണം ഉന്നയിച്ചത്. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണ്. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോയത് ഇതിന്റെ ഭാഗമാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2019; ഗീതു മോഹന്‍ദാസ് മികച്ച സംവിധായിക, മികച്ച നടന്‍ നിവിന്‍ പോളി, മഞ്ജു വാര്യര്‍ നടി

തിരുവനന്തപുരം: 2019 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി . മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് ലഭിക്കും.ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). നിവിന്‍ പോളിയാണ് മികച്ച നടന്‍(മൂത്തോന്‍). മഞ്ജുവാര്യരാണ് മികച്ച നടി(പ്രതി പൂവന്‍കോഴി) . അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്. ഹരിഹരന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച്‌ നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന് നല്‍കും. റൂബി ജൂബിലി അവാര്‍ഡ് മമ്മൂട്ടിക്ക് ര്‍ നാല്പതിലേറെ വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അനുകരിക്കാന്‍ സാധിക്കാത്ത അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്‍ത്തുന്ന…

പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

നടനും സംവിധായകനുമായ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) on Oct 20, 2020 at 12:19am PDT ചിത്രത്തിലെ സഹതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ക്വാറന്റൈനില്‍ പ്രവേശിച്ചു. നന്ദി പറയാന്‍ വാക്കുകളില്ല; ആശുപത്രി ദിനങ്ങളെക്കുറിച്ച്‌ തമന്ന

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് ദിനംപ്രതി നടക്കുന്നത്. ഇപ്പോളിതാ പേടിഎമ്മിന്റെ പേരില്‍ വ്യാജ മെസേജുകളും തട്ടിപ്പ് വെബ്‌പേജുകളും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേരളാ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പേടിഎമ്മിന്റേതെന്ന പേരില്‍ ഒരു എസ്‌എംഎസ് പ്രചരിക്കുന്നുണ്ട്. 3500 രൂപ പേടിഎം ഈ നമ്ബറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജിന്റെ ചുരുക്കം. രാജസ്ഥാനില്‍ നിന്നാണ് ഈ മെസേജുകള്‍ വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിവിധ നമ്ബറുകളില്‍ നിന്നാണ് മെസേജുകള്‍ വരുന്നത്. തട്ടിപ്പാണ് തട്ടിപ്പാണ് തട്ടിപ്പാണ്‌ഇങ്ങനൊരു SMS കിട്ടിയവര്‍ അതിലെ ലിങ്കില്‍ ടച്ച്‌ ചെയ്ത് പ്രവേശിക്കരുത് പേടിഎമ്മിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ തട്ടിപ്പ് പേടിഎം ഫ്രീയായി 3500 അക്കൗണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞാണ്. 9037XXXX00, received payment of Rs…

‘ ടാ..നീ ഇപ്പോഴും എന്റെ ചോട്ടുവാണ്’ സഹോദരന്‍ വിവാഹിതനായതിന്റെ സന്തോഷത്തില്‍ നവ്യാ നായര്‍

വന്‍ ഹിറ്റായി മാറിയ ഇഷ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായര്‍ക്ക് ഒരു നടിയെന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ ലഭിച്ചത് രഞ്ജിത്ത് രചിച്ച്‌ സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. അതുകൊണ്ട് രഞ്ജിത്ത് ചേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് പ്രേക്ഷകര്‍ കാണുന്ന നവ്യാനായര്‍ ഉണ്ടാകുമായിരുന്നില്ല എന്ന് നവ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നവ്യയുടെ സഹോദരന്‍ രാഹുല്‍ വിവാഹിതനായി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു അത്. സ്വാതി ആണ് വധു. സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു എന്നും സ്വാദിക്കും കണ്ണനും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും നടി നവ്യ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍തന്നെ ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുന്നു; കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ ശാരീരികമായി ഉപദ്രവിക്കുമോയെന്ന് ഭയമുണ്ട്

തിരുവനന്തപുരം : ഐഎഎസ് ഓഫീസറായ തന്നെ അന്വേഷണ ഏജന്‍സികള്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കായി ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണ്. രാഷ്ട്രീയ കളിയില്‍ തന്നെ കരുവാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. കസ്റ്റംസ് കേസിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസഥര്‍ തന്നെ അറസറ്റ് ചെയ്താല്‍ ശാരീരികമായി ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ 60 അധികം തവണ താന്‍ ഹാജരായിട്ടുണ്ട്. 90 മണിക്കൂറുകളോളം ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖ ബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കര്‍ പറഞ്ഞു. കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലി ചെയ്യുന്നതിനാല്‍ നിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ് ചെയ്ത് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍…

നഴ്‌സിനെ പിന്തുണച്ച്‌ ഡോക്ടര്‍, മാസ്‌ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ല, സത്യം പറഞ്ഞതിന് സസ്‌പെന്‍ഡ് ചെയ്തത് നീതീകേട്: ഡോക്ടറുടെ വെളിപ്പെടുത്തല്‍

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരിച്ചത് എന്ന നഴ്‌സിന്റെ ശബ്ദ സന്ദേശം ശരിവെച്ച്‌ വനിതാ ഡോക്ടര്‍. മരിച്ച ഹാരിസിന്റെ മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ. നജ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ പ്രശ്‌നമാക്കരുതെന്ന് പറഞ്ഞുവെന്നും തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു. കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വിവാദമായിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ പറയുന്നു. വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്മ…