ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കൂടാതെ 47 ജീവനക്കാരെയും ഒഴിവാക്കും. സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ്.കൂടാതെ ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് അടക്കം ജോലി ചെയ്തു വരികയാണെന്ന് കണ്ടെത്തി.കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍, പലര്‍ക്കും ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന 432 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ 36 ഡോക്ടര്‍മാരെ സമാന രീതിയില്‍ പിരിച്ചുവിട്ടിരുന്നു. ആരോഗ്യവകുപ്പ്, പിരിച്ചുവിട്ടവരുടെ ഒഴിവില്‍ ഉടന്‍ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Day: October 17, 2020
എം ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേയ്ക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റി
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് പറഞ്ഞ ശിവശങ്കറിന്റെ ഡിസ്കിന് തകരാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ന്യൂറോളജി വിഭാഗത്തിലേയ്ക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയത്. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. അഭിഭാഷകനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ…
ഉത്രവധക്കേസ്; അന്വേഷണ സംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും
കൊല്ലം: ഉത്രവധക്കേസ് അന്വേഷിച്ച സംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും നല്‍കി. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അംഗീകാരം ലഭിച്ചത്. പാരിതോഷികമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിനു ശേഷം ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് അഞ്ചല്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ശേഷം റൂറല്‍ എസ്.പി ഹരിശങ്കറിനെ നേരില്‍ കണ്ട് പരാതി നല്‍കി. അന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകമായിനാല്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി. പ്രതികളെ പിടി കൂടിയതിനു മാത്രമല്ല അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനും ഇരുപത്തിമൂന്നംഗ അന്വേഷണ സംഘത്തെ ഡിജിപി പ്രത്യേകം അഭിനന്ദനം…
കോട്ടയത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മരണം നാലായി
കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിന് സമീപം കെഎസ്‌ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ മരിച്ച ജലജയുടെ മകനാണ് അമിത്. ഗുരുതരമായി പരിക്കേറ്റ ജലജയുടെ സഹോദരി ജയന്തിയുടെ മകന്‍ അതുല്‍ (11) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍ സീറ്റിലിരുന്ന രണ്ടുപേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മുരിക്കുംവയല്‍ പ്ലാക്കിപ്പടി കുന്നപ്പള്ളിയില്‍ കുഞ്ഞുമോന്റെ മകന്‍ കെ കെ ജിന്‍സ് (33), പിതൃസഹോദരീ ഭര്‍ത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകള്‍ ചാന്നാനിക്കാട് മൈലുംമൂട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണ് ഇന്നലെ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.40 നു പുതുപ്പള്ളി -ഞാലിയാകുഴി റോഡില്‍ കൊച്ചാലുംമൂട് വടക്കേക്കര സ്‌കൂളിനു മുന്നിലായിരുന്നു…
കൊള്ള നടത്തി രക്ഷപ്പെട്ട സംഘം ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു, ബൈക്ക് പാളി, രണ്ടു പേര്‍ റോഡില്‍; അടിയോടടി- വിഡിയോ
ചണ്ഡീഗഡ്: പഞ്ചാബില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ കൊള്ളയടിക്കാനെത്തിയ സംഘം നാട്ടുകാരുടെ പിടിയിലായി. അഞ്ചു പേരുള്ള സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളയ്ക്കു ശേഷം ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് ഭയന്ന മോഷ്ടാക്കളില്‍ രണ്ടു പേര്‍ താഴെ വീഴുകയായിരുന്നു. ഇവരെ അപ്പോള്‍ തന്നെ നാട്ടുകാര്‍ ‘കൈകാര്യം’ ചെയ്തു. സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വണ്ടി ഒന്നു പാളിയത്. പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഘം പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. unidentified armed robbers were nabbed by the cops for attempting theft and firing at the cops in the office of Muthoot Finance at Dungri Road in…
എം.ശിവശങ്കറെ സർക്കാർ ആശുപത്രിയിൽ പരിശോധിപ്പിക്കാൻ കസ്റ്റംസ് നീക്കം
തിരുവനന്തപുരം∙സ്വകാര്യ ആശുപത്രിയിൽനിന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ഡിസ്ചാർജ് ചെയ്താൽ അദ്ദേഹത്തിന്റെ ആരോഗ്യനില സർക്കാർ ആശുപത്രിയിൽ പരിശോധിക്കുന്നതിനെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നു. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ശ്രീചിത്ര പോലുള്ള ആശുപത്രിയിൽ പരിശോധന നടത്താനാണ് ആലോചന നടക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ കസ്റ്റംസ് ശേഖരിക്കും. ആശുപത്രിയിലെ ഡോക്ടർമാരിൽനിന്ന് കസ്റ്റംസ് വിവരങ്ങൾതേടി. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽനിന്ന് ഒഴിയാൻ ശിവശങ്കർ ശ്രമിക്കാനിടയുള്ളതിനാലാണ് ആരോഗ്യ പരിശോധനയെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നത്. ആശുപത്രിയിൽനിന്ന് ശിവശങ്കറെ ഡിസ്ചാർജ് ചെയ്താലുടന്‍ ചോദ്യം ചെയ്യൽ നടപടികൾ കസ്റ്റംസ് ആരംഭിക്കും. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നു കണ്ടെത്തി. ശിവശങ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു. ഇസിജിയിലും ചെറിയ വ്യത്യാസം കണ്ടെത്തി. ഇപ്പോൾ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു. ഇസിജിയിലും ചെറിയ വ്യത്യാസം കണ്ടെത്തി. ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലാണ് നടുവേദനയുണ്ടെന്ന് ശിവശങ്കർ പറഞ്ഞതനുസരിച്ച് നടത്തിയ…
റംസിയുടെ ആത്മഹത്യ: നടിയുടെയും ഭര്‍ത്താവിന്റെയും ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് സര്‍ക്കാര്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം പിന്മാറിയതിനെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഹരജി നല്‍കിയത്. വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായാണ് സര്‍ക്കാര്‍ ഹരജിയില്‍ ആരോപിക്കുന്നത്. കൊല്ലം കൊട്ടിയം സ്വദേശിയായ റംസിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ പത്തിന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. നടി ലക്ഷ്മിയുടെ ഭര്‍ത്താവ് അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഒളിവിലായിരുന്ന ഹാരിസിനെ സെപ്റ്റംബര്‍ ഏഴിനാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബര്‍ മൂന്നിന് റംസി തൂങ്ങിമരിച്ചുവെന്നാണ് കേസ്.
ദന്ത ഡോക്ടറുടെ കൊലപാതകം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി,കുത്താന്‍ ഉപയോഗിച്ച കത്തി ഡെന്റല്‍ ക്ലിനിക്കിലെ എസിയുടെ മുകളില്‍ നിന്ന് കണ്ടെത്തി
തൃശ്ശൂര്‍: ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്റീരിയര്‍ ഡിസൈനര്‍ മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഡെന്റല്‍ സര്‍ജനായ മൂവാറ്റുപുഴ സ്വദേശിനി സോനയെ തൃശൂര്‍ കുട്ടനെല്ലൂരിലെ ക്ലിനിക്കിലിട്ടാണ് മഹേഷ് കുത്തിക്കൊന്നത്. സോനയെ കുത്താന്‍ ഉപയോഗിച്ച കത്തി ഡെന്റല്‍ ക്ലിനിക്കിലെ എസിയുടെ മുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി യുവതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതായപ്പോള്‍ സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മധ്യസ്ഥ ശ്രമങ്ങള്‍ക്കെന്ന വ്യാജേനയാണ് പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിനിക്കില്‍ എത്തിയത്. തുടര്‍ന്ന് സോനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ക്ലിനിക്കിലുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കത്തി എസിയുടെ മുകളില്‍ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് ക്ലിനിക്കില്‍ നിന്ന് പോയത്. ഒളിവില്‍ കഴിയവേയാണ് ഇയാള്‍ പിടിയിലായത്.
സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം നടത്തുന്നതിനിടെയാണ് കസ്റ്റംസിന്റെ നടപടി. സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിരെയാണ് കസ്റ്റംസ് കോഫെപോസ ചുമത്തിയത്. ഇത്പ്രകാരം ഇവര്‍ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിലാകും. നടപടിയിലെ അതൃപ്തി എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചു. അതേസമയം, സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എന്‍ഫോഴ്സ്മെന്റും എന്‍ഐഎ കോടതിയെ സമീപിച്ചു.
എം. ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായി; ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല; നിരീക്ഷണത്തില്‍ തുടരും; കസ്റ്റംസ് സംഘവും ആശുപത്രിയില്‍
തിരുവനന്തപുരം: ചോദ്യം ചെയ്യാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താനുമായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം. ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല. എന്നാല്‍, 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് കസ്റ്റംസ് സംഘവും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നിരീക്ഷണ സമയപരിധി കഴിഞ്ഞാല്‍ ശിവശങ്കറെ കസ്റ്റഡിയില്‍ എടുക്കുന്നതടക്കം കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫിസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹനത്തില്‍ കയറ്റി യാത്ര പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍…